For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രിയതാരത്തിന്റെ ഫിറ്റ്‌നസ് സീക്രട്ട് നിസ്സാരം; നിങ്ങള്‍ക്കും ഒരാഴ്ചയില്‍ ശരീരമൊതുക്കാം

|

നമ്മുടെ പ്രിയതാരമാണ് നയന്‍താര. നയന്‍താര മലയാളത്തിലും തമിഴിലും ഹിന്ദിയിലും എല്ലാം തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് എന്നത് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ആദ്യ സിനിമയിലൂടെ തന്നെ ഒരുപിടി ആരാധകരെ സൃഷ്ടിച്ച താരത്തിന് വളരെയധികം അവസരങ്ങള്‍ പിന്നീട് ലഭിച്ചു. എന്ത് തന്നെയായാലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം വ്യത്യസ്തത പുലര്‍ത്തുന്ന വ്യക്തി തന്നെയാണ് നയന്‍സ്. ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധയും ഡയറ്റില്‍ വളരെയധികം താല്‍പ്പര്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നയന്‍താര. എന്നാല്‍ എന്താണ് താരത്തിന്റെ ഫിറ്റ്‌നസ് സീക്രട്ട് എന്ന് അറിയാന്‍ ആഗ്രഹമില്ലേ?

എന്നാല്‍ ഇനി അതിന് വേണ്ടി നമുക്ക് അല്‍പം സമയം കണ്ടെത്താവുന്നതാണ്. ഫിറ്റ്‌നസില്‍ അല്‍പം ശ്രദ്ധിക്കുന്നവര്‍ക്കും താരത്തെ പോലെ ശരീരം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്കും ഇനി ഈ ഫിറ്റ്‌നസ് ടിപ്‌സ് ഫോളോ ചെയ്യാവുന്നതാണ്. നമ്മുടെ പ്രിയതാരത്തിന്റെ ഫിറ്റ്‌നസ് സീക്രട്ട് എന്തൊക്കെയെന്ന് നമുക്ക് ഒന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

വെയ്റ്റ്‌ട്രെയിനിംഗം സ്ഥിരം

വെയ്റ്റ്‌ട്രെയിനിംഗം സ്ഥിരം

ഒതുങ്ങിയ ശരീരം തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അതിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ ഇനി നയന്‍താരയുടെ വെയ്റ്റ് ട്രെയിനിംഗ് കണ്ടു പഠിക്കണം. കാരണം ദിവസവും ചെയ്യുന്ന വെയ്റ്റ് ട്രെയിനിംഗ് വ്യായാമങ്ങള്‍ എന്തുകൊണ്ടും തടി കുറച്ച് അനാവശ്യമായ കൊഴുപ്പിനെ ഉരുക്കിക്കളയുന്നു എന്നുള്ളത് തന്നെയാണ്. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും വേണ്ടിയാണ് ഇത്തരം വ്യായാമം കൊണ്ടുള്ള ഉപയോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടിയാണ് വെയ്റ്റ് ട്രെയിനിംഗ് വ്യായാമം ചെയ്യുന്നത് എന്നുള്ളതാണ് സത്യം.

കസ്റ്റമൈസ്ഡ് ഡയറ്റ് പ്ലാന്‍

കസ്റ്റമൈസ്ഡ് ഡയറ്റ് പ്ലാന്‍

നയന്‍താരയുടെ പരിശീലകന്‍ പ്രത്യക്ഷത്തില്‍ കസ്റ്റമൈസ്ഡ് ഡയറ്റ് പ്ലാനുകള്‍ ആണ ്തയ്യാറാക്കുന്നത്. അത് താരത്തിന് ബോറടിക്കാതിരിക്കാന്‍ സമയാസമയങ്ങളില്‍ വ്യത്യാസപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നയന്‍താര പഴങ്ങള്‍, മുട്ടകള്‍, പച്ചക്കറികള്‍, ലീന്‍ മീറ്റ് എന്നിവയാണ് കഴിക്കുന്നത്. പക്ഷേ താരം ഒരു കാരണവശാലും പഞ്ചസാര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല, അത് മാത്രമല്ല പൂര്‍ണമായും പഞ്ചസാര ഒഴിവാക്കുന്നു. മാത്രമല്ല ആവശ്യത്തിന് വെള്ളം കുടിക്കുകയും ജലാംശം നിലനിര്‍ത്താന്‍ പഴച്ചാറുകള്‍, തേങ്ങാവെള്ളം, സൂപ്പ് എന്നിവ പോലുള്ള മറ്റ് ദ്രാവകങ്ങള്‍ കഴിക്കുകയും ചെയ്യുന്നു.

യോഗ ചെയ്യുന്നു

യോഗ ചെയ്യുന്നു

യോഗ ചെയ്യുന്നതും നയന്‍സിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തത് തന്നെയാണ.് മുപ്പത്തിയാറാം വയസ്സിലും തന്റെ ശരീരം ഫിറ്റ് ആയും സ്മാര്‍ട്ടായും നിലനിര്‍ത്തുന്നതിന് യോഗ നയന്‍താരയെ സഹായിക്കുന്നുണ്ട്. മുപ്പത്തിയാറാം വയസ്സിലും തന്റെ സ്മാര്‍ട്‌നസിന്റെ രഹസ്യമായി ഇവര്‍ കാണുന്നത് എന്തുകൊണ്ടും സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെയാണ്. എക്‌സ്പര്‍ട്ടിന്റെ നിര്‍ദ്ദേശപ്രകാരം തന്നെയാണ് ഇത്തരം വ്യായാമങ്ങള്‍ക്കും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്.

ശാരീരിക അളവുകള്‍

ശാരീരിക അളവുകള്‍

ശാരീരിക അളവുകള്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയും ഫിറ്റ്‌നസിന് വേണ്ടിയും സ്വാഭാവിക വഴികള്‍ തന്നെയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. പ്രത്യക്ഷത്തില്‍, ഫിറ്റായി തുടരുന്നതിന് വേണ്ടി അവര്‍ എല്ലാ ദിവസവും ജിംനേഷ്യം പരിശീലിക്കുന്നു. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുകയും കൃത്യമായ സമയത്ത് ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. വര്‍ക്കൗട്ടിനെ സംബന്ധിച്ചിടത്തോളം ഇവരുടെ ദിനചര്യയില്‍ ആഴ്ചയില്‍ മൂന്ന് തവണ ഭാരോദ്വഹനവും മറ്റ് ദിവസങ്ങളില്‍ യോഗയും തന്നെയാണ് ഇവര്‍ ഫോളോ ചെയ്യുന്നത്.

ആണ്‍കരുത്ത് വര്‍ദ്ധിപ്പിക്കാനും മെറ്റബോളിസത്തിനും ഉരുക്ക് ശരീരത്തിനും ടിപ്‌സ്

വ്യായാമവും ഭക്ഷണവും

വ്യായാമവും ഭക്ഷണവും

വ്യായാമം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു. എന്നാല്‍ പലരും വ്യായാമത്തിനായി മാത്രം സമയം ചിലവിടുമ്പോള്‍ ഒരു പ്രത്യേക സമയം മാത്രമേ താന്‍ വ്യായാമത്തിനായി നീക്കിവെയ്ക്കുകയുള്ളൂ എന്നും നയന്‍സ്. ബ്രേക്ക്ഫാസ്റ്റിന്റെ കാര്യത്തിലും ചില കൃത്യ നിഷ്ഠകള്‍ നയന്‍സിനുണ്ട്. എന്തെന്നാല്‍ തേനും ബ്രഡുമായിരിക്കും എന്നും രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എന്നുള്ളതാണ് സത്യം. തടി കുറയ്ക്കുന്നതില്‍ നയന്‍സിന്റെ പ്രത്യേക ഭക്ഷണം ഇതാണെന്നുള്ളതാണ്. നോണ്‍വെജ് ഇഷ്ടമാണെങ്കിലും വെജിറ്റേറിന്‍ ഭക്ഷണത്തിനാണ് അധികം പ്രാധാന്യം നല്‍കുകയെന്നും നയന്‍സ്. പുറത്തു പോകുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നതും വെജിറ്റേറിയന്‍ ഭക്ഷണം തന്നെയാണെന്ന് നയന്‍താര പറയുന്നു.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങള്‍

English summary

South Indian Actress Nayanthara Fitness Secrets in Malayalam

Here in this article we are discussing about south Indian actress fitness secrets in malayalam. Take a look.
X