For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ ആളുകള്‍ക്ക് ഏറെ പ്രിയം ഈ ഡയറ്റുകള്‍

|

നമ്മുടെ ആരോഗ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന കാര്യം എന്താണെന്ന് അറിയാമോ? അതാണ് നിങ്ങളുടെ ഭക്ഷണക്രമം, അതായത് ഡയറ്റ്. നിങ്ങള്‍ എന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ ആരോഗ്യവും ശാരീരികക്ഷമതയും. പലരും ഡയറ്റുകള്‍ പിന്തുടരുന്നതിന്റെ കാരണവും ഇതാണ്. പല സെലിബ്രിറ്റികളും ഡയറ്റ് പ്ലാനുകള്‍ പിന്തുടരുകയും അതിലൂടെ അവരുടെ ശരീരം മികച്ചതാക്കി സംരക്ഷിക്കുകയും ചെയ്യുന്നു. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനോ ആരോഗ്യപരമായ മറ്റ് കാരണങ്ങളാലോ ആളുകള്‍ പലതരം ഡയറ്റുകള്‍ പിന്തുടരുന്നു.

Most read: വെരിക്കോസ് വെയിന്‍ തടയാം; ഇതൊക്കെ കഴിച്ചാല്‍ മതി

ആരോഗ്യകരമായ ജീവിതത്തിന്റെ പ്രാധാന്യം ഓരോരുത്തര്‍ക്കും മനസ്സിലാക്കിത്തന്ന വര്‍ഷമായിരുന്നു 2020. കാരണം, കൊറോണവൈറസിന്റെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഏറെ പ്രധാനം. 2020 വര്‍ഷത്തില്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതലായി തിരഞ്ഞ ഡയറ്റ് പ്ലാനുകള്‍ ഏതൊക്കെയെന്ന് അറിയണോ? ലേഖനം തുടര്‍ന്നു വായിക്കൂ.

കീറ്റോ ഡയറ്റ്

കീറ്റോ ഡയറ്റ്

2020ലെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് കീറ്റോ ഡയറ്റാണ്. ലോക്ക്ഡൗണിനിടെ വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ ശാരീരികാധ്വാനമില്ലാതെ മിക്കവര്‍ക്കും അമിതവണ്ണം ഒരു പ്രശ്‌നമായിക്കാണണം. അതിനാലാവും ഈ ജനപ്രിയമായ കീറ്റോജെനിക് ഡയറ്റിനെപ്പറ്റി അധികമായി തിരഞ്ഞത്. പല സെലിബ്രിറ്റികളും കീറ്റോ ഡയറ്റ് പിന്തുടരുന്നു, പക്ഷേ അതിന്റെ വിജയ നിരക്ക് അത്ര ശ്രദ്ധേയമല്ല. അടുത്തിടെ, ഒരു നടിയുടെ മരണത്തിന് പിന്നിലെ കാരണം കീറ്റോ ഡയറ്റ് പിന്തുടരുന്നതിലുണ്ടായ വൃക്ക തകരാറാണെന്ന് കണ്ടെത്തിയിരുന്നു. അടിസ്ഥാനപരമായി കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും കൂടുതല്‍ കൊഴുപ്പും അടങ്ങിയ ഭക്ഷണമാണിത്. അതില്‍ നിങ്ങള്‍ക്ക് 70% കൊഴുപ്പും 25% പ്രോട്ടീനും 5% കാര്‍ബോഹൈഡ്രേറ്റും ഉണ്ടായിരിക്കണം. കാര്‍ബോഹൈഡ്രേറ്റുകളുടെ അഭാവത്തില്‍ ശരീരം ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനായി കൊഴുപ്പ് ഇന്ധനമായി കത്തിക്കാന്‍ തുടങ്ങും. ഈ പ്രക്രിയയ്ക്കിടെ പുറത്തുവിടുന്ന കീറ്റോണുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊഴുപ്പ് ഉരുക്കി ശരീരം മെലിയുന്നു.

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്

കീറ്റോ ഡയറ്റിന് ശേഷം, മിക്ക ആളുകളെയും ആകര്‍ഷിച്ച ഒരു ഡയറ്റാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. 2020 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ രണ്ടാമത്തെ ഡയറ്റാണിത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഉപവാസത്തിനു തുല്യമാണ് ഇത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങിന്റെ ഗോള്‍ഡന്‍ റൂള്‍ ആയി 16:8 നെ കണക്കാക്കാം. അതായത് 8 മണിക്കൂര്‍ ഭക്ഷണവും 16 മണിക്കൂര്‍ ഉപവാസവും. നിങ്ങള്‍ 8 മണിക്കൂര്‍ ഇടവേളയില്‍ ഭക്ഷണം കഴിച്ചാല്‍ അടുത്ത 16 മണിക്കൂര്‍ ഉപവസിക്കണം. ഈ സമയം വെള്ളവും സീറോ കലോറി പാനീയങ്ങളായ ഗ്രീന്‍ ടീ, മറ്റ് ഹെര്‍ബല്‍ ടീ എന്നിവ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

Most read:മെറ്റബോളിസം കൂടും തടിയും കുറയും; രാവിലെ കുടിക്കേണ്ടത്

പാലിയോ ഡയറ്റ്

പാലിയോ ഡയറ്റ്

ആദിമമനുഷ്യരുടെ ഭക്ഷണരീതിയാണിത്. പാലിയോ ഡയറ്റില്‍ പ്രോസസ്സ് ചെയ്യാത്ത ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാലിയോ ഡയറ്റ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. 2020 ലെ ജനപ്രിയ ഡയറ്റുകളില്‍ ഒന്നാണിത്. എന്നാല്‍, പലര്‍ക്കും അസംസ്‌കൃത ഭക്ഷണം കഴിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഈ ഭക്ഷണക്രമം പിന്തുടരാന്‍ സാധിച്ചെന്നുവരില്ല. എന്നിരുന്നാലും, ഈ മഹാമാരിക്കാലത്ത് പാലിയോ ഡയറ്റ് ലോകത്തെങ്ങും പ്രശസ്തിയാര്‍ജ്ജിച്ചു.

ആല്‍ക്കലൈന്‍ ഡയറ്റ്

ആല്‍ക്കലൈന്‍ ഡയറ്റ്

ശരീരത്തിലെ പി.എച്ച് നില മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആല്‍ക്കലൈന്‍ ഡയറ്റാണ് പട്ടികയില്‍ അടുത്തത്. പി.എച്ച് നില മാറ്റുന്നത് ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുമെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ആസിഡിക് ഭക്ഷണങ്ങള്‍ ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നു, അതിനാല്‍ ക്ഷാര ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി അളവ് സന്തുലിതമാക്കുകയും ആമാശയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യും. എന്നാല്‍ ഇതിന്റെ വിജയസാധ്യത അത്രകണ്ട് ഫലപ്രദമല്ല.

Most read:കൊറോണ വ്യാപനത്തിനിടെ കേരളത്തില്‍ ഷിഗെല്ല രോഗവും

മെഡിറ്ററേനിയന്‍ ഡയറ്റ്

മെഡിറ്ററേനിയന്‍ ഡയറ്റ്

മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്നുള്ള രാജ്യങ്ങളുടെ ഭക്ഷണ രീതികളില്‍ നിന്നാണ് മെഡിറ്ററേനിയന്‍ ഡയറ്റ് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. ഈ ഭക്ഷണത്തിലെ പ്രധാന ഘടകം പാലും മാംസവും ഒഴിവാക്കുക എന്നതാണ്. മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ മാംസം, പാല്‍ എന്നിവ ഉപേക്ഷിക്കുകയും ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍, നട്‌സ്, അപൂരിത കൊഴുപ്പുകള്‍ മുതലായവ കഴിക്കുകയും വേണം. എന്നാല്‍, മെഡിറ്ററേനിയന്‍ ഡയറ്റില്‍ നിങ്ങള്‍ക്ക് മത്സ്യം കഴിക്കാം.

ലോ കാര്‍ബ് ഡയറ്റ്

ലോ കാര്‍ബ് ഡയറ്റ്

ശരീരത്തിന്റെ പ്രധാന ഊര്‍ജ്ജ സ്രോതസ്സാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. എന്നാല്‍ ശരീരഭാരം കൂടുന്നതിന് പിന്നിലെ പ്രധാന കാരണവും ഇവയാണ്. അധികമായി കാര്‍ബോഹൈഡ്രേറ്റ് അകത്തുചെന്നാല്‍ അത് മിക്കവരുടെയും ശരീരഭാരം വര്‍ധിപ്പിക്കുന്നു. ഇവിടെയാണ് ശരീരഭാരം കുറയ്ക്കാന്‍ ലോ കാര്‍ബ് ഡയറ്റിന്റെ പ്രശസ്തി വര്‍ധിക്കുന്നത്. 2020ല്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ ഡയറ്റുകളുടെ പട്ടികയില്‍ മുന്നിലുള്ളതാണിത്.

Most read:ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രത

ഡാഷ് ഡയറ്റ്

ഡാഷ് ഡയറ്റ്

ഈ പട്ടികയിലെ മറ്റ് ഭക്ഷണക്രമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡാഷ് ഡയറ്റ് വേറിട്ടുനില്‍ക്കുന്നു. കാരണം, രക്താതിമര്‍ദ്ദം ക്രമീകരിക്കാനുള്ള ഭക്ഷണക്രമമാണ് ഇത്. മിക്ക ഭക്ഷണക്രമങ്ങളും ശരീരഭാരം കുറയ്ക്കാനോ നിയന്ത്രിതമായ ഭക്ഷണത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് ആശ്വാസകരമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നതിന് മാത്രമാണ് ഡാഷ് ഡയറ്റ്. രക്തസമ്മര്‍ദ്ദത്തില്‍ മാറ്റം അനുഭവിക്കുന്നവര്‍ക്കും മരുന്നുകള്‍ കുറച്ച് ഈ ഡയറ്റ് പിന്തുടരാം.

വെഗന്‍ ഡയറ്റ്

വെഗന്‍ ഡയറ്റ്

ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ പലരും സസ്യാഹാരത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. അതിനാലാവണം വെഗന്‍ ഡയറ്റും ആളുകള്‍ക്ക് പ്രിയമായത്. വെജിറ്റേറിയന്‍ ഡയറ്റ് പൂര്‍ണ്ണമായും സസ്യാധിഷ്ഠിത ഭക്ഷണമാണ്. ഇതില്‍ നിങ്ങള്‍ പാലും മാംസവും ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടതില്ല. സസ്യാധിഷ്ടിതമായ എന്തും കഴിക്കാം. വെജിറ്റേറിയന്‍ ഡയറ്റ് ആരോഗ്യപരമായ ധാരാളം ഗുണങ്ങള്‍ നല്‍കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. സസ്യാഹാരം കഴിക്കുന്നത് പല വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Most read:രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവ

English summary

Most Searched Diets Of 2020

People searched about popular diet trends of 2020 and incorporated them into their lifestyle. In this article, we will tell you the top diet trends 2020.
X