For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭാത ഭക്ഷണത്തിലൂടെ എങ്ങനെ തടി കുറയ്ക്കാം?

വണ്ണം കുറയാന്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന് പകരം ക്രമീകരിച്ചു കഴിക്കൂ.

By Pradeep Kumar N
|

തടി കുറയ്ക്കാനായി പലവിധ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവർക്ക് മറ്റൊരു രീതി കൂടി ശ്രമിച്ചു നോക്കാം. കേട്ടാൽ അവിശ്വസനീയമായി തോന്നാം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന് പകരം ക്രമീകരിച്ചു കഴിച്ചാൽ ഭാരം നന്നായി കുറയ്ക്കാം.

diet

രാത്രി നീണ്ട നേരം ഭക്ഷണമൊന്നും അകത്ത് ചെല്ലാത്ത ശരീരത്തിൽ രാവിലെ ഭക്ഷണം എത്തുന്നതോടെ പല തരം ഗുണപരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഭാരം കുറയാൻ എറ്റവും വേണ്ടത് ശരീരത്തിലെ മെറ്റബോളിക്കൽ നിരക്ക് കൂട്ടുക എന്നതാണ്. പ്രഭാത ഭക്ഷണം അകത്തെത്തി നമ്മുടെ ശരീരം ശരിക്കും പണിയെടുക്കാൻ തുടങ്ങുന്നതോടെ അധികമുള്ള കാലറി എനർജിയായി മാറാൻ തുടങ്ങും. പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ പിന്നീട് വരുന്ന വിശപ്പിന്റെ വിളി കേട്ട് നമ്മൾ വാരി വലിച്ച് പല തരം സാധനങ്ങൾ അകത്താക്കയാണ് ചെയ്യാറ്. അതോടെ ഭാരവും ശരീരത്തിലെ പഞ്ചസാരയുടെ അളവും കൂടും.
diet

ഇന്നത്തെ തിരക്കിന്റെ ലോകത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം കൂടുതലായി കണ്ട് വരുന്നു. കഴിക്കുന്നുണ്ടെങ്കിൽ തന്നെ പേരിന് മാത്രം കഴിക്കുന്നവരുമുണ്ട്. രാത്രിയുള്ള ഉറക്കത്തിന്റെ സമയവുമായി പ്രഭാത ഭക്ഷണത്തിന് നേരിട്ട് ബന്ധമുണ്ട്. അതുപോലെ തന്നെ രാത്രി അമിതമായി ആഹാരം കഴിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ താളം തെറ്റും.

diet

ഇത്രയും വായിച്ച സ്ഥിതിക്ക് ഭാരം കുറയ്ക്കാനുതകുന്ന പ്രഭാതഭക്ഷണം ഏതൊക്കെയാണെന്ന് അറിയണ്ടെ?

രാവിലെ എണീറ്റയുടൻ ഒരു ഗ്ലാസ് പച്ചവെളം കുടിക്കാം. ഇത് ശരീരത്തിന് പ്രഭാത ഭക്ഷണത്തെക്കുറിച്ചുള്ള ഒരു സന്ദേശമായി മാറുന്നവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മാത്രമല്ല ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന് ഒരു നല്ല തുടക്കമാവുകയും ചെയ്യും.

പ്രഭാത ഭക്ഷണം വലിയ തോതിൽ ഒറ്റയടിക്ക് കഴിക്കേണ്ട കാര്യമില്ല. പല ഘട്ടങ്ങളിലായി സാവധാനം കഴിക്കാവുന്നതാണ്. പഴവർഗ്ഗങ്ങൾ, ജ്യൂസ്, അരി പലഹാരങ്ങൾ ഒക്കെയും പല ഘട്ടങ്ങളിലായി കഴിക്കാം.

diet

രാവിലെയുള്ള കൃത്യമായ വായാമം വിശപ്പ് കൂടാൻ ഉപകരിക്കുന്നതാണ്. വ്യായാമത്തിന് ശേഷം അര മണിക്കൂർ കഴിഞ്ഞ് വേണം ഭക്ഷണം കഴിക്കാൻ. നല്ല ഉറക്കത്തിന് ശേഷം അടുക്കളയിൽ കേറുന്ന കാര്യം പലർക്കും ആലോചിക്കാനേ പറ്റില്ല. എതയും വേഗം പണി തീരുന്ന ഭക്ഷണം പാചകം ചെയ്യുകയാണ് ഏറ്റവും നല്ലത്.

diet

ഒരു ദിവസം ശരീരത്തിന് വേണ്ട പോഷകാംശങ്ങൾക്ക് ഒരു കണക്കുണ്ട്. അത് ഒരു നേരത്തെ ആഹാരത്തിലൂടെ തന്നെ കിട്ടണമെന്ന് ഒരു നിർബന്ധവുമില്ല. പറഞ്ഞ് വരുന്നത് പ്രഭാത ഭക്ഷണത്തിൽ എല്ലാത്തരം വിഭവങ്ങളും ഉൾപ്പെടുത്തണമെന്ന് വാശി വേണ്ട എന്നാണ്. രാവിലെ നേത്തെ എണീറ്റ് കഴിക്കുന്നത് ചിലർക് ഓക്കാനിക്കാനുള്ള കാരണമാകാറുണ്ട്. അത്തരക്കാർ ബ്രഡ്‌, വാഴപ്പം അല്ലെങ്കിൽ ഓട്സ് കഞ്ഞിയോ കുടിക്കണം. വയറിനുള്ളിലെ ഉപകാരികളായ ബാക്ടീരിയകളുടെ എണ്ണം കൂടുകയും ദഹനം എളുപ്പമാവുകയും ചെയ്യുന്നു.

English summary

Make Breakfast A part Of Your Weight Loss Plan

Breakfast really is VERY important, especially when it comes to weight loss.Read this to know the importance of breakfast in your weight loss.
Story first published: Tuesday, March 20, 2018, 16:55 [IST]
X
Desktop Bottom Promotion