For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലെക്റ്റിന്‍ ഫ്രീ ഡയറ്റ് ഫലപ്രദമാകുമോ ?

ധാന്യങ്ങളിലും പയറു വര്‍ഗങ്ങളിലുമെല്ലാമാണ് ലെക്റ്റിനുകള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നത്

By Anjaly Ts
|

കെടോ ഡയറ്റ്, പാലിയോ ഡയറ്റ്, ഗ്ലൂടെന്‍ ഫ്രീ ഡയറ്റ് എന്നിവയെല്ലാം നിങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിയിട്ടുണ്ടാകും. എന്നാല്‍ ലെക്റ്റിന്‍ ഫ്രീ ഡയറ്റ് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല. ഒരു തരം പ്രോട്ടീനാണ് ലെക്റ്റിന്‍. ഇത് കോശങ്ങളെ ഒന്നിനോടൊന്ന് കൂട്ടിച്ചേര്‍ക്കാന്‍ സഹായിക്കുന്നവയാണ്.

rr

ദഹനം പ്രക്രീയയിലെ താളം തെറ്റല്‍ മുതല്‍ മാരക രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യതയും ഈ ലെക്റ്റിനുകള്‍ നമ്മുടെ ശരീരത്തില്‍ തീര്‍ക്കുന്നുണ്ട്.

പലപ്പോഴും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന പല മാര്‍ഗ്ഗങ്ങളാണ് നമ്മളില്‍ പലരും വയറും തടിയും കുറക്കുന്നതിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ആരോഗ്യത്തെ അനാരോഗ്യമാക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. എന്നാല്‍ വ്യായാമവും ഡയറ്റും ശീലമാക്കുന്നതിനു മുന്‍പ് ഭക്ഷണ ശീലത്തില്‍ അല്‍പം മാറ്റം വരുത്താന്‍ ശ്രദ്ധിക്കുക. ഇത്തരം മാറ്റങ്ങള്‍ ആരോഗ്യത്തിനു കൂടി സ്വീകാര്യമാവുന്ന തരത്തില്‍ ഉള്ളതായിരിക്കണം.

9h

എന്താണ് ലെക്റ്റിനുകള്‍?

ധാന്യങ്ങളിലും പയറു വര്‍ഗങ്ങളിലുമെല്ലാമാണ് ലെക്റ്റിനുകള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റുമായി ബന്ധപ്പെട്ടതാണ് ഈ ലെക്റ്റിനുകള്‍. ഇത് ശരീരത്തിലെ കോശങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന് ശക്തി പകരുന്നു. പ്രതിരോധ ഭടന്മാരായാണ് സസ്യങ്ങളില്‍ ലെക്റ്റിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ലെക്റ്റിന് അടങ്ങിയ ഇല കഴിക്കുന്ന മൃഗങ്ങള്‍ക്കും, പുഴുക്കള്‍ക്കും ഉദര സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് വീണ്ടും ഈ ചെടി കഴിക്കുന്നതില്‍ നിന്നും ഈ മൃഗങ്ങളേയും പുഴുക്കളേയും പിന്തിരിപ്പിക്കുന്നു.

ലെക്റ്റിനുകള്‍ അടങ്ങിയ ഭക്ഷണം മനുഷ്യര്‍ കഴിക്കുന്നത് ഭാരക്കൂടുതലിലേക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. അന്നനാളത്തിലേയും കുടലിലേയുമെല്ലാം പ്രശ്‌നങ്ങളിലേക്കാകും ഇത് നയിക്കുക.

ii

ലെക്റ്റിന്‍ ഫ്രീ ഡയറ്റ് എന്താണ്?

പയര്‍, അച്ചിങ്ങ, കടല, പച്ചക്കറികളായ തക്കാളി, വഴുതനങ്ങ പിന്നെ കുരുമുളക് എന്നീ ലെക്റ്റിന്‍ അധികമായി അടങ്ങിയിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ലെക്റ്റീന്‍ ഫ്രീ ഡയറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ലെക്റ്റിന്‍ ഫ്രീയ ഡയറ്റിന്റെ സമയത്ത് കഴിക്കാന്‍ പാടില്ലാത്ത മറ്റ് ഭക്ഷണ വസ്തുക്കളും ഉണ്ട്. പാല്‍ ഉത്പന്നങ്ങള്‍, സീസണിലല്ലാതെ ഉത്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങള്‍, കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന ജീവികളുടെ മാംസങ്ങള്‍ എന്നിവയും ലെക്റ്റിന്‍ ഫ്രീ ഡയറ്റിന്റെ സമയത്ത് കഴിക്കരുത്.

പകരം ലെക്റ്റിന്റെ അളവ് കുറഞ്ഞ ഭക്ഷണ പദാര്‍ഥങ്ങള്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം. പച്ചിലകള്‍, കോളിഫ്‌ലവര്‍, ശതാവരച്ചെടി, കൂണ്‍, നട്‌സുകള്‍, ചോളം എന്നിവയെല്ലാം ഈ സമയം കഴിക്കാം. ലെക്ടിന്‍ ഫ്രീ ഡയറ്റിലൂടെ 70 പൗണ്ട്‌സ് വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പലരും പറയുന്നത്. ലെക്റ്റില്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ എളുപ്പം ശരീര ഭാരം കുറയ്ക്കാം എന്നതാണ് പ്രധാനപ്പെട്ട കാര്യം.

yy


ലെക്റ്റിന്‍ ഡയറ്റ് എടുക്കുന്നതോടൊപ്പം നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിന് കലോറി എത്തുന്നുണ്ടെന്ന് നമുക്ക് ഉറപ്പു വരുത്താനുമാകും. എന്നാല്‍ ഈ കലോറികള്‍ ശരീര ഭാരം കൂട്ടുന്നതിലേക്ക് നയിക്കുന്നില്ലാ എന്നുമാത്രം. ഹൃദ്രോഗങ്ങളും, രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, അമിത ശരീര ഭാരം എന്നീ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ലെക്റ്റിന്‍ ഫ്രീ ഡയറ്റ് ആശ്വാസം നല്‍കുമെന്നാണ് ശാസ്ത്ര ലോകത്തെ വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ ലെക്റ്റിന്‍ ഫ്രീ ഡയറ്റ് സംശയത്തോടെ നിരീക്ഷിക്കുന്ന വിഭാഗവും ശാസ്ത്ര ലോകത്തുണ്ട്. കൂടുതല്‍ പയറു വര്‍ഗങ്ങളും, പച്ചക്കറികളും നമ്മുടെ ശരീരത്തിലേക്ക് വിറ്റാമിനും, മിനറല്‍സും, ഫൈബറുമെല്ലാം നല്‍കുന്നു. ഈ ഘടകങ്ങള്‍ കുറഞ്ഞ അളവിലെ ലെക്റ്റിന്‍ തീര്‍ക്കുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിന് പ്രാപ്തമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

guj

സസ്യ വര്‍ഗങ്ങളെ പാചകം ചെയ്യാതെ കഴിച്ചാല്‍ ലെക്റ്റിനുകള്‍ നമുക്ക് ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നല്‍കുന്നു. പാചകം ചെയ്യാത്ത വന്‍പയര്‍ കഴിക്കുന്നത് വിഷം പ്രവര്‍ത്തിക്കുന്നത് പോലെ നമ്മുടെ ശരീരത്തില്‍ പ്രതിഫലനമുണ്ടാക്കും. ഇങ്ങനെ പാചകം ചെയ്യാത്ത വന്‍പയര്‍ കഴിക്കുന്നത് തല കറക്കം, മനം പുരട്ടല്‍, ഛര്‍ദ്ദില്‍, ഡയേറിയ എന്നി രോഗാവസ്ഥകളിലേക്ക് നമ്മെ എത്തിക്കുന്നു.

ലെക്റ്റിന്‍ ഫ്രീ ഡയറ്റിന്റെ ഗുണം

ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടവര്‍ക്ക് ഗുണം ചെയ്യും

ലെക്റ്റിന്‍ അധികം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചിലരില്‍ ആമാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നു, ഗ്യാസ് പ്രശ്‌നങ്ങളും. ദഹനത്തിന് വിധേയമാകാത്ത ലെക്റ്റിനുകള്‍ ദഹനം നടക്കുന്നിടത്ത് തിങ്ങുന്നു. ഇത് ദഹന വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നു.

hu

വിഷാംശം അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

പാചകം ചെയ്യുന്നതിലൂടെ ഭക്ഷണ പദാര്‍ഥങ്ങളിലെ ലെക്റ്റിനുകളെ പരമാവധി ഇല്ലാതെയാക്കാന്‍ നമുക്ക് സാധിക്കുന്നു. അതിനാലാണ് പാചകം ചെയ്യാത്ത പയറു വര്‍ഗങ്ങള്‍ കഴിക്കരുത് എന്ന് നിര്‍ദേശിക്കുന്നത്. ഓരോ വ്യക്തിയുടേയും ശരീരത്തിലെ ലെക്റ്റിന്റെ അളവ് അനുസരിച്ച് അത് തീര്‍ക്കുന്ന പ്രശ്‌നങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

കുടല്‍ വ്രണത്തിന്റെ തീവ്രത കുറയ്ക്കുന്നു

ലെക്റ്റിനുകളുടെ അളവ് കുറയുന്നത് കുടല്‍ വ്രണങ്ങളെ കുറയ്ക്കുന്നു. ദഹനപ്രക്രീയ നടക്കുന്ന വഴിയിലുള്ള ക്ഷതങ്ങളെല്ലാമാണ് ഇത്. വയറ്റില്‍ വേദന, ഭാരം കുറയല്‍, തല കറക്കവും മനം പുരട്ടലുമെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍. ലെക്റ്റിന്‍ ഫ്രീ ഡയറ്റിലൂടെ കുടല്‍ വ്രണങ്ങളില്‍ നിന്നും രക്ഷ നേടാം.

ലെക്റ്റിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ശരീര ഭാരം കുറയ്ക്കുന്നതിന് ഉപകരിക്കുന്നവയാണ്. ഉദാഹരണത്തിന് കഴിഞ്ഞ ആറ് മാസമായി പയറു വര്‍ഗങ്ങള്‍ കഴിക്കുന്ന വ്യക്തിയുടെ ശരീര ഭാരം പയറു വര്‍ഗങ്ങള്‍ കഴിക്കാത്ത വ്യക്തിയേക്കാള്‍ കുറവായിരിക്കും.

7ui

ലെക്റ്റിന്‍ ഫ്രീ ഡയറ്റിന്റെ ദോഷങ്ങള്‍

ദീര്‍ഘ കാലത്തേക്ക് ലെക്റ്റിന്‍ ഫ്രീ ഡയറ്റ് പിന്തുടരേണ്ടവര്‍ക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയേക്കാം. ശരീരത്തിലേക്ക് പോഷക ഘടകങ്ങള്‍ തരുന്ന ചില പച്ചക്കറികളേയും, പയറു വര്‍ഗങ്ങളേയും ഈ ഡയറ്റിന്റെ സമയത്ത് നമുക്ക് ഒഴിവാക്കേണ്ടതായി വരും.

വെജിറ്റേറിയനായവര്‍ക്ക് ലെക്റ്റിന്‍ ഫ്രീ ഡയറ്റ് പിന്തുടരുവാനും ബുദ്ധിമുട്ടായിരിക്കും. നട്‌സ്, പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ലെക്റ്റിന്‍ ഫ്രീ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടി വരുന്നതാണ് പലരിലും മടുപ്പ് തീര്‍ക്കുന്നത്.

bi

ലെക്റ്റിന്‍ ഫ്രീ ഡയറ്റില്‍ കഴിക്കാവുന്ന ഭക്ഷണങ്ങള്‍

എല്ലാ മാംസങ്ങളിലും സസ്യങ്ങളിലും ലെക്റ്റിന്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ചിലവയില്‍ അതിന്‍രെ അളവ് വളരെ കുറവാണ്. ഉള്ളി, കോളിഫ്‌ലവര്‍, ഉരുളക്കിളങ്ങ്, കൂണ്, കാരറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഒഴിവാക്കേണ്ടവ

തക്കാളി, കുരുമുളക്, വഴുതനങ്ങ, പയര്‍, കപ്പലണ്ടി, ബീന്‍സ്, നെയ്യ്, മറ്റ് പാല്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം.

English summary

Lectin Free Diet

Lectins are proteins naturally found in many foods, especially grains and beans. They like to bind to carbohydrates, which can help cells interact and communicate with each other.
X
Desktop Bottom Promotion