For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാത ഭക്ഷണങ്ങൾ

ഇട ഭക്ഷണങ്ങള്‍ ഒഴുവാക്കി കൊണ്ട് പ്രഭാത ഭക്ഷണം നന്നായി കഴിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിന് ഏറെ സഹ

|

പ്രഭാതം ഭക്ഷണം ഭാരം കുറയാൻ മാത്രമല്ല ഒരു ദിവസത്തേക്ക് വേണ്ട മുഴുവൻ ഊർജ്ജവും നിങ്ങൾക്ക് നൽകും.പ്രഭാത ഭക്ഷണത്തിന്റെ ഗുണങ്ങൾ നിരവധിയാണ്.78 % ആളുകളും പ്രഭാതഭക്ഷണം കഴിക്കുന്ന ശീലം ഉള്ളതായി പറയുന്നു.എന്നാൽ ഏതാണ്ട് 90 % പേരും ഇത് ഒഴിവാക്കുന്നവരാണ്.പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും മികച്ച ഭക്ഷണം എന്നിരിക്കെ ബുദ്ധിപൂർവ്വം ഭക്ഷണം തെരഞ്ഞെടുത്തു കഴിക്കുന്നതാണ് നല്ലത്.അതായത് പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.അത്തരത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു.

wgt

ഒരു ദിവസത്തേക്കുള്ള ഊര്‍ജം പകരുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ അമിത ക്ഷീണം അനുഭവപ്പെടും.
അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കും. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പറയുന്നത്.

അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയം എടുക്കുന്നു. ഇതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ അവരിലുണ്ടാക്കുകയും ചെയ്യും. അതേസമയം പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം. എന്നാല്‍ പ്രാതല്‍ ഒഴിവാക്കുന്ന ഒരാള്‍ അമിത ഭാരത്തിലേക്കാണ് പോകുന്നത്. ശരീരഭാരം കുറയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രാതല്‍ ഒഴിവാക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്.

കാരറ്റ് -ആപ്പിൾ സ്മൂത്തി

കാരറ്റ് -ആപ്പിൾ സ്മൂത്തി

തിളക്കമുള്ള കാരറ്റ് ആപ്പിൾ സ്മൂത്തി / വേനൽക്കാലത്തെ പ്രത്യേക സ്മൂത്തി വിഭവം / പാചകത്തിനുപയോഗിക്കാവുന്ന മികച്ച ഹെർബുകൾ / ജലദോഷത്തിനും പനിക്കും 10 പ്രകൃതിദത്ത പരിഹാരം

റാസ്ബെറിയും ചൈന സീഡ് പുഡിങ്

റാസ്ബെറിയും ചൈന സീഡ് പുഡിങ്

ഒരു കപ്പ് റാസ്ബെറിയിൽ 8 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു.ജേണൽ ഓഫ് ന്യൂട്രീഷൻ എന്ന ജേണലിൽ പറയുന്നത് കൂടുതൽ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ നല്ലതാണ് എന്നാണ്.ഗവേഷകർ പറയുന്നത് ദിവസവും 8 ഗ്രാം നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ 1000 കലോറിക്ക് 4 അര പൗണ്ട് ഭാരക്കുറവ് ഉണ്ടാകും എന്നാണ്.വിറ്റാമിനുകളും ആന്റി ഓക്സിഡന്റും ധാരാളം അടങ്ങിയവയാണ് റാസ്ബെറികൾ.ഇതിൽ ഇലാജിക് ആസിഡും ക്യാൻസറിനെ തടയുന്ന ഒരു ഘടകവും ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്ന ചില കോമ്പൗണ്ടുകളും അടങ്ങിയിരിക്കുന്നു

ഓട്സ്

ഓട്സ്

ഓട്സ് രണ്ടു വിധത്തിൽ ഭാരം കുറയാൻ സഹായിക്കും.ഒന്നാമതായി ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു.ഇത് കൂടുതൽ സമയം വയറു നിറഞ്ഞതായി ഇരിക്കും.രണ്ടാമതായി ഓട്സ് പ്രഭാത ഭക്ഷണമായി കഴിക്കുമ്പോൾ ശരീരത്തിലെ അമിത കൊഴുപ്പ് നീങ്ങുന്നു.പ്രത്യേകിച്ച് അടിവയറിലെ കൊഴുപ്പ് നീക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.അങ്ങനെ ഇൻസുലിൻ എടുക്കാതെ സംരക്ഷിക്കും

തൈര്

തൈര്

തൈര് ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്.ഇതിലെ പ്രോട്ടീൻ നിങ്ങളെ മെലിയാൻ സഹായിക്കും.കൊഴുപ്പും കലോറിയും കുറവായും എന്നാൽ പാലിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുകയും ചെയ്യുന്ന ഒന്നാണ് തൈര്.മറ്റു പാൽ ഉത്പന്നങ്ങളെക്കാൾ കാൽസ്യവും പ്രോട്ടീനും ഇതിൽ അടങ്ങിയിരിക്കുന്നു.കാൽസ്യം നിറഞ്ഞതും എന്നാൽ കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നതും ഭാരം കുറയ്ക്കാൻ ഉത്തമവുമായ ഒന്നാണ് തൈര്

മുട്ടകൾ

മുട്ടകൾ

ഏറ്റവും ആരോഗ്യകരവും എന്നാൽ ഭാരം കുറയ്ക്കാൻ സഹായിക്കുന്നവയുമാണ് മുട്ടകൾ.ഇതിൽ നല്ല പ്രോട്ടീനും ,ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു.ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പല പ്രത്യേക ഗുണങ്ങളും ഇതിനുണ്ട്.ഒരു വലിയ മുട്ടയിൽ 78 കലോറി അടങ്ങിയിരിക്കുന്നു.അതിനാൽ ഇത് പോഷകത്തിൽ ഒന്നാമനാണ്.മുട്ടയുടെ മഞ്ഞയിലാണ് കൂടുതൽ പോഷകങ്ങൾ ഉള്ളത്.അതിനാൽ ഇത് പ്രഭാത ഭക്ഷണത്തിന് ഉത്തമമാണ്.

കറുത്ത ബീൻസ്

കറുത്ത ബീൻസ്

നാരുകളും കൊഴുപ്പിനെ നശിപ്പിക്കുന്ന ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.അതിനാൽ ബീൻസ് വയർ നിറയ്ക്കുക മാത്രമല്ല നിങ്ങളെ മെലിയാനും സഹായിക്കും.ഗവേഷകർ പറയുന്നത് ദിവസവും 10 ഗ്രാം നാരുകൾ കഴിച്ചാൽ അത് ഭാരം കുറയാൻ സഹായിക്കും എന്നാണ്.അതിനാൽ പ്രഭാത ഭക്ഷണത്തിന് കറുത്ത ബീൻസ് ഓംലെറ്റ് ആക്കിയോ സൽസ ആക്കിയോ കഴിക്കുന്നത് ഉത്തമമാണ്.

പീനട്ട് ബട്ടർ

പീനട്ട് ബട്ടർ

പ്രോസസ് ചെയ്ത പീനട്ട് ബട്ടരിൽ പഞ്ചസാര,ഉപ്പ്,നിലക്കടല എണ്ണ എന്നിവ അടങ്ങിയിരിക്കുന്നു.ഓർഗാനിക് പീനട്ട് ബട്ടർ വാങ്ങുക.ഇതിൽ മോണോസാച്യുറേറ്റഡ് കൊഴുപ്പും ജെനിസ്ടായിനും കൊഴുപ്പ് ജീനുകളെ നിയന്ത്രിക്കുന്ന ഘടകങ്ങളും അടങ്ങിയിരിക്കുന്നു.രാവിലത്തെ സ്മൂത്തിയിൽ ഇത് മിക്സ് ചെയ്തു പഴവും ബദാം മിൽക്കും ചേർത്ത് കുടിക്കാവുന്നതാണ്.ഇത് ആരോഗ്യകരമായ ഒരു പാനീയമാണ്.ഇതിൽ ആരോഗ്യകരമായ കൊഴുപ്പും,കാര്ബോഹൈഡ്രേറ്റും പ്രൊറ്റീനും അടങ്ങിയിരിക്കുന്നു.

ബദാം ബട്ടർ

ബദാം ബട്ടർ

പഠനങ്ങൾ പറയുന്നത് കുറച്ചു നട്സ് കഴിക്കുന്നവർക്ക് കൂടുതൽ കഴിക്കുന്നവരേക്കാൾ ഭാരം കൂടാനുള്ള സാധ്യതയുണ്ട് എന്നാണ്,നട്സിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദീർഘനേരം വിശക്കാതിരിക്കും.ബദാം ബട്ടറിൽ ധാരാളം നാരുകളും പ്രോട്ടീനും മോണോസാച്യുറേറ്റഡ് കൊഴുപ്പും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.ധാന്യങ്ങൾ അടങ്ങിയ എന്തിനെങ്കിലും കൂടെ ടോസ്റ്റ് ചെയ്തു രാവിലെ ഇത് കഴിക്കുന്നത് ആരോഗ്യകരമാണ്

ചിക്കൻ ബ്രെസ്റ്റ്

ചിക്കൻ ബ്രെസ്റ്റ്

ഇത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രഭാത ഭക്ഷണം ആയി കഴിക്കാൻ മികച്ചതാണ്.പോഷകങ്ങൾ അടങ്ങിയ ചിക്കൻ ബ്രെസ്റ്റ് നിങ്ങൾക്ക് കൂടുതൽ നേരം ഊർജ്ജം നൽകും.ഇതിലെ പ്രോട്ടീൻ ഘടകമാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.3 ഔൺസ് ചിക്കൻ ബ്രെസ്റ്റിൽ 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.രാവിലെ 25 ഗ്രാം പ്രോട്ടീൻ പ്രഭാത ഭക്ഷണമായി കഴിക്കുന്നത് വളരെ ഉത്തമമാണ്.കൂടുതൽ കഴിക്കാതിരിക്കുക

ബെറി

ബെറി

പ്രഭാത ഭക്ഷണമായി കഴിക്കാൻ ഉത്തമമായ ഒരു പഴവർഗ്ഗമാണിത്.കാരണം ഇതിൽ ഹൃദയത്തിന് ഗുണകരമായ ആന്റി ഓക്സിഡന്റുകൾ മാത്രമല്ല ധാരാളം നാരുകൾ ,വിറ്റാമിൻ സി,വിറ്റാമിൻ കെ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.പോളിഫിനോളും,ഭാരം കുറയ്ക്കാനും കൊഴുപ്പ് ഉണ്ടാകുന്നത് തടയുന്നതുമായ രാസവസ്തുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.ധന്യ വെള്ളം,ഓട്സ്,ഭാരം കുറയ്ക്കുന്ന ഷേക്കുകൾ എന്നിവയിൽ ചേർത്ത് ഇത് ഉപയോഗിക്കുക.

Read more about: health tips ആരോഗ്യം
English summary

Breakfast Ideas For Weight Loss

Eating a morning meal is a healthy habit if you're watching your weight. Research shows that regular breakfast eaters tend to be leaner and dieters are more successful at losing weight—and keeping it off—when they eat breakfast. What's more, people who do typically get more of some important nutrients, like fiber and vitamins.
X
Desktop Bottom Promotion