For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെലിഞ്ഞവര്‍ക്കും കട്ടമസില്‍ നേടാം ഇങ്ങനെ

മസില്‍ വര്‍ദ്ധിപ്പിക്കാനും മെലിഞ്ഞവര്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില കാര്യങ്ങള്‍

|

പല പുരുഷന്‍മാരുടേയും പ്രശ്‌നമാണ് ഇത്. ശരീരം മെലിഞ്ഞിരിയ്ക്കുന്നത്. എത്രയൊക്കെ ഭക്ഷണം കഴിച്ചിട്ടും തടിയും ആരോഗ്യവും മസിലും ഇല്ല എന്ന വിഷമം പല പുരുഷന്‍മാര്‍ക്കും ഉണ്ട്. അതുകൊണ്ട് തടിയ്ക്കാനും മസിലും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനുമായി പലപ്പോഴും കഠിനവ്യായാമവും ജിമ്മും എല്ലാം ശീലമാക്കുന്നവര്‍ ചില്ലറയല്ല.

എന്നാല്‍ ഇനി ഇത്തരം വ്യായാമങ്ങളേക്കാളുപരി ശരീരത്തിന് ആരോഗ്യവും മസിലും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മെലിഞ്ഞവര്‍ക്കും ശരീരം പുഷ്ടിപ്പെടത്താനും ആരോഗ്യത്തിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.

 ഭക്ഷണത്തിലെ സപ്ലിമെന്റുകള്‍

ഭക്ഷണത്തിലെ സപ്ലിമെന്റുകള്‍

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്ന് വേണം നമ്മുടെ ആരോഗ്യത്തിന് വേണ്ട പ്രോട്ടീന്‍ ലഭിയ്ക്കാന്‍. ശരീരത്തിന് പോഷകങ്ങളും വിറ്റാമിനുകളും മിനറലുകളും ലഭിയ്ക്കാന്‍ വ്യായാമം ചെയ്യുന്നവര്‍ തീര്‍ച്ചയായും സപ്ലിമെന്റുകളും ഉപയോഗിക്കണം.

പ്രോട്ടീന്‍ പൗഡര്‍

പ്രോട്ടീന്‍ പൗഡര്‍

പ്രോട്ടീന്‍ പൗഡറാണ് പലപ്പോഴും സാധാരണ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇത് അമിതമായി ഉപയോഗിക്കുന്നത് നെഗറ്റീവ് ഫലം ഉണ്ടാക്കും എന്നതാണ് സത്യം. ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇത് ഉപകരിയ്ക്കും.

ഭക്ഷണം കൂടുതല്‍ കഴിയ്ക്കുക

ഭക്ഷണം കൂടുതല്‍ കഴിയ്ക്കുക

വ്യായാമത്തിന് മുമ്പും, ശേഷവും കൂടാതെ നാലോ അഞ്ചോ തവണ കൂടുതലായും ഭക്ഷണം കഴിക്കുക. ഭാരോദ്വഹനം വലിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഇല്ലാതാക്കും. വ്യായാമത്തിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് 300600 കലോറി അടങ്ങിയ കാര്‍ബഹൈഡ്രേറ്റ് ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കുക.

 മാംസം കൂടുതല്‍ കഴിയ്ക്കാം

മാംസം കൂടുതല്‍ കഴിയ്ക്കാം

മെലിഞ്ഞ ശരീരമുള്ള സസ്യാഹാരികള്‍ക്ക് മാംസം കഴിക്കുന്നത് സ്വീകാര്യമാവില്ലായിരിക്കാം. എന്നാല്‍ മാംസം ഒരു മസില്‍ ഫൈബറായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ഇത് മുഴുവന്‍ കൊഴുപ്പ് ആയതിനാല്‍ പ്രോട്ടീനുകളും ഹോര്‍മോണല്‍ ഘടകങ്ങളും വേഗത്തില്‍ ശരീരം വണ്ണം വെയ്ക്കാന്‍ സഹായിക്കും.

 ഒരേ വ്യായാമം തുടരുക

ഒരേ വ്യായാമം തുടരുക

ഓരോ ദിവസവും പല തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതില്ല. പകരം ഒരേ വ്യായാമം മൂന്നോ അഞ്ചോ ആഴ്ചകള്‍ തുടരുക. അതേ സമയം പേശികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന വിവിധ തരത്തിലുള്ള രീതികളില്‍ ഇത് ചെയ്യണം. വിവിധ വ്യായാമങ്ങളുടെ ബൗണ്‍സിങ്ങ്, എക്‌സ്‌പ്ലോഷന്‍, ക്വാര്‍ട്ടര്‍ റെപ്‌സ്, ലാഡര്‍ റെപ്‌സ്, സ്ട്രിപ്പിങ്ങ്, സൂപ്പര്‍ സ്ലോ റെപ്‌സ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.

 പേശികള്‍ക്ക് വ്യായാമം

പേശികള്‍ക്ക് വ്യായാമം

പേശികള്‍ക്ക് വേഗത്തില്‍ പുഷ്ടി തുടക്കത്തില്‍ തന്നെ ലഭിക്കുക പ്രയാസമാണ്. മെലിഞ്ഞവര്‍ക്ക് പേശികള്‍ക്ക് വളര്‍ച്ച ലഭിക്കാന്‍ ഓരോ പേശിക്കും നാലു മുതല്‍ ആറുവരെ തവണ വ്യായാമം ചെയ്യേണ്ടതായി വരും.

നാലു മണിക്കൂര്‍ സമയം വിശ്രമിക്കുകയും

നാലു മണിക്കൂര്‍ സമയം വിശ്രമിക്കുകയും

ദിവസം രണ്ട് തവണ വീതം ചെയ്താല്‍ ഇത് വേഗത്തില്‍ സാധ്യമാക്കാം. എന്നാല്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ ആഴ്ചയില്‍ ഒരു ദീവസം പൂര്‍ണ്ണ വിശ്രമം എടുക്കണം. കൂടാതെ വ്യായാമങ്ങള്‍ക്കിടയില്‍ നാലു മണിക്കൂര്‍ സമയം വിശ്രമിക്കുകയും ചെയ്യുക.

English summary

Skinny man's guide to gaining muscles

Skinny man's guide to gaining muscles, read on to know more about it.
X
Desktop Bottom Promotion