Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സ്റ്റാമിന വര്‍ദ്ധിപ്പിക്കും എളുപ്പ മാര്‍ഗ്ഗങ്ങള്‍
സ്റ്റാമിനക്കും ഊര്‍ജ്ജത്തിനും സഹായിക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
ആരോഗ്യമുള്ള ശരീരമായിരിക്കും എല്ലാവര്ക്കും ആവശ്യം. തടിയല്ല ആരോഗ്യത്തിന്റെ അളവ് കോല് എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ തടിയേക്കാള്‍ നല്ല ബലവും ആരോഗ്യവും കരുത്തുമുള്ള ശരീരമാണ് എല്ലാവര്ക്കും ആവശ്യം. പ്രത്യേകിച്ച് സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനായി ജിമ്മിലും കഠിനവ്യായാമം ചെയ്യുന്നവരും ചില്ലറയല്ല.
എന്നാല്‍ ഇനി ഇത്തരക്കാര്‍ക്ക് വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കാം. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എന്തൊക്കെയാണ് സ്റ്റാമിനക്കായി കഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കിയാല്‍ മതി.

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍
കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ഒരിക്കലും ശരീരത്തിന് അനാരോഗ്യം ഉണ്ടാക്കുന്ന ഒന്നല്ല. മസിലുകളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങളും കഴിയ്ക്കുക.

വ്യായാമം ശരീരമനുസരിച്ച്
വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ അവനവന്റെ ശരീര പ്രകൃതി അനുസരിച്ച് വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കും. ഇതിലൂടെ സ്റ്റാമിന വീണ്ടെടുക്കാം.

ദുശ്ശീലങ്ങള്‍ ശ്രദ്ധിക്കാം
ദു:ശ്ശീലങ്ങള്‍ കുറയ്ക്കുന്നത് നല്ലതാണ്. മദ്യപാനം, പുകവലി തുടങ്ങിയവ കായികക്ഷണമത കുറയ്ക്കുകയാണ് ചെയ്യുന്നത്.

വിശ്രമത്തില്‍ ശ്രദ്ധിക്കുക
എന്തെങ്കിലും വ്യായാമമോ കായിക വിനോദങ്ങളോ ചെയ്യുമ്പോള്‍ ഇടയ്ക്കിടെയുള്ള വിശ്രമം ഒഴിവാക്കുക. അമിതമായി ആയാസം തോന്നുന്നുണ്ടെങ്കില്‍ സെക്കന്റുകള്‍ മാത്രം വിശ്രമിക്കുക.

ഭക്ഷണം പല തവണയായി കഴിക്കാം
ഭക്ഷണം കഴിയ്ക്കുന്നത് പലതവണയായി കുറഞ്ഞ അളവില്‍ കഴിയ്ക്കുന്നതാണ് നല്ലത്. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

ഭക്ഷണത്തിലെ വ്യത്യസ്ത
ഭക്ഷണത്തില്‍ വ്യത്യസ്തത നല്ലതാണ്. എന്നാല്‍ ആരോഗ്യമുള്ള ഭക്ഷണമായിരിക്കണം കഴിയ്ക്കേണ്ടത്. കൊഴുപ്പ് കുറഞ്ഞ ഇറച്ചിയും ഭക്ഷണങ്ങളും ശീലമാക്കുക. ഇത് ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മാനസികമായും കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.

നിര്‍ജ്ജലീകരണം
നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിന് വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ ശാരീരിക ക്ഷണത വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളം ധാരാളം കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്.

ദിവസവും വ്യായാമം
വ്യായാമം ചെയ്യുന്നതാണെങ്കിലും എല്ലാ ദിവസവും ഒരു പോലെ തുടങ്ങുക. ആദ്യം ഏത് വ്യായാമമാണോ ചെയ്യുന്നത് അത് തുടരുക.



Click it and Unblock the Notifications
