For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹ ദിവസം ഫിറ്റ്‌നസ്സ് നേടാന്‍ ഈ മാര്‍ഗ്ഗങ്ങള്‍.

|

വിവാഹ ദിവസം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് വരനും വധുവും തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വിവാഹമല്ലേ എന്ന് കരുതി ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യസംരക്ഷണത്തിലും ആവശ്യമില്ലാതെ ഓരോന്നു ചെയ്ത് കൂട്ടി വിവാഹ ദിവസം എല്ലാം അലങ്കോലമാകുന്ന അവസ്ഥ നിങ്ങള്‍ക്ക് ഇല്ലാതിരിയ്ക്കാന്‍ ചില വിവാഹ ഫിറ്റ്‌നസ് സൂത്രങ്ങളുണ്ട്.

അതുകൊണ്ട് തന്നെ വിവാഹ ദിനത്തില്‍ ആരോഗ്യപരമായും മാനസികപരമായും ഫിറ്റ് ആവാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. തടി കുറയ്‌ക്കാന്‍ പാലും പഴവും ഒരുമിച്ച്‌

പെട്ടെന്നുള്ള തടി കുറയ്ക്കലും കൂട്ടലും

പെട്ടെന്നുള്ള തടി കുറയ്ക്കലും കൂട്ടലും

പലര്‍ക്കും വിവാഹമടുക്കുമ്പോള്‍ തടി കുറവാണെന്നോ തടി കൂടുതലാണെന്നോ ഒക്കെയുള്ള ചിന്ത വരും. അതുകൊണ്ട് തന്നെ വിവാഹം അടുത്തെന്നു കരുതി പെട്ടെന്ന് തടി കൂട്ടാനോ തടി കുറയ്ക്കാനോ നില്‍ക്കണ്ട. ഇത് പിന്നീട് അപകടത്തിലേക്ക് നിങ്ങളുടെ ആരോഗ്യത്തെ എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കൃത്യമായ പ്ലാന്‍

കൃത്യമായ പ്ലാന്‍

വിവാഹത്തിന് രണ്ട് മാസം മുന്‍പെങ്കിലും തടി കൂട്ടാനോ കുറയ്ക്കാനോ ഉള്ള കൃത്യമായ പ്ലാന്‍ തയ്യാറാക്കണം. കൃത്യമായ ആഹാര രീതിയും വ്യായാമങ്ങളും എല്ലാം ചെയ്തായിരിക്കണം ഈ സാഹസത്തിനു മുതിരേണ്ടത്.

പെട്ടെന്നുള്ള ശാരീരിക മാറ്റങ്ങള്‍

പെട്ടെന്നുള്ള ശാരീരിക മാറ്റങ്ങള്‍

വിവാഹമാണെങ്കില്‍ പലരും സ്വാഭാവികമായും തടി കുറയും ഇതിന് കാരണം കൃത്യമായ വിശ്രമമില്ലാതെയും ഭക്ഷണം കഴിയ്ക്കാതെയും ഇരിയ്ക്കുന്നതാണ്. ഇതെല്ലാം മാറ്റി വെച്ചില്ലെങ്കില്‍ കല്ല്യാണപ്പന്തലില്‍ തളര്‍ന്നിരിയ്ക്കാനായിരിക്കും നിങ്ങളുടെ വിധി.

 വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍

വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍

വിവാഹ വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും അല്‍പം ശ്രദ്ധയാവാം. കാരണം വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തതിനു ശേഷമാണ് നിങ്ങള്‍ തടി കൂട്ടാനും കുറയ്ക്കാനും നില്‍ക്കുന്നതെങ്കില്‍ അത് നിങ്ങളുടെ വിവാഹവസ്ത്രത്തേയും അന്നത്തെ ലുക്കിനേയും കാര്യമായി തന്നെ ബാധിയ്ക്കും.

വ്യായാമം ചെയ്യുന്നത്

വ്യായാമം ചെയ്യുന്നത്

വിവാഹമുറപ്പിച്ചു ഇനി ആകാരംഭംഗി കൂട്ടണം എന്നു കരുതി വ്യായാമം ചെയ്യാന്‍ ആരംഭിയ്ക്കരുത്. അതുകൊണ്ട് തന്നെ പതുക്കെ പതുക്കെ വ്യായാമം ചെയ്ത് ശീലമാക്കുന്നതായിരിക്കും നല്ലത്.

ആരോഗ്യമുള്ള ഭക്ഷണം

ആരോഗ്യമുള്ള ഭക്ഷണം

ഡയറ്റ് എന്ന പേരില്‍ ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതും അപകടമാണ്. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ഭക്ഷണം കഴിയ്ക്കുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യവും വിറ്റാമിനുമുള്ള ഭക്ഷണം നിങ്ങള്‍ക്ക് ഫിറ്റായ ശരീരം നല്‍കുന്നു.

 മരുന്നുകളില്‍ വീഴാതിരിയ്ക്കുക

മരുന്നുകളില്‍ വീഴാതിരിയ്ക്കുക

പലപ്പോഴും പെട്ടെന്ന് തടി കുറയ്ക്കാമെന്ന വാദം കേട്ട് നിരവധി മരുന്നുകള്‍ വാങ്ങി കഴിയ്ക്കുന്നവര്‍ അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മരുന്നുകള്‍ കഴിയ്ക്കാതിരിക്കുക.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ടെന്‍ഷന്‍, മാനസിക സമ്മര്‍ദ്ദം എന്നിവ മാറ്റി വെച്ച് നന്നായി ഉറങ്ങാന്‍ ശ്രമിക്കുക. ഇത് വിവാഹ ദിവസമാണെങ്കിലും അല്ലെങ്കിലും നല്ല മാറ്റം നല്‍കുന്നു.

English summary

Things to consider before starting a wedding diet

Most brides and grooms put themselves through a pre-wedding diet to various degrees of intensity to get ready for their fairytale day.
X
Desktop Bottom Promotion