For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിറ്റാവാം ഈ വ്യായാമങ്ങളിലൂടെ

By Super
|

നല്ല ശരീരം ലഭിക്കാനായി ഭാരം കുറച്ചു മെലിയുന്നതാണ് എളുപ്പവഴി .എന്നാൽ വ്യായാമം ഇല്ലെങ്കിൽ അത് ആരോഗ്യത്തെ വിപരീതമായി ബാധിക്കും .

കുറച്ചു ഭക്ഷണം കഴിച്ചു തടി കുറയ്ക്കുമ്പോൾ വ്യായാമത്തെ അവഗണിക്കരുത് . ഭാരം കുറഞ്ഞു തീരെ മെലിഞ്ഞതായി തോന്നാതിരിക്കാനിതാ 8 വർക്ക് ഔട്ടുകൾ .

 പുഷ് അപ്പുകൾ

പുഷ് അപ്പുകൾ

ഇത് വളരെ ലളിതവും ഒരു ഉപകരണവും ഇല്ലാതെ എവിടെ വച്ചും ചെയ്യാവുന്നതുമാണ് .പല വിധത്തിൽ ഇത് മസിൽ ഫോകസ് ചെയ്യുന്നു . നെഞ്ചിൽ മാത്രമല്ല ഫലവത്താകുന്നത് , ഇതിൽ താഴ്ത്തുന്ന രീതിയിലൂടെ കൈക്കും തോളിനും ബലം കിട്ടുന്നു .

പ്ലാങ്ക്സ്

പ്ലാങ്ക്സ്

ഇത് മറ്റൊരു വ്യായാമമാണ് .നിങ്ങളുടെ വയറിലെ മസിലുകളെ ബലവത്താക്കുകയും കരുത്തുള്ള കൈയും തോളും ലഭ്യമാക്കുകയും ചെയ്യും .പരിചയമുള്ള പുഷ് അപ്പ് രീതിയിൽ നിന്നും തുടങ്ങി പ്ലാങ്ക്സ് ചെയ്യാവുന്നതാണ് .

ഓവർഹെഡ്

ഓവർഹെഡ്

ഓവർഹെഡ് അമർത്തുന്നത് വഴി പ്രധാനമായും തോളും കൈയും ബലവത്താകുന്നു .മൊത്തത്തിൽ അമർത്തുന്നതിനു മുൻപ് മുന്നിലേക്ക്‌ ഭാരം പിടിച്ചു ,കഴുത്ത് നിവർത്തി ,മുകളിലേക്ക് പുഷ് അപ്പ് എടുക്കുക പിന്നീട് സാവധാനം താഴേക്കും ചെയ്യുക .

ചിൻ അപ്പുകൾ

ചിൻ അപ്പുകൾ

ചിൻ അപ്പുകൾ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുള്ളതാണ് .എന്നാൽ കൈയും തോളും ശരിയായ രീതിയിൽ ഉപയോഗിച്ച് ചെയ്യാവുന്നതാണ് .ഒറ്റ പുൾ അപ്പിൽ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കാതിരിക്കുക .സാവധാനം പല തവണ ആവർത്തിച്ചു ചെയ്യുന്നത് വഴി നിങ്ങൾക്കിതിനു കഴിയും .

 പുൾ അപ്പുകൾ

പുൾ അപ്പുകൾ

ഇത് ചിൻ അപ്പിന് സമാനമാണ് .അതേ രീതിയിൽ എന്നാൽ കുറച്ചു കൂടി വിശാലമായി , കൈകൾ അകറ്റി ചെയ്യാവുന്നതാണ് .ഇത് തോളിനും പുറകിലത്തെ മസിലുകൾക്കും ബലം നൽകുന്നു .

ഡിപ്സ്

ഡിപ്സ്

മറ്റു ഭാരോദ്വഹന വ്യായാമം പോലെ ഡിപ്സും പല വിധത്തിൽ ചെയ്യാവുന്നതാണ് .ഇത് ബലമുള്ള കൈകളും , തോളും ,നെഞ്ചും നിലനിർത്താൻ സഹായിക്കുന്നു .നിങ്ങളുടെ കൈയും തോളും ഫോകസ് ചെയ്ത് നിങ്ങളെ തന്നെ സാവധാനം താഴ്ത്തുകയും ഉയർത്തുകയും ചെയ്യുക .

 ഇരുവശത്തേക്കും ഉയർത്തുക

ഇരുവശത്തേക്കും ഉയർത്തുക

ഇത് കൈകൾക്കും തോളിനും നല്ലൊരു വ്യായാമം ആണ് .ആദ്യം ചെയുമ്പോൾ തന്നെ നിങ്ങളുടെ തോളിലെ ഡെൽറ്റോയിട് മസിലുകൾ ഒന്ന് വീർക്കും .രണ്ടു ചെറിയ ഡംബെല്ലുകൾ ഇരുവശത്തും മുറുകെ പിടിച്ചു ഉയർത്തുകയും സാവധാനം താഴ്ത്തുകയും ചെയ്യുക .

 ബൈസെപ് കേൾസ്

ബൈസെപ് കേൾസ്

ഇത് നിങ്ങളുടെ കൈകളെ ബലവത്താക്കുന്നു .ഓരോ കൈയിലും ഡംബെൽ എടുക്കുക . നിങ്ങളുടെ ശരീരവും കൈമുട്ടും മാറ്റാതെ നെഞ്ചു വരെ സാവധാനം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക .

English summary

Eight arm and shoulder workouts

Losing weight to reveal a slimmer physique is the quickest way to achieve a beach-worthy body. But not if you’re lacking a healthy physique underneath
Story first published: Monday, May 2, 2016, 17:35 [IST]
X
Desktop Bottom Promotion