Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ചാടിയ വയര്‍ ആലിലവയറാക്കാം
ചാടിയ വയര്‍ സൗന്ദര്യം കെടുത്തുക മാത്രമല്ല, ആരോഗ്യത്തിനും ദോഷം ചെയ്യും.
പുരുഷന്മാര്ക്കും കൂടുതലായി സ്ത്രീകള്‍ക്കും ഈ പ്രശ്നം സാധാരണവുമാണ്. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിനുള്ള കാരണം. അപൂര്‍വം ചിലരില്‍ ശസ്ത്രക്രിയ, രോഗങ്ങള്‍ എന്നിവയും ഇതിനു കാരണമാകും.
വയര്‍ കുറയ്ക്കാന്‍ പരിചയമുള്ള പല വഴികളുമുണ്ട്. ഡയറ്റിംഗ്, വ്യായാമം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില അസാധാരണ വഴികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവ നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി നോക്കൂ. ഫലമുണ്ടാകും.

ഇടയ്ക്കിടെ ഭക്ഷണം
ഇടയ്ക്കിടെ ഭക്ഷണം നല്ലൊരു വഴിയാണ്. ഇതുവഴി നീണ്ട ഇടവേളകളെടുക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിയക്കുന്നതു തടയാം.

നല്ല ഉറക്കം
നല്ല ഉറക്കം പ്രധാനം. ഉറക്കം കുറയുമ്പോള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാകും. ഇത് കൊഴുപ്പു കൂട്ടും. വയര്‍ ചാടിയ്ക്കും.

വ്യായാമങ്ങള്‍
വയറിനു മാത്രമുള്ള വ്യായാമങ്ങള്‍ ചെയ്താല്‍ വയര്‍ കുറയുമെന്നു കരുതുന്നവരുണ്ട്. ഇത് തെറ്റാണ്. ശരീരത്തിന് ആകെയുള്ള വ്യായാമങ്ങള്‍ പ്രധാനം.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കും. ശരീരത്തിലെ കൊഴുപ്പകറ്റുകയും ചെയ്യും.

സ്ട്രെസ്
സ്ട്രെസ് ഒഴിവാക്കുക. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. വയര്‍ ചാടും.

നിവര്‍ന്നു നടക്കുക, ഇരിയ്ക്കുക.
നിവര്‍ന്നു നടക്കുക, ഇരിയ്ക്കുക. വളഞ്ഞിരിയ്ക്കുമ്പോള് വയര്‍ ചാടും.

വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍
വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് വയറിന്റെ ഷേപ് നഷ്ടപ്പെടാനും വയര്‍ ചാടാനും ഇടയാക്കും. ഇതൊഴിവാക്കുക.

ഭക്ഷണം പതുക്കെ
ഭക്ഷണം പതുക്കെ കഴിയ്ക്കുന്നതും ഭക്ഷണം കഴിച്ച ശേഷം അല്പനേരം ഇരിയ്ക്കുന്നതും നല്ല്ത്. കാരണം ഭക്ഷണം കഴിച്ചാലുടന്‍ വയര്‍ നിറഞ്ഞതായി അനുഭവപ്പെടില്ല. അല്പം സമയം കൊടുക്കുക. അല്ലെങ്കില്‍ അമിതമായി കഴിയ്ക്കാന്‍ ഇട വരും.

നീന്തുന്നത്
നീന്തുന്നത് വയര്‍ കുറയാനും മസിലുകള്‍ മുറുകാനുമുള്ള നല്ലൊരു വഴിയാണ്. ഇതല്ലാതെ ഡാന്‍സ്, റോപ് ജംപിങ്, ഹ്യൂല ഹ്യൂപ് എന്നിവയും പരീക്ഷിയ്ക്കാം.

പായ്ക്കറ്റ് ഭക്ഷണങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളും
പായ്ക്കറ്റ് ഭക്ഷണങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത് വയര്‍ ചാടിയ്ക്കുന്ന ഒരു പ്രധാന വഴിയാണ്. കാരണം ഇവയില്‍ കൊഴുപ്പധികമായിരിയ്ക്കും.

എണ്ണ, ഉപ്പ്, പഞ്ചസാര
ഭക്ഷണത്തില്‍ എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ നിയന്ത്രിയ്ക്കുക. ഇവയെല്ലാം ആരോഗ്യത്തിനു മാത്രമല്ല, വയറിനും നല്ലതല്ല.

കൊഴുപ്പു കത്തിയ്ക്കൂ
വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ഇവയുള്‍പ്പെടുത്താം ഗുണമുണ്ടാകും.



Click it and Unblock the Notifications
