Just In
Don't Miss
- Finance
ഒരു മാസം കൊണ്ട് മള്‍ട്ടിബാഗറായി; ജൂണ്‍ മുതല്‍ ഈ ടെക്സ്റ്റൈല്‍ ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍
- Movies
നീയാണ് വിന്നര്‍, നീയാണ് ബിഗ് ബോസ്! പുറത്തായ റിയാസിന് ആര്‍പ്പുവിളിച്ച് മത്സരാര്‍ഥികള്‍
- Sports
IND vs ENG: 'വടി കൊടുത്ത് അടി വാങ്ങി', ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയില്‍ കോലിക്ക് ട്രോള്‍ മഴ
- News
ഏക്നാഥ് ഷിന്‍ഡെയ്ക്ക് പണി വരും, ഉദ്ധവിന്റെയും രാജ് താക്കറെയും മക്കള്‍ ഒന്നിച്ചു, ഒരേ ആവശ്യം!!
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
തടി കുറയ്ക്കാന്‍ തേനും കറുവാപ്പട്ടയും
തടി കുറയ്ക്കുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം. പലരും പല വഴികളും ചെയ്തുനോക്കി, എന്നിട്ടും പരാജയമാണോ.. എന്നാല്‍ അതിന് പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പ്രകൃതിമാര്‍ഗ്ഗത്തില്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങളും ചില പദാര്‍ത്ഥളുടെ മിശ്രിതവും തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. തേന്‍ കഴിച്ചാല്‍ തടി കുറയുമെന്ന് അറിയാം. എന്നാല്‍ തേനും കറുവാപ്പട്ടയും ചേര്‍ന്നാല്‍ ഇരട്ടി ഫലമാണ് ലഭിക്കുക.
മാറിടം ആരോഗ്യത്തോടെയിരിക്കട്ടെ..
വയര്‍ കുറയ്ക്കാന്‍ ഇത് സഹായകമാകും. കൂടാതെ ഹൃദയാരോഗ്യത്തിനും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരമാണ് തേന്‍-കറുവാപ്പട്ട മിശ്രിതം. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇളക്കാന്‍ തേന്‍ സഹായിക്കുന്നതാണ്. ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിക്കുകയും തടി കുറയുകയും ചെയ്യുന്നു.

കറുവാപ്പട്ട-തേന്‍ ചായ
ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ചായ തിളപ്പിക്കുമ്പോള്‍ അതില്‍ കറുവാപ്പട്ടയും ചേര്‍ത്ത് തിളപ്പിക്കുക. ചായയില്‍ അല്പം തേനും ചേര്‍ത്ത് കഴിക്കാം.

വെള്ളത്തിനൊപ്പം
കറുവാപ്പട്ട ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. ഇളം ചൂടോടെ ഇതില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. വേണമെങ്കില്‍ അല്‍പ്പം നാരങ്ങാനീരും ചേര്‍ക്കാം.

ജാമിനു പകരം
ബ്രഡില്‍ തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് കഴിക്കാം.

വെള്ളത്തില്‍
ഇളം ചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും.

കിടക്കുന്നതിനുമുന്പ്
കിടക്കുന്നതിനുമുന്പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

മസാലയായി
കറുവാപ്പട്ട ഭക്ഷണങ്ങളില്‍ മസാലയായി ചേര്‍ത്ത് കഴിക്കുക.

ഭക്ഷണത്തിനുമുന്പ്
ഒരു ടീസ്പൂണ്‍ തേനില്‍ അല്പം കറുവാപ്പട്ട പൊടിച്ചത് ചേര്‍ത്ത് ഭക്ഷണത്തിനുമുന്പ് കഴിക്കുക.

സൈനസ്, ജലദോഷം
കറുവാപ്പട്ട, തേന്‍ എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് ജലദോഷം, സൈനസ് എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

വായിനാറ്റം അകറ്റാന്‍
തേനും കറുവാപ്പട്ടയും കലര്‍ത്തിയ ചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് വായിനാറ്റം അകറ്റും.

മുഖക്കുരുവിന്
തേന്‍, കറുവാപ്പട്ട എന്നിവ പേസ്റ്റാക്കി മുഖക്കുരുവില്‍ പുരട്ടുന്നത് നല്ലതാണ്.