Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കല്ല്യാണപ്പെണ്ണേ..തടി കുറയ്ക്കേണ്ടെ..
കല്ല്യാണത്തിന് നിങ്ങളെ കാണുന്ന എല്ലാവരും പറയണം കല്ല്യാണപ്പെണ്ണ് എല്ലാം കൊണ്ടും സുന്ദരിയാണെന്ന്. ഇതാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. ഇതില്‍ നിങ്ങള്‍ തോല്ക്കാന് പാടില്ല. കല്ല്യാണത്തിന് എങ്ങനെ ഒരുങ്ങാം, ഏത് വസ്ത്രം ധരിക്കാം എന്നൊക്കെ ഒരു മാസം മുന്‍പ് തന്നെ ചിന്തിച്ചു തുടങ്ങും. എന്നാല്‍ നിങ്ങളുടെ ശരീരത്തെ പറ്റി ചിന്തിക്കുന്നുണ്ടോ?
തടിയൊക്കെ കുറച്ച് ഫിറ്റായ ശരീരവുമായി വേണം കല്ല്യാണത്തിന് ഒരുങ്ങാന്‍. നിങ്ങള്‍ നല്ല വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങിച്ചും ചര്‍മകാന്തി വര്‍ദ്ധിപ്പിച്ചും നിന്നതുകൊണ്ടു മാത്രം ആയില്ല. നിങ്ങളുടെ തടി ഇത്തരം പരിശ്രമങ്ങളൊക്കെ ഒന്നും അല്ലാതാക്കി മാറ്റും.
പ്ലം പഴം പോലെ ചുവന്നു തുടുത്തിരിക്കണം കല്ല്യാണപ്പെണ്ണ്. എളുപ്പം നിങ്ങള്‍ക്ക് തടി കുറയ്ക്കാം. പേടിക്കേണ്ട, വെറും പതിനഞ്ച് ദിവസം കൊണ്ട് തടി കുറയുന്ന വിദ്യകള്‍ പറഞ്ഞുതരാം...

വ്യായാമത്തില്‍ ശ്രദ്ധിക്കുക
ഈ പതിനഞ്ച് ദിവസം വളരെ നിര്‍ണ്ണായകമാണ്. നല്ല വ്യായാമം വേണം തിരഞ്ഞെടുക്കാന്‍. അതിന് ഒരു വിദഗ്ധയുടെ പരിശീലനം തേടാം. ശരീരവും മനസ്സും അതിലര്പ്പിക്കണം. വ്യായാമത്തിനുള്ള ഒരു പ്ലാന്‍ തയ്യാറാക്കി അതനുസരിച്ച് മുന്നോട്ട് പോകുക.

ഡയറ്റ്
ഡയറ്റ് ആണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. നല്ല ഭക്ഷണം വേണം ഈ പതിനഞ്ച് ദിവസം കഴിക്കാന്‍. പോഷക ഗുണങ്ങല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കുക.

ജങ്ക് ഫുഡ്
തടിയുടെ പ്രധാന കാരണം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്. ഈ പതിനഞ്ച് ദിവസം ഇത്തരത്തിലുള്ള ഒരു ഭക്ഷണവും കഴിക്കരുത്. എളുപ്പം തയ്യാറാക്കി കഴിക്കുന്ന ഭക്ഷണങ്ങളും പുറത്തു നിന്ന് വാങ്ങിക്കുന്ന കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഉപേക്ഷിക്കുക.

മധുരപലഹാരങ്ങള്‍ പാനീയങ്ങളും
മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്ക്സുകളും ഉപേക്ഷിക്കുക. പാലടങ്ങിയ വെള്ളവും ശുദ്ധമായ വെള്ളവും മാത്രം കുടിക്കുക. പഞ്ചസാര പരമാവധി ഒഴിവാക്കുക.

പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഈ പതിനഞ്ച് ദിവസം പരമാവധി കഴിക്കുക. വൈറ്റമിന്‍സും, മിനറല്‍സും, ഫൈബറും ശരീരത്തില്‍ അധികം എത്തിയാല്‍ തന്നെ തടി കുറയും.

ശുദ്ധ ജലം
വെള്ളം എത്രമാത്രം കുടിക്കുന്നുവോ അത്രയും നല്ലത്. ഒരു ദിവസം എട്ട് ഗ്ലാസോ അതിലധികമോ കുടിക്കുക. ഇത് കൊഴുപ്പ് ഇളക്കി കളയാന്‍ സഹായിക്കും.

വിഷമുക്തമാക്കുക
വിഷമുക്തമാക്കാന്‍ കഴിവുള്ള വിഭവങ്ങള്‍ ഉണ്ടാക്കുക. ചെറുനാരങ്ങ, പുതിനയില, കുക്കുമ്പര്‍ എന്നിവ ചേര്‍ന്ന വിഭവം നിങ്ങളെ സ്ലിമാക്കാന് സഹായിക്കും. രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ചെറുനാരങ്ങ നീരും കുക്കുമ്പര്‍ കഷ്ണങ്ങളും പുതിനയിലയും ഇടുക. ഇത് കിടക്കുന്നതിനുമുന്പ് കുടിക്കുക. നല്ല തിളക്കമാര്‍ന്ന ചര്‍മവും കിട്ടും.

കാര്‍ബോഹൈഡ്രേറ്റ്സ് കുറയ്ക്കാം
ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണം. പച്ചക്കറികളും പ്രോട്ടീനുകളും ശരീരത്തില്‍ കൂടിയതോതില്‍ എത്തിയാല്‍ ഇത് കുറയ്ക്കാന്‍ കഴിയും. പ്രഭാതഭക്ഷണത്തില്‍ ചിയാ സീഡ് ചേര്‍ത്താലും മതി.

ഉറക്കം
നന്നായി ഉറങ്ങുകയാണ് അടുത്തതായി ചെയ്യേണ്ട കാര്യം. ഉറക്കത്തിന് കൃത്യമായ സമയം നല്‍കുക. ഈ കൃത്യത പതിനഞ്ച് ദിവസവും പാലിക്കുക.

അല്പം ആഹാരം കഴിക്കുക
അല്പം ആഹാരം കഴിച്ച് വയര്‍ നിറയ്ക്കാം. പോഷക ഘടകങ്ങള്‍ കൂടിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. അത് കുറേശ്ശ കഴിച്ചാല്‍ മതി. എന്നാല്‍ നിങ്ങളുടെ വയര്‍ നിറയുകയും വേണം.

ഇടവേളകള്‍ കൊടുക്കുക
ഭക്ഷണം ഇടയ്ക്കിടെ കഴിക്കുക. വാരി വലിച്ച് കഴിക്കരുത്. പോഷകങ്ങള്‍ അടങ്ങിയ ആഹാരം തിരഞ്ഞെടുത്ത് കുറേശ്ശയായി ഇടയ്ക്കിടെ കഴിക്കുക.

തിരക്കില്‍ ഏര്‍പ്പെടുക
കല്ല്യാണം ആയാല്‍ പിന്നെ പെണ്‍കുട്ടികള്‍ ശരീരം അനങ്ങി പണിയെടുക്കില്ല. എന്നാല്‍ നിങ്ങള്‍ എപ്പോഴും തിരക്കിലായിരിക്കണം. വെറുതെ ഒരു സമയം പോലും ഇരിക്കരുത്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
