For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിസ്ഥലത്ത് ഇരുന്ന് കലോറി കുറയ്ക്കാം

By Sruthi K M
|

ഓഫീസ് ജോലി ചെയ്യുന്നവരുടെ പ്രധാന പ്രശ്‌നമാണ് കലോറി കൂടി പൊണ്ണത്തടിയാകുന്നത്. ക്ഷീണം, തളര്‍ച്ച, ശാരീരിക അസ്വസ്ഥത, തലവേദന,പുറം വേദന തുടങ്ങി ഇല്ലാത്ത രോഗങ്ങള്‍ ഇല്ല. തുടര്‍ച്ചയായി കസേരയില്‍ ഒരേ ഇരിപ്പ് ഇരുന്നാല്‍ എങ്ങനെ രോഗം വരാതെയിരിക്കും. വ്യായാമവും ഡയറ്റും ചെയ്‌തെന്നു കരുതി കലോറി ഇല്ലാതാകുമോ? ഓഫീസല്‍ നിന്ന് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി നോക്കൂ..

ഇങ്ങനെയാകുമെങ്കില്‍ നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ഇരുന്നുകൊണ്ടു തന്നെ കലോറി കുറച്ചെടുക്കാം. അലസമായി കസേരയില്‍ ഇരുന്ന് ജോലി ചെയ്യാതിരിക്കുകയാണ് ആദ്യം വേണ്ടത്. പിന്നെ വ്യത്യസ്തമായി എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുക.

<strong>ഓഫീസില്‍ നിന്നും വ്യായാമം ചെയ്യാം..</strong>ഓഫീസില്‍ നിന്നും വ്യായാമം ചെയ്യാം..

ചില ഫലപ്രദമായ വഴികളിലൂടെ കലോറി കുറയ്ക്കാം. നിങ്ങള്‍ക്ക് ഫിറ്റായ ശരീരമാണ് ആവശ്യമെങ്കില്‍ ഇതൊക്കെ ചെയ്യേണ്ടതാണ്..

ചൂയിഗ്ഗം

ചൂയിഗ്ഗം

ചൂയിഗ്ഗം ചവയ്ക്കുന്നതിലൂടെ 11 ശതമാനം കലോറി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പറയുന്നുത്. ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ വെറുതെ ചൂയിഗ്ഗം ചവച്ചോളൂ. പഞ്ചസാര അധികം ഇല്ലാത്ത ചൂയിഗ്ഗം വേണം തിരഞ്ഞെടുക്കാന്‍. ഇത് നിങ്ങളുടെ ശ്വസനം എല്ലായിപ്പോഴും ശുദ്ധമാക്കിവെക്കും.

ധാരാളം വെള്ളം കുടിക്കാം

ധാരാളം വെള്ളം കുടിക്കാം

ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ ഡെസ്‌ക്കില്‍ ഒരു ബോട്ടില്‍ വെള്ളം കരുതിവെച്ചോളൂ. ഇടയ്ക്കിടെ കുടിച്ചുക്കൊണ്ടിരിക്കുക. ചൂടുവെള്ളം കുടിക്കുന്നതാണ് ഏറ്റവും മികച്ചത്. ഇത് മെറ്റാബോളിക്കിന്റെ അളവ് 30 ശതമാനം കൂട്ടും.

ചലിച്ചുക്കൊണ്ടിരിക്കുക

ചലിച്ചുക്കൊണ്ടിരിക്കുക

കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ ഒരേ ഇരിപ്പ് ഇരിക്കുന്ന ശീലം നിര്‍ത്തുക. ഇടയ്ക്കിടെ നിങ്ങള്‍ ഇരുന്ന് കൊണ്ടുതന്നെ അങ്ങോട്ടും ഇങ്ങോട്ടും ചലിച്ചുക്കൊണ്ടിരിക്കുക. ഇതൊരു ചെറിയ വ്യായാമമാണ്. ഇത് നിങ്ങളെ എന്നും ഉത്സാഹമുള്ളവരാക്കിവെക്കും. ഉറക്കം തൂങ്ങിയിരിക്കുന്നതൊക്കെ ഒഴിവാക്കാം. തുടര്‍ച്ചയായി വിരലുകള്‍ ചലിപ്പിക്കുന്നത് ഒഴിവാക്കുക.

ചിരിക്കുക

ചിരിക്കുക

നിങ്ങള്‍ വായിച്ച തമാശകളോ കഥകളോ മറ്റ് സഹപ്രവര്‍ത്തകരുമായി പങ്കുവച്ച് സന്തോഷിക്കുക. ചിരിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജം കൂട്ടാന്‍ സഹായിക്കും.

ഇടവേളകള്‍ എടുക്കാം

ഇടവേളകള്‍ എടുക്കാം

ഒരേ ഇരിപ്പ് ഇരുന്ന് തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരത്തില്‍ കലോറിയുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇതു ഇല്ലാതാക്കാന്‍ നിങ്ങള്‍ ഇടവേളകള്‍ എടുക്കുക. നിങ്ങളുടെ കസേരയില്‍ നിന്ന് എഴുന്നേറ്റ് അല്‍പം നടക്കുകയും മറ്റ് എന്തെങ്കിലും ചെയ്യുകയോ ചെയ്യുക. അല്ലെങ്കില്‍ ഗ്രീന്‍ ടീ, കാപ്പി തുടങ്ങി എന്തെങ്കില്‍ കുടിച്ച് ഇടവേളകള്‍ ആനന്ദകരമാക്കാം.

സ്‌നാക്‌സ് കരുതാം

സ്‌നാക്‌സ് കരുതാം

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവര്‍ കൈയ്യില്‍ സ്‌നാക്‌സ് കരുതുക. ഒരു ഗുണവും ഇല്ലാത്ത സ്‌നാക്‌സുകള്‍ കഴിക്കാതെ, പോഷക ഗുണമുള്ള സ്‌നാക്‌സുകള്‍ കഴിക്കുക.

ദീര്‍ഘ ശ്വാസം

ദീര്‍ഘ ശ്വാസം

ഇരുന്ന് കൊണ്ട് ദീര്‍ഘ ശ്വാസം എടുക്കുന്നത് കലോറി കുറയ്ക്കാന്‍ സഹായിക്കും. കുറച്ച് സമയം ശ്വാസം ഉള്ളിലോട്ട് എടുത്ത് പുറത്തേക്ക് വിടുക. ഇടവേളകള്‍ വച്ച് ഇരുന്ന് കൊണ്ട് ഇത്തരം യോഗ ചെയ്യാം.

ചെറിയ വ്യായാമം

ചെറിയ വ്യായാമം

നിങ്ങള്‍ നിങ്ങളുടെ കസേരയുടെ അറ്റത്ത് വന്ന് ഇരിക്കുക. കൈകള്‍ രണ്ട് കസേരയില്‍ പിടിക്കുക. എന്നിട്ട് കാല്‍മുട്ടുകള്‍ രണ്ടും ചേര്‍ത്ത് വെക്കുക. കസേരയില്‍ കൈ ബാലന്‍സ് ചെയ്ത് ഉടല്‍ മുഴുവന്‍ മുകളിലോട്ട് പൊങ്ങുക. പത്ത് തവണ ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാം.

കസേര മാറാം

കസേര മാറാം

നിങ്ങളുടെ കസേര നടുവിനെ പിന്താങ്ങുന്നുണ്ടോ? നിങ്ങളുടെ പേശികള്‍ക്ക് പിന്തുണ നല്‍കാന്‍ കസേരയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ കസേര മാറ്റുക. നിങ്ങള്‍ക്ക് സുഖം നല്‍കുന്ന കസേരകള്‍ തിരഞ്ഞെടുക്കുക. ഇത് 150 ശതമാനം കലോറി കുറയ്ക്കാന്‍ സഹായിക്കും.

കോഫി ബ്രെയ്ക്ക്

കോഫി ബ്രെയ്ക്ക്

നിങ്ങള്‍ ഇടവേളകളില്‍ കാപ്പി കുടിക്കുകയാണോ ചെയ്യുന്നത്. എന്നാല്‍ ഇത് മെറ്റബോളിസം പ്രവര്‍ത്തനെത്തെ മന്ദഗതിയിലാക്കും. നിങ്ങള്‍ ഇടവേളകളില്‍ ബ്ലാക്ക് ടീയോ, ഗ്രീന്‍ ടീയോ കുടിക്കുക.

English summary

some effective ways to burn more calories just by sitting

some effective ways to burn more calories just by sitting. we are not telling you to simply rely on these techniques to remain fit.
X
Desktop Bottom Promotion