For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റ് തകര്‍ക്കും ധാരണകള്‍

|

കണ്ണാടി നോക്കുന്ന നിങ്ങള്‍ക്കു നിങ്ങളുടെ തടി കാണുമ്പോള്‍ നാളെ മുതല്‍ ഡയറ്റ് ശീലിക്കാം എന്നൊരു ധാരണ ഉണ്ടാവുന്നു. എന്നാല്‍ എങ്ങനെ തുടങ്ങണമെന്നോ എവിടെ നിന്നു തുടങ്ങണമെന്നോ ഒരു എത്തും പിടിയും ഉണ്ടാവില്ല. മാത്രമല്ല കൂടെ അങ്ങനെ ചെയ്യണമെന്നും ഇങ്ങനെ ചെയ്യണമെന്നും പറഞ്ഞ് ഉപദേശിക്കാന്‍ കുറേ കൂട്ടരും കാണും. ജോലി ഹൃദയാരോഗ്യം നശിപ്പിക്കാതിരിക്കാന്‍

എന്നാല്‍ എന്താണ് ശരീരത്തിനു വേണ്ടതെന്ന് ആലോചിച്ച് വേണം നമ്മള്‍ ഡയറ്റ് ആരംഭിക്കാന്‍. അതുകൊണ്ടു തന്നെ എത്ര കഷ്ടപ്പെട്ടാലും ഡയറ്റിനെക്കുറിച്ചുള്ള മുന്‍ധാരണകളെല്ലാം തന്നെ മാറ്റിവെച്ചു വേണം നാം ഇതിലേക്ക് കടക്കാന്‍. ഇവ കഴിക്കൂ, വയര്‍ താനേ കുറയും

പലവിധ മുന്‍ധാരണകളും തെറ്റിധാരണകളും ഡയറ്റിംഗിനെക്കുറിച്ചുണ്ടാവും. എന്നാല്‍ അത്തരത്തിലുള്ള ധാരണകള്‍ എന്തൊക്കെയാണെന്നും അതെങ്ങനെ മറികടക്കണമെന്നും നമുക്ക് നോക്കാം.

 കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു

കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു

കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് ആദ്യത്തെ തെറ്റിധാരണ. കാര്‍ബോഹൈഡ്രേറ്റ് ആകെ ചെയ്യുന്നത് നിങ്ങളുടെ ദഹനത്തിനു പ്രശ്‌നമുണ്ടാക്കുകയും ഊര്‍ജ്ജത്തിന്റെ അളവ് കുറയ്ക്കുകയുമാണ്. പക്ഷേ നല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഡയറ്റിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കില്ല.

പ്രാതല്‍ രാജാവിനെപ്പോലെ

പ്രാതല്‍ രാജാവിനെപ്പോലെ

പ്രാതല്‍ കഴിക്കുന്നത് രാജാവിനെപ്പോലെയായിരിക്കണം എന്നും അത്താഴം ഭിക്ഷക്കാരനെപ്പോലെ മതി എന്നും ഒരു മിഥ്യാധാരണ ഉണ്ട്. എന്നാല്‍ പ്രാതല്‍ കൂടുതല്‍ കഴിക്കുന്നതിലൂടെ കൂടുതല്‍ കലോറിയാണ് നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നത് എന്നതാണ് സത്യം.

ഉച്ചഭക്ഷണം വളരെ കുറച്ച്

ഉച്ചഭക്ഷണം വളരെ കുറച്ച്

ഉച്ചഭക്ഷണം എന്തുമാകട്ടെ അതു വളരെ കുറച്ചു മാത്രമേ കഴിക്കാവൂ എന്നതാണ് മറ്റൊരു ധാരണ. എന്നാല്‍ കുറച്ച് കഴിക്കുന്നത് നല്ലതാണ്. പക്ഷേ ഒറ്റയടിക്ക് ഭക്ഷണം കുറയ്‌ക്കേണ്ട കാര്യമില്ല അത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഭക്ഷണം നാലോ അഞ്ചോ തവണയായി കഴിക്കുക

ഭക്ഷണം നാലോ അഞ്ചോ തവണയായി കഴിക്കുക

ഇപ്പോള്‍ എല്ലാവരിലും കണ്ടു വരുന്ന പ്രവണതയാണ് പലപ്പോഴായി കുറച്ചു കുറച്ചായി ഭക്ഷണം കഴിക്കുക എന്നത്. അതുകൊണ്ടു തന്നെ പല തവണയായി ഭക്ഷണം കഴിക്കുന്നത് കലോറി വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടുതല്‍ പങ്കു വഹിക്കും. അതോടെ ഡയറ്റും താറുമാറാകും.

കൊഴുപ്പു ഭക്ഷണങ്ങളോട് വിട

കൊഴുപ്പു ഭക്ഷണങ്ങളോട് വിട

എല്ലാ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ഉപേക്ഷിക്കണം എന്നതാണ് മറ്റൊരു തെറ്റിധാരണ. എന്നാല്‍ പലപ്പോഴും അതൊരു തെറ്റായ ധാരണയാണ്. കാരണം എല്ലാ തരത്തിലുള്ള കൊഴുപ്പും അപകടകാരിയല്ല എന്നതു തന്നെ കാരണം.

അത്താഴം വൈകുന്നത് തടി കൂട്ടും

അത്താഴം വൈകുന്നത് തടി കൂട്ടും

അത്താഴം വൈകി കഴിക്കുന്നത് തടി വര്‍ദ്ധിപ്പിക്കും എന്നൊരു ധാരണയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ അടുക്കളയ്ക്ക് 8 മണി കഴിഞ്ഞാല്‍ താഴു വീഴും എന്നതാണ്. എന്നാല്‍ അത്താഴം വൈകിക്കഴിക്കുന്നത് ഒരിക്കലും തടി കൂട്ടില്ല. പലപ്പോഴും ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും എന്നു മാത്രം.

കൃത്രിമ മധുരം പലപ്പോഴും ആരോഗ്യകരം

കൃത്രിമ മധുരം പലപ്പോഴും ആരോഗ്യകരം

കൃത്രിമമധുരം പലപ്പോഴും ആരോഗ്യകരമാണെന്നാണ് ഡയറ്റ് സ്വീകരിക്കുന്നവരുടെ ധാരണ. എന്നാല്‍ ഇതിലൂടെ മധുരം കഴിക്കാനുള്ള നമ്മുടെ ആഗ്രഹം കൂടുകയാണ് ചെയ്യുന്നത്.

എന്ത് വേണമെങ്കിലും കഴിക്കാം ജിമ്മില്‍ പോയാല്‍ മതി

എന്ത് വേണമെങ്കിലും കഴിക്കാം ജിമ്മില്‍ പോയാല്‍ മതി

എന്തു വേണമെങ്കിലും കഴിക്കാം എന്നാല്‍ ഇതിനു പകരമായി നമ്മള്‍ ജിമ്മില്‍ പോയി കഷ്ടപ്പെട്ടാല്‍ മതിയെന്നാണ് ഒരു കൂട്ടരുടെ ധാരണ. എന്നാല്‍ ഇത് ഇന്നുമൊരു തെറ്റിധാരണയായി തുടരുന്നു.

English summary

8 Popular Diet Myths That Actually Make You Fat

As you stand in front of the mirror, you frown at the bags of bulges stored around your tummy. The next step entails a cycle of browsing through diet articles.
Story first published: Wednesday, October 14, 2015, 10:09 [IST]
X
Desktop Bottom Promotion