Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾക്ക് വിട; നൈക്കാ സെയിലിൽ ഇന്ന് വൻ ഓഫറുകൾ, ഈ ഉൽപ്പന്നങ്ങൾ മിസ്സാക്കരുത്! -
ഓണവെയിലിൽ ചർമ്മം കരിവാളിക്കുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഓണത്തിന് വീടൊരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? ഈ തെറ്റ് ചെയ്താൽ ഐശ്വര്യം പോകും! -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; തിരക്കില്ലാതെ പാചകം ചെയ്യാം -
ചിങ്ങം ഒന്നിന് വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ശ്രദ്ധിക്കൂ; ഐശ്വര്യത്തിന് ഈ ദിശയിൽ വെക്കണം! -
വീടിന്റെ ഐശ്വര്യം കൂട്ടണോ? പ്രധാന വാതിലിൽ നെയിംപ്ലേറ്റ് വെക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത്! -
വീടിന്റെ വാതിലിൽ നെയിംപ്ലേറ്റ് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ്! -
ചിങ്ങമാസത്തിലെ ഈർപ്പം ചർമ്മത്തെയും മുടിയെയും തളർത്തുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ 7 ദിവസത്തെ ബ്യൂട്ടി റീസെറ്റ് പരീക്ഷിക്കൂ -
സൊഹൈൽ ഖാന്റെ 12 കിലോ കുറഞ്ഞ ലുക്ക് വൈറൽ; പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോൾ അറിയേണ്ട സത്യങ്ങൾ ഇതാ! -
സൊഹൈൽ ഖാന്റെ തടി കുറയ്ക്കൽ വൈറൽ; പെട്ടെന്ന് തടി കുറയ്ക്കുന്നത് അപകടമോ? സുരക്ഷിതമായ വഴികൾ ഇതാ
ജിമ്മില്‍ പോകാതെ ഭാരം കുറയ്ക്കാം !
ജിംനേഷ്യത്തില്‍ പോകാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക.

ജിമ്മില്ലാതെയും തടി കുറയ്ക്കാം
നിങ്ങളുടെ ടിവിയുടെ റിമോട്ടിന്റെ ബോസാവുക, അത് ഓഫ് ചെയ്യുക - ഭക്ഷണ നിലവാരവും അതിന്റെ തെരഞ്ഞെടുപ്പ് സംബന്ധവുമായ ഒരു പഠനത്തില്‍ കണ്ടെത്തിയതനുസരിച്ച് വളരെ ശബ്ദമുഖരിതമായ ചുറ്റുപാടില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് അവയുടെ രുചി മനസിലാക്കാന്‍ കഴിയാതെ വരും. അപരിചിതമായ രുചികള്‍ക്ക് ഇടംകൊടുക്കാത്തവരും ടിവി കാണുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരും അധികമായി കഴിക്കും. അതിനാല്‍ ടിവി ഓഫ് ചെയ്ത് ഭക്ഷണം കഴിക്കുക. അത് വഴി വയര്‍ നിറഞ്ഞതായി അനുഭവപ്പെടുകയും തൃപ്തി ലഭിക്കുകയും, രണ്ടും മൂന്നും ആവര്‍ത്തി കഴിക്കാതിരിക്കുകയും ചെയ്യും.

ജോലി മേശയില്‍ വെച്ച് ഭക്ഷണം കഴിക്കാതിരിക്കുക
അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് കംപ്യൂട്ടറിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധ ഭക്ഷണത്തില്‍ നിന്ന് വ്യതിചലിക്കുകയും തങ്ങളെന്താണ് കഴിച്ചതെന്ന് ഓര്‍മ്മിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യും. അവര്‍ മനസ്സറിയാതെ കൂടുതലായി കഴിക്കും. അതിനാല്‍ തന്നെ മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക. അശ്രദ്ധമായ ഭക്ഷണം കഴിക്കല്‍ ഒഴിവാക്കുക.

ആദ്യം ഭക്ഷണം, പിന്നെ ഷോപ്പിംഗ് -
കാലിയായ വയറുമായി ഷോപ്പിംഗിന് പോകുമ്പോള്‍ ഫുഡ് കോര്‍ട്ടില്‍ നിങ്ങള്‍ക്ക് പ്രലോഭനമുണ്ടാവും. മാളിലേക്കും സ്റ്റോറുകളിലേക്കും പോകുന്നതിന് മുമ്പ് ഒന്നോ രണ്ടോ സ്നാക്സ് കഴിക്കുക. ഇത് അനാരോഗ്യകരവും പ്രേരണ നല്‍കുന്നതുമായ ഭക്ഷണങ്ങളെ അവഗണിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ ഷോപ്പിംഗ് സമയത്ത് ഒരു ആപ്പിള്‍ കഴിച്ചുകൊണ്ടിരിക്കാം.

ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കുക -
വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. മനസില്‍ ഒരു ലക്ഷ്യമില്ലാതെ ഷോപ്പിംഗിന് പോകുന്നത് അനാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പ്രേരണ നല്‍കും. എന്നാല്‍ ഒരു ലിസ്റ്റ് തയ്യാറാക്കി കൊണ്ടുപോകുന്നത് ഭക്ഷണത്തില്‍ നിയന്ത്രണം സാധ്യമാക്കും.

റസ്റ്റോറന്റിലെ മെനു നോക്കി
അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ ആകൃഷ്ടരാകരുത്. അവ നിങ്ങളെ പ്രലോഭിപ്പിച്ചേക്കാം. റസ്റ്റോറന്റ് മെനുവില്‍ റിസര്‍ച്ച് നടത്തുകയും, കൊഴുപ്പ് കൂടിയ ഭക്ഷണമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അളവ് കുറയ്ക്കുകയും ചെയ്യുക. ആരോഗ്യകരമായ ഭക്ഷണശീലത്തോട് ചേര്‍ന്ന് നില്ക്കുക. അങ്ങനെയാണെങ്കില്‍ ഒന്നും നിങ്ങളെ അമിതമായ ഭക്ഷണത്തിലേക്ക് നയിക്കില്ല.

പ്രലോഭിപ്പിക്കുന്ന ഭക്ഷണത്തിന്റെ ദൃശ്യം
കാര്‍ണേജ് മെലണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കുന്നതായി വിശദമായി ഭാവനയില്‍ കാണുന്നത് അമിത ഭക്ഷണത്തെ തടയും. ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്നതായി തുടര്‍ച്ചയായി ഭാവന ചെയ്യുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും യഥാര്‍ത്ഥത്തില്‍ അതിനോടുള്ള താല്പര്യം കുറയ്ക്കുകയും ചെയ്യും. ഈ ദൃശ്യവത്കരണ വ്യായാമം നിങ്ങള്‍ക്ക് ശരിക്കും വിശപ്പുണ്ടോ അതോ ഒരു ഭ്രമം മാത്രമാണോ എന്ന് മനസിലാക്കാനും സഹായിക്കും.

സ്വയം ഭക്ഷണം നിരസിക്കരുത്
നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കുക. പല അവസരങ്ങളിലായി ഇത്തരത്തില്‍ കഴിക്കുന്നത് വഴി കര്‍ശനമായ നിയന്ത്രണമുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദത്തെ ഒഴിവാക്കാനാവും.



Click it and Unblock the Notifications