Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
പഴമോ പഴച്ചാറോ കേമന്‍??
ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചുകൊണ്ടാണോ നിങ്ങള്‍ ദിവസം ആരംഭിക്കുന്നത്? അതെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ സൂക്ഷിക്കുക! കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയും ചെയ്യും. സോഫ്റ്റ് ഡ്രിങ്കുകള്‍ പോലെ ജ്യൂസുകളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പലര്‍ക്കും അറിയില്ല.
പതിവാക്കരുതീ ഭക്ഷണങ്ങള്‍ !
പഴവും പഴങ്ങളില്‍ നിന്നുണ്ടാക്കുന്ന ജ്യൂസുകളും തമ്മില്‍ വ്യത്യാസമില്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ പഴങ്ങളും ജ്യൂസുകളും തമ്മില്‍ വലിയ അന്തരമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം നാരുകളുടെ അളവിലുള്ള വ്യത്യാസമാണ്.

പെട്ടെന്ന് ദഹിക്കും
കേംബ്രിഡ്ജ് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ഭാഗമായ ഹ്യൂമണ്‍ ന്യൂട്രീഷന്‍ റിസര്‍ച്ച് യൂണിറ്റ് ആഹാരവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ പോഷക സമൃദ്ധമായ ജ്യൂസ് എന്ന സാധനമേ ഇല്ലെന്ന് കണ്ടെത്തുകയുണ്ടായി.
തടി കൂടും
ഒരു ഓറഞ്ചും നാല് ഓറഞ്ച് അടങ്ങിയ ഒരു ഗ്ലാസ് സ്മൂതിയും നിങ്ങള്‍ക്ക് ലഭിച്ചതായി കരുതുക. ഓറഞ്ച് കഴിച്ചതിന് ശേഷം അല്ലെങ്കില്‍ സ്മൂതി കുടിച്ചതിന് ശേഷം നിങ്ങള്‍ക്ക് വിശപ്പ് ശമിച്ചതായി അനുഭവപ്പെടുമോ? സ്മൂതിയുമായി താരതമ്യം ചെയ്താല്‍ പഴം വിശപ്പ് കുറയ്ക്കുമെന്ന് വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ സ്മൂത്തി കുടിക്കുന്നത് കൊണ്ട് നിങ്ങളുടെ ശരീരത്തിന് കുറച്ച് പഞ്ചസാര മാത്രമേ ലഭിക്കൂ.
പഞ്ചസാര കലവറ
ഒരു ഗ്ലാസ് ജ്യൂസില്‍ തന്നെ നമ്മള് ഏതാനും കരണ്ടി പഞ്ചസാര കലക്കും. ജീവിതകാലം മുഴുവന്‍ നിങ്ങളെ രോഗിയാക്കാന്‍ ഇത് ധാരാളമാണ്. പഞ്ചസാര ശരീരത്തില്‍ എത്തുന്നതിനാല്‍ ജ്യൂസ് കുടിച്ചുടന്‍ ഉന്മേഹം അനുഭവപ്പെടും. എന്നാല്‍ അധികം വൈകാതെ തന്നെ ഇത് അപ്രത്യക്ഷമാകുകയും ക്ഷീണവും മയക്കവും തോന്നുകയും ചെയ്യും.
ജ്യൂസ് ഉപേക്ഷിക്കണോ?
കുടിക്കുന്ന ജ്യൂസ് നിങ്ങളുടെ ശരീരത്തില്‍ ഗുണപരമായ എന്തെങ്കിലും മാറ്റം ഉണ്ടാക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അല്ലാതെ നിങ്ങള്‍ അത് എങ്ങനെ കുടിക്കുന്നു എന്നതല്ല. പഴങ്ങള്‍ ജ്യൂസ് ആക്കി മാറ്റുമ്പോള്‍ അതിലെ നാരുകളും പ്രധാന പോഷക ഘടകങ്ങളും നഷ്ടപ്പെടും. അതിനാല്‍ ജ്യൂസ് പഞ്ചസാര ലായനി മാത്രമാണ്. അതില്‍ ദഹനത്തെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്ന ഒരു ഘടകവും ഉണ്ടാവുകയുമില്ല.
നിങ്ങള്‍ പാക്ക് ചെയ്തതോ ടിന്നില്‍ അടച്ചതോ ആയ ജ്യൂസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഞെട്ടിക്കുന്ന ഈ സത്യം തിരിച്ചറിയുക. ഇത്തരം ജ്യൂസുകളില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ യഥാര്‍ത്ഥ പഴം ഉണ്ടാകൂ. ചില ജ്യൂസുകള്‍ പഴത്തിന്റെ രുചിയുടെ ഏഴയലത്ത് പോലും എത്താത്തതിന്റെ കാരണം വ്യക്തമായി കാണുമല്ലോ?
ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാല്‍, നിങ്ങള്‍ക്ക് ഒരു പോഷകവും കിട്ടുകയില്ലെന്ന് മാത്രമല്ല വന്‍തോതില്‍ ഊര്‍ജ്ജം ശരീരത്തില്‍ എത്തുകയും ചെയ്യും. ജ്യൂസ് പായ്ക്കുകകളുടെയും ടിന്നുകളുടെയും പുറത്ത് പതിച്ചിരിക്കുന്ന 'ലോ ഇന്‍ ഫാറ്റ്' കണ്ട് ഇവ കുടിക്കുന്നവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിയാറില്ല. ടിന്നിന്റെയും പായ്ക്കറ്റിന്റെയും പിന്‍ഭാഗത്ത് ജ്യൂസ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ രേഖപ്പെടുത്തിയിരിക്കും. അതില്‍ ഒരു നുള്ള് പഴം പോലും അടങ്ങിയിട്ടില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഇത് ധാരാളമാണ്.
അവസാനമായി ഒരു ചോദ്യം. ഇനി നിങ്ങള്‍ പ്രാതലിന് പഴം തിരഞ്ഞെടുക്കുമോ? ജ്യൂസ് വലിച്ച് കുടിക്കുമോ? ഞങ്ങള്‍ പഴം മാത്രമേ നിര്‍ദ്ദേശിക്കൂ. പഴം കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
