Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തടി കുറയ്ക്കും വഴികള്‍ വീട്ടിലും
തടിയും കൊഴുപ്പും കുറയ്ക്കണമെങ്കില്‍ ഭക്ഷണനിയന്ത്രണത്തോടൊപ്പം വ്യായാമവും വളരെ പ്രധാനമാണ്. വ്യായാമം തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യകരമായ ജീവിതത്തിലും ഏറെ പ്രധാനം തന്നെ.
വ്യായാമം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും എന്നാല്‍ ജിമ്മില്‍ പോകാന്‍ സമയമില്ലെന്നു പരാതിപ്പെടുന്നവര്‍ ധാരാളമാണ്. ജിമ്മില്‍ തന്നെ പോകാതെ തടി കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില വ്യായാമങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ, ഇതു മാത്രമല്ല, വീട്ടില്‍ തന്നെ നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്.

റെസിസ്റ്റന്‍സ് ബാന്റ്
റെസിസ്റ്റന്‍സ് ബാന്റ് എ്ന്ന പേരില്‍ വലിയുന്ന ഒരു ബാന്റുണ്ട്. ഇത് അധികം വിലയുള്ളതുമല്ല. വീട്ടില്‍ വ്യായാമം ചെയ്യാന്‍ സഹായിക്കുന്ന ഇത് സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ക്ക് നല്ലതാണ്.

ഡയറ്റ
ഡയറ്റിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ദിവസം ഒരു മണിക്കൂര്‍ വ്യായാമവും കൃത്യമായ ഡയറ്റും പാലിച്ചാല്‍ തടി കുറയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ദൃഢനിശ്ചയം
തീരുമാനങ്ങളെടുത്തത് നടപ്പാക്കാനുള്ള ദൃഢനിശ്ചയം വേണം. ഡയറ്റെടുക്കുമെന്നു നിശ്ചയിച്ച് ഇഷ്ടപ്പെട്ട ഭക്ഷണം കാണുമ്പോള്‍ നിയന്ത്രണം പോകുന്ന ശീലം നല്ലതല്ല.

വെയ്റ്റ് ലിഫ്റ്റിംഗ്
വീട്ടില്‍ തന്നെ വെയ്റ്റ് ലിഫ്റ്റിംഗ് വ്യായാമങ്ങള്‍ ചെയ്യണം. ഇത് തടി കുറയ്ക്കാന്‍ വളരെ പ്രധാനമാണ്.

ഹ്യൂല ഹ്യൂപ്
ഹ്യൂല ഹ്യൂപ് എന്ന ഇത് വിനോദം മാത്രമല്ല, ഒരൂ വ്യായാമം കൂടിയാണ്. ദിവസവും 20 മിനിറ്റെങ്കിലും ഇതു ചെയ്തു നോക്കൂ, ഗുണമുണ്ടാകും.

സ്കിപ്പിംഗ്
കുട്ടികള്‍ക്കുള്ള കളിയാണ് സ്കിപ്പിംഗ് എന്ന് കണക്കാക്കേണ്ട. ഇതിന് സ്കിപ്പിംഗ് റോപ് തന്നെ വേണമെന്നുമില്ല. സാധാരണ കയറുപയോഗിച്ചും ഈ വ്യായാമം ചെയ്യാം.

സ്റ്റെയര്‍കേസ്
വീട്ടില്‍ സ്റ്റെയര്‍കേസ് ഇല്ലാത്തവര്‍ ചുരുക്കമായിരി്യ്ക്കും. ഇത് തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു ഉപായമാണ്

എക്സര്‍സൈസ് ബോള്‍
എക്സര്‍സൈസ് ബോള്‍ തടി കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നല്ലൊരു ഉപാധിയാണ

പാട്ട് കേട്ടു വ്യായാമം
പാട്ട് കേട്ടു വ്യായാമം ചെയ്തു നോക്കൂ, നടക്കുകയാണെങ്കിലും ഓടുകയാണെങ്കിലും ട്രെഡ് മില്ലിലാണെങ്കിലും ഇത് ക്ഷീണം കൂടാതെ കൂടുതല്‍ നേരം വ്യായാമം ചെയ്യാന്‍ സഹായിക്കും.

വീട്ടുജോലികള്‍
വ്യായാമം മാത്രമല്ല, വീട്ടുജോലികള്‍ ചെയ്യുന്നതും തടി കുറയ്ക്കും.

യോഗ, മെഡിറ്റേഷന്‍
യോഗ, മെഡിറ്റേഷന്‍ എന്നിവയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ്.

മസാലകള്‍
ഭക്ഷണത്തില്‍ മസാലകള്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാനുളള മറ്റൊരു വിദ്യയാണ്.

ചെറുനാരങ്ങാനീര്
രാവിലെ വെറുംവയറ്റില്‍ ഇളംചൂടുവെള്ളത്തില്‍ തേന്‍,ചെറുനാരങ്ങാനീര് കലക്കി കുടിച്ചു നോക്കൂ. ഇത് ശരീരത്തിലെ കൊഴുപ്പും തടിയും കുറയ്ക്കും.

നടക്കുക, ഓടുക
നടക്കുക, ഓടുക തുടങ്ങിയവെല്ലാം പ്രത്യേക ഒരുക്കങ്ങള്‍ ആവശ്യമില്ലാത്ത വ്യായാമങ്ങളാണ്. ഇവ പരീക്ഷിയ്ക്കുക

ഭക്ഷണസമയം
ഭക്ഷണസമയം കൃത്യമായി പാലിയ്ക്കുക. പ്രത്യേകിച്ച് അത്താഴം 8 മണിയ്ക്കുള്ളിലാക്കാന് ശ്രമിയ്ക്കുക. ഇത് തടി കുറയാനുള്ള ഒരു പ്രധാന വഴിയാണ്.



Click it and Unblock the Notifications
