Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഡിസംബര്‍ നിങ്ങളുടെ തടി കുറയ്ക്കും!!
ഡിസംബര്‍ മാസത്തിന് പ്രത്യേകതകളേറെയുണ്ട്. മഞ്ഞിന്റെ കുളിരുള്ള ദിനങ്ങള്‍, ക്രിസ്തുമസ്, പുതുവത്സരത്തിന് ലോകമൊരുങ്ങുന്ന സമയം എന്നിങ്ങനെ പോകുന്നു ഇത്. ഡിസംബര്‍ പൊതുവെ ആഘോഷിയ്ക്കുന്നരാണ് ആളുകള്‍. തിന്നും കുടിച്ചുമെല്ലാം.
ഇത്തരം ആഹ്ലാദങ്ങള്‍ക്കിടയില്‍ ഡയറ്റും ആരോഗ്യവുമെല്ലാം മറന്നു പോകുന്നതും സ്വാഭാവികം. ഇതെല്ലാം കഴിയുമ്പോഴാണ് അയ്യോ തടി കൂടിയല്ലോ എന്ന ചിന്ത വരുന്നത്.
ഡിസംബര്‍ ആസ്വദിച്ചോളൂ, എങ്കിലും തടിയ്ക്കാതിരിയ്ക്കാനുള്ള ചില വിദ്യകള്‍ കൂടിയറിയൂ,

തൂക്കം
ഏത് ആഘോഷത്തിനടിയിലാണെങ്കിലും ഇടയ്ക്കിടെ നിങ്ങളുടെ തൂക്കം നോക്കുക. ഇത് നിങ്ങളുടെ മനസില്‍ തന്നെ തൂക്കം കുറയ്ക്കണമെന്ന ചിന്തയുയര്ത്തും.

നോണ്‍ വെജിറ്റേറിയന്‍
നോണ്‍ വെജിറ്റേറിയന്‍ ഉപേക്ഷിയ്ക്കണമെന്നു പറയാനാവില്ല. എങ്കിലും കൊഴുപ്പു കുറഞ്ഞ ഇറച്ചികള്‍ ഉപയോഗിയ്ക്കുക. അധികം കഴിയ്ക്കാതിരിയ്ക്കുക. മീന്‍ പോലുള്ളവ കഴിച്ചാലും തടിയധികം വര്‍ദ്ധിയ്ക്കില്ല. നോണ്‍ വെജ് നിര്ബന്ധമുള്ളവര് മീന്‍ കൂടുതലായി ഉപയോഗിയ്ക്കാം. വറുത്തു കഴിയ്ക്കാതെ ആരോഗ്യകരമായ പാചകരീതികള്‍, കറി വച്ചത്, ബേക്ക്, ഗ്രില്‍ വഴികള്‍ പരീക്ഷിയ്ക്കാം.

മധുരം
മധുരം കഴിവതും നിയന്ത്രിയ്ക്കുക. ക്രിസ്തുമസ് പ്രമാണിച്ച് കേക്ക് പോലുള്ളവ വാങ്ങുമ്പോള്‍ ഐസിംഗ് അധികമില്ലാത്തതും മധുരം കുറഞ്ഞതും നോക്കി വാങ്ങുക. ഇവയുടെ കലോറി വായിച്ചു നോക്കി തെരഞ്ഞെടുക്കാം.

വ്യായാമം
വ്യായാമം ചെയ്യുന്നവരെങ്കില്‍ ഡിസംബറല്ലേ, തണുപ്പല്ലേ എന്നു കരുതി ഇതു മുടക്കരുത്. ഏത് ആഘോഷങ്ങള്‍ക്കിടയിലും തിരക്കിനിടയിലും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം.

ഫാസ്റ്റ്ഫുഡ്
ഫാസ്റ്റ്ഫുഡ് ശരീരത്തിന്റെ തടി പെട്ടെന്നു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ഒഴിവാക്കുക. കഴിവതും വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിയ്ക്കുവാന്‍ ശ്രമിയ്ക്കുക.

മിതത്വം
ഇഷ്ടമുള്ള സാധനങ്ങള്‍ തീന്മേശയിലെത്തിയാലും ഇവ മിതമായി മാത്രം കഴിയ്ക്കുക.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കാന്‍ മറക്കരുത്. ഇത് ശരീരത്തിന്റെ തടി കുറയ്ക്കാന്‍ സഹായിക്കും.

മദ്യം
മദ്യം ആഘോഷങ്ങള്‍ക്കിന്ന് പ്രധാനമാണ്. ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ അളവെങ്കിലും കുറയ്ക്കുക.

സാലഡ്, സൂപ്പ്
സാലഡ്, സൂപ്പ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ഭക്ഷണം അമിതമാകുന്നത് തടയും.

ഡാന്‍സ്
ആഘോഷങ്ങളില്‍ ഡാന്‍സ് പോലുള്ളവയ്ക്കു പങ്കെടുക്കുക. ഇതും നല്ലൊരു വ്യായാമമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയും. വയര്‍ കുറയ്ക്കാന്‍ പുതു വഴികള്‍



Click it and Unblock the Notifications
