Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പുരുഷസെക്സ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കാം
പുരുഷത്വമെന്നത് ഓരോ പുരുഷന്റേയും ഒരു പരിധി വരെ സ്ത്രീകളുടേയും സ്വപ്നമായിരിയ്ക്കും. ഇതിന് പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണാണ് കൂടുതലായും സഹായിക്കുന്നത്.
മസിലുകള്‍, രോമം, ലൈംഗികത തുടങ്ങിയ പുരുഷഗുണങ്ങള്ക്ക് ടെസ്റ്റോസ്റ്റിറോണ്‍ വളരെ അത്യാവശ്യവുമാണ്. സെക്സ് ഹോര്‍മോണ്‍ എന്നാണ് ഇത് അറിയപ്പെടുന്നതു തന്നെ.
സ്ട്രെസ്, വ്യായാമക്കുറവ്, മദ്യ ഉപയോഗം തുടങ്ങിയ പല ഘടകങ്ങളും പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന് തടസം നില്ക്കുന്നവയാണ്.
ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ പുരുഷന്മാരെ സഹായിക്കുന്ന ചില ഘടകങ്ങളെന്തെന്നു നോക്കൂ,

കൊഴുപ്പ്
ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് അടിവയറ്റിലെ കൊഴുപ്പു വര്‍ദ്ധിയ്ക്കുന്നത് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന് തടസം നില്ക്കും. വ്യായാമത്തിലൂടെ ഇത് നിയന്ത്രിയ്ക്കുക.

മദ്യം,
മദ്യം, പ്രത്യേകിച്ച് ബിയറിന്റെ ഉപയോഗം ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറയ്ക്കുന്ന ഒന്നാണ്. ഇത് നിയന്ത്രിയ്ക്കുക.

ഉറക്കം ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് വള
ദിവസവും 6-8 മണിക്കൂര്‍ വരെ ഉറക്കം ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് വളരെ അത്യാവശ്യമാണ്. വിശ്രമമെടുക്കുന്നത് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കും.

മോണോസാച്വറേറ്റഡ് ഫാറ്റുകള്‍
ആരോഗ്യകരമായ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍, അതായത് നിലക്കടല, മത്സ്യം, ഒലീവ് ഓയില്‍ തുടങ്ങിയവയെല്ലാം പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കും.

സിങ്ക്
ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് അത്യാവശ്യം വേണ്ട ഒരു ഘടകമാണ് സിങ്ക്. സിങ്ക് ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന കടല്‍ വിഭവങ്ങള്‍ ഭക്ഷണശീലമാക്കുക.

വൈറ്റമിന്‍ ഡി
ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് വൈറ്റമിന്‍ ഡി വളരെ പ്രധാനമാണ്. ഇതടങ്ങിയ ഭക്ഷണങ്ങള്‍ക്കു പുറമെ സൂര്യപ്രകാശം ഏല്ക്കുകയും ചെയ്യുക.

വ്യായാമം
ദിവസവും 30-40 മിനിറ്റ് വ്യായാമം ശീലമാക്കുക. പുരുഷഹോര്‍മോണ്‍ അളവ് വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണിത്.

വെയ്റ്റ് ലിഫ്റ്റിംഗ്
വെയ്റ്റ് ലിഫ്റ്റിംഗ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്ദ്ധിപ്പിയ്കകും.

ബ്രൊക്കോളി, ക്യാബേജ്, കോളിഫഌവര്‍
സ്ത്രീഹോര്‍മോണായ ഈസ്ട്രജന് പുരുഷന്മാരില് കൂടുതലുണ്ടാകുന്നത് പുരുഷത്വം കുറയ്ക്കും. ബ്രൊക്കോളി, ക്യാബേജ്, കോളിഫഌവര്‍ തുടങ്ങിയവ കഴിയ്ക്കുന്നത് ഈസ്ട്രജന് പുരുഷശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കും.

സ്ട്രെസ്
സ്ട്രെസ് ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ തകിടം മറിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. സ്ട്രെസ് ഒഴിവാക്കുക.

പ്രമേഹം
പ്രമേഹം ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. മധുരത്തിന്റെ ഉപയോഗം നിയന്ത്രിയ്ക്കുക.



Click it and Unblock the Notifications
