Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തുടവണ്ണം വേഗത്തില്‍ കുറയ്ക്കാം
ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊഴുപ്പടിഞ്ഞു കൂടും. പ്രത്യേകിച്ച് വയര്‍, തുട തുടങ്ങിയ ഭാഗങ്ങളില്‍.
തുടയിലെ കൊഴുപ്പടിഞ്ഞു കൂടുന്നത് ആരോഗ്യത്തിനു മാത്രമല്ല, തുടയുടെ ഭംഗിയ്ക്കും നല്ലതല്ല. കാല് വേദന പോലുള്ള പ്രശ്നങ്ങള്‍ ഇത് വരുത്തിവയ്ക്കുകയും ചെയ്യും.
തുടയില്‍ അഠിഞ്ഞു കൂടുന്ന കൊഴുപ്പ് സാധാരണ സെല്ലുലൈറ്റ് എന്നാണ് അറിയപ്പെടാറ്. ഇത് നീക്കുവാന്‍ വ്യായാമം തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്.
തുടയിലെ കൊഴുപ്പടിഞ്ഞു കൂടിയിരിയ്ക്കുന്നത് തടഞ്ഞ് തുടവണ്ണം കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

നടക്കുന്നത്
നടക്കുന്നത് തുടയിലെ കൊഴുപ്പകറ്റാനും തടി കുറയ്ക്കാനും സഹായിക്കും. അടുപ്പിച്ച് ദിവസവും അര മണിക്കൂറെങ്കിലും നടക്കുക.

കോണിപ്പടികള്‍
ലിഫ്റ്റിനു പകരം കോണിപ്പടികള്‍ ഉപയോഗിക്കുക. തുടവണ്ണം കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്.

സൈക്കിള്‍
തുടയിലെ കൊഴുപ്പകറ്റി മസിലുകള്‍ക്ക് ഉറപ്പു നല്‍കാനുള്ള ഒരു നല്ല വഴിയാണ് സൈക്കിള്‍ ചവിട്ടുന്നത്

പച്ചക്കറികള്‍
തുടയിലെ സെല്ലുലൈറ്റിനുള്ള ഒരു പ്രധാന കാരണം മൃഗങ്ങളുടെ കൊഴുപ്പാണ്. അതായത് നോണ്‍ വെജ്, പ്രത്യേകിച്ച് ചുവന്ന മാംസം കുറച്ച് പച്ചക്കറികള്‍ കഴിയ്ക്കുക.

ഓടുന്നതും
ഓടുന്നതും തുടയിലെ മസിലുകളെ ശക്തിപ്പെടുത്തും. കൊഴുപ്പു കുറയ്ക്കും.

യോഗാസനമുറകള്‍
സൂര്യനമസ്കാരം പോലുള്ള യോഗാസനമുറകള്‍ തടി കുറയ്ക്കാന്‍ സഹായിക്കും.

ട്രാന്‍സ്ഫാറ്റ്
ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണം തുടയിലെ കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കും. ജങ്ക് ഫുഡ് ഒഴിവാക്കുകയാണ് ഒരു വഴി.

സ്കിപ്പിംഗ്
സ്കിപ്പിംഗ് കേവലമൊരു വിനോദം മാത്രമല്ല, തുടയുടെ തടി കുറയാനുള്ള നല്ലൊരു വ്യായാമം കൂടിയാണ്

ഓഫീസില്‍
ഓഫീസില്‍ ഇരുന്ന ഇരിപ്പിരിയ്ക്കുന്നത് തുടയുടെ തടി വര്‍ദ്ധിപ്പിയ്ക്കും. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുക

വെള്ളം
ശരീരത്തിലെ കൊഴുപ്പകറ്റാനുള്ള നല്ലൊരു വഴിയാണ് വെള്ളം കുടിയ്ക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുക. തുടവണ്ണവും കുറയും.

കാര്‍ബോഹൈഡ്രേറ്റ്
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക. പകരം ചപ്പാത്തി, ബ്രൗണ്‍ റൈസ് പോലുള്ളവ ശീലമാക്കുക.

സാല്‍സ
സാല്‍സ തുടവണ്ണം കുറയ്ക്കുന്ന നല്ലൊരു വ്യായാമമാണ്. ഇത് പരിശീലിയ്ക്കുന്നതു നന്നായിരിയ്ക്കും

സ്ലാക്സ്
കാലുകളില്‍ ഇറുകിയ സ്ലാക്സ് ധരിയ്ക്കുക. ഇത് തുടയിലെ മാംസം അയഞ്ഞു തൂങ്ങുന്നതു തടയും.

കൃത്യമായ അളവിലെ ഷൂ
വ്യായാമം ചെയ്യുമ്പോള്‍ കൃത്യമായ അളവിലെ ഷൂ ധരിയ്ക്കുക. ഹൈഹീല്‍ ഷൂ ഒഴിവാക്കുക. ഹൈഹീല്‍ ധരിച്ചാല്‍ കാലുകളിലെ മസിലുകളില്‍ കൊഴുപ്പടിഞ്ഞുകൂടും.



Click it and Unblock the Notifications
