Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
7 ദിവസം, 7 കിലോ കുറയും
തടി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള വഴികള്‍ തിരക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത് നല്ലൊരു ചിന്തയാണെന്നും പറയാം. കാരണം തടി കുറയുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ശരീരസൗന്ദര്യവും നന്നാകും.
എന്നാല്‍ ഇതിനുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴാണ് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകാറ്. തടി കുറയ്ക്കുവാന്‍ ഭക്ഷണം കുറയ്ക്കുകയാണു വേണ്ടതെന്ന ധാരണ പലര്‍ക്കുമുണ്ട്. ഭക്ഷണം കുറച്ചതു കൊണ്ടുമാത്രം തടി കുറയണമെന്നില്ല.
ഒരാഴ്ച കൊണ്ടും വേണമെങ്കില്‍ തടി കുറയ്ക്കാം, ഇതിനുള്ള ചില വഴികളെക്കുറിച്ചും 7 ദിവസത്തെ ഡയറ്റിനെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ,

ആദ്യദിവസം
ആദ്യദിവസം പഴവര്‍ഗങ്ങള്‍ മാത്രമാണ അനുവദനീയമായിട്ടുള്ളത്. ധാരാളം പഴവര്‍ഗങ്ങള്‍ കഴിയ്ക്കാം. എന്നാല്‍ പഴം ഒഴിവാക്കണം. ധാരാളം വെള്ളവും കുടിയ്ക്കണം.

പച്ചക്കറി
രണ്ടാം ദിവസം പച്ചക്കറികള്ക്കുള്ളതാണ്. വേവിച്ചതും വേവിയ്ക്കാത്തതുമായ പച്ചക്കറികള്‍ കഴിയ്ക്കാം. എണ്ണ ചേര്‍ത്തുള്ളവ ഒഴിവാക്കണം. സാലഡായും പുഴുങ്ങിയുമെല്ലാം പച്ചക്കറികള്‍ കഴിയ്ക്കാം.

മൂന്നാംദിവസം
മൂന്നാംദിവസം പച്ചക്കറികളും പഴവര്‍ഗങ്ങളും ഒരുമിച്ചാകാം. രാവില പ്രാതലിന് പഴങ്ങള്‍ കഴിയ്ക്കാം. ഉച്ചയ്ക്ക് പച്ചക്കറികള്‍. രാത്രിയാകട്ടെ, പച്ചക്കറികളും പഴവര്‍ഗങ്ങളും ഒരുമിച്ചാകാം. ഉരുളക്കിഴങ്ങ്, പഴം എന്നിവ ഒഴിവാക്കുക.

നാലാം ദിവസം
നാലാം ദിവസം പാലും പഴവും മാത്രം കഴിയ്ക്കുക. ഇത് മധുരം ചേര്‍ക്കാത്ത മില്‍ക് ഷേയ്ക്ക്, ബനാന സ്മൂത്തി തുടങ്ങിയ രൂപങ്ങളില്‍ കഴിയ്ക്കാം. എന്നാല്‍ കൊഴുപ്പു കളഞ്ഞ പാല് ഉപയോഗിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

അഞ്ചാം ദിവസം
അഞ്ചാം ദിവസം ഒരു കപ്പ് ചോറാകാം. ഈ ദിവസം ഏഴെട്ടു തക്കാളികളെങ്കിലും കഴിയ്ക്കുവാന്‍ മറക്കരുത്. ധാരാളം വെള്ളവും കുടിയ്ക്കാം.

ആറാം ദിവസം
ആറാം ദിവസം ഉച്ചയ്ക്ക് ഒരു കപ്പ് ചോറാകാം. ബാക്കി സമയം മുഴുവന്‍ പച്ചക്കറികള്‍ മാത്രം കഴിയ്ക്കാം.

ഏഴാം ദിവസം
ഏഴാം ദിവസം ചോറും വേവിച്ച പച്ചക്കറികളും ഫ്രൂട്ട് ജ്യൂസുമാകാം. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുവാന്‍ സഹായിക്കും.



Click it and Unblock the Notifications
