Latest Updates
-
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ശരീരഭാരം കുറയ്ക്കാന്‍ തേന്‍വെള്ളം
പാനീയങ്ങളിലും, ഭക്ഷണത്തിലും മധുരത്തിനായി ചേര്‍ക്കാവുന്ന ആരോഗ്യപ്രദവും, രുചികരവുമായ ഒന്നാണ് തേന്‍. തേന്‍ പതിവായി ഉപയോഗിക്കുന്നത് ശരീരം ആരോഗ്യത്തോടെയിരിക്കുന്നതിന് സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന കാര്യമാണ്.
ഒരു സ്പൂണ്‍ തേന്‍ തനിയെ കഴിക്കുകയോ, പാനീയങ്ങളിലോ, ഡെസര്ട്ടിലോ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം. മറ്റൊരു അനുയോജ്യമായ മാര്‍ഗ്ഗം തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നതാണ്.
തേനും വെള്ളവും ചേര്‍ത്തതില്‍ അല്പം നാരങ്ങനീര് കൂടി ചേര്‍ത്താല്‍ ഏറെ നല്ലതാണ്.

1.ശരീരഭാരം
തേനും ചൂട് വെള്ളവും ചേര്‍ത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. തേനും വെള്ളവും ചേര്‍ത്ത് കഴിക്കുന്നതിന്റെ ചില ഗുണങ്ങള്‍ പരിചയപ്പെടാം.

2. ദഹനം
മികച്ച ദഹനം ലഭിക്കാന്‍ ചൂട് വെള്ളം തേനും, നാരങ്ങനീരും ചേര്‍ത്ത് രാവിലെ പതിവായി കഴിച്ചാല്‍ മതി. പ്രഭാതത്തില്‍ വയറ് വൃത്തിയാക്കാന്‍ ഈ പാനീയം സഹായിക്കും. ഭക്ഷണം ശരിയായി ദഹിക്കാന്‍ സഹായിക്കുന്ന, കരള്‍ ഉത്പാദിപ്പിക്കുന്ന ഒരു സ്രവം നിര്‍മ്മിക്കപ്പെടാന്‍ ഇത് സഹായിക്കും. ദഹനേന്ദ്രിയത്തിലൂടെ ഭക്ഷണം സുഗമമായി കടന്ന് പോകാന്‍ ഈ പാനീയം വളരെ ഫലപ്രദമാണ്. ഇത് വഴി ശരീരഭാരം വര്‍ദ്ധിക്കുന്നതും വയറ് ചീര്‍ക്കുന്നതും തടയാം.

3. ശുദ്ധീകരണം
തേന്‍ ചൂടുവെള്ളവുമായി ചേര്‍ത്ത് കഴിക്കുന്നത് അനാവശ്യമായ ടോക്സിനുകളെയും, മറ്റ് വസ്തുക്കളെയും പുറന്തള്ളാന്‍ സഹായിക്കും. ഈ ഘടകങ്ങള്‍ ഏമ്പക്കവും, വയര്‍വീര്‍ക്കലും സൃഷ്ടിക്കാന്‍ കാരണമാകുന്നവയാണ്. അടിക്കടിയുള്ള മൂത്രമൊഴിക്കല്‍ വഴി ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാന്‍ തേനും, വെള്ളവും ചേര്‍ന്ന് സഹായിക്കും. ഇത് വഴി ശരീരം ശുദ്ധീകരിക്കപ്പെടും. ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് വഴി ശരീരഭാരം വര്‍ദ്ധിക്കുന്നത് തടയാനാകും.

4. കരുത്ത്
ചൂടുവെള്ളവും തേനും ചേര്‍ത്ത പാനീയം മികച്ച ഒരു ഊര്ജ്ജദായനിയാണ്. ഈ അധികമായ ഊര്‍ജ്ജം ശാരീരികപ്രവര്‍ത്തനങ്ങളെ ചടുലമാക്കുകയും ശരീരത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ചെയ്യും. അവയവങ്ങളുടെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ തേനിന് കഴിവുണ്ട്. ഊര്‍ജ്ജസ്വലമായ ശരീരം കലോറി എരിച്ച് കളയും. കലോറിയും, കൊഴുപ്പും എരിച്ച് കളയുന്നതിനാല്‍ ശരീരഭാരം കുറയും. എല്ലാ ദിവസവും തേനും വെള്ളവും നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് നല്ല കരുത്ത് ലഭിക്കാന്‍ സഹായിക്കും.

5. വിശപ്പ്
വിശപ്പ് കുറയ്ക്കാനും തേനും വെള്ളവും കഴിക്കുന്നത് സഹായിക്കും. തേന്‍ ചേര്‍ത്ത ചൂട് വെള്ളം പതിവായി കുടിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കും. തേനും നാരങ്ങനീരും ചേര്‍ത്ത ചൂട് വെള്ളത്തില്‍ ഫൈബര്‍ സമൃദ്ധമായുള്ളതിനാല്‍ വിശപ്പ് കുറയുകയും, പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും. അതിനാല്‍ തന്നെ പ്രഭാതത്തില്‍ തേനും ചൂട് വെള്ളവും ചേര്‍ത്ത് കുടിക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും.

6. പോഷകങ്ങളും വിറ്റാമിനുകളും
ചൂട് വെള്ളം തേനും, നാരങ്ങ നീരും ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഇതിലടങ്ങിയ ആന്റി ഓക്സിഡന്റുകളും, വിറ്റാമിനുകളും, പോഷകങ്ങളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വയറിന്റെ ചീര്‍ക്കല്‍ തടയാനും ഇത് സഹായകരമാണ്.



Click it and Unblock the Notifications
