Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
തടി കുറയ്ക്കും തേന്‍, കറുവാപ്പട്ട
തടി കുറയ്ക്കുന്നതില്‍ വ്യായാമത്തിനൊപ്പം ഭക്ഷണത്തിനും മുഖ്യസ്ഥാനമുണ്ട്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കഴിയ്ക്കേണ്ടതും ഉപേക്ഷിയ്ക്കേണ്ടതുമായ ചില ഭക്ഷണങ്ങളുമുണ്ട്.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനമാണ് തേന്‍, കറുവാപ്പട്ട എന്നിവ. ഇവ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്.
തേന്‍ മധുരത്തിനു പകരം ചേര്‍ക്കാവുന്ന ആരോഗ്യകരമായ ഒരു ചേരുവയാണ്. തടി കുറയ്ക്കാന്‍ ഇത് നല്ലതാണെന്നത് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുമുള്ളതുമാണ്.
ഇതുപോലെയാണ് കറുവാപ്പട്ടയും. കറുവാപ്പട്ടയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.
ഇവ കലര്ത്തികഴിയ്ക്കുമ്പോഴുള്ള പ്രയോജനവും തടി കുറയക്കാന്‍ ഇവ ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുമെന്നുമെല്ലാം തിരിച്ചറിയൂ,

ഊര്‍ജം
തേന്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കുമെന്നു മാത്രമല്ല, ഇത് ഊര്‍ജം നല്‍കുകയും ചെയ്യും. വ്യായാമം ചെയ്യുന്ന പതിവുണ്ടെങ്കില്‍ രാവില ചെറുചൂടുവെള്ളത്തില്‍ അല്പം തേന്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ത്തു കുടിച്ചു നോ്ക്കൂ, വ്യായാമം ചെയ്യാനുള്ള ഊര്‍ജം ലഭിയ്ക്കും.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും. തടി കൂടാനുള്ള ഒരു കാരണം കൂടിയാണിത്. രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍, മൂന്നു ടീസ്പൂണ്‍ കറുവാപ്പട്ട പൊടി എന്നിവ 16 ഔണ്‍സ് തേയിലവെള്ളത്തില് കലക്കി കുടിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഉന്മേഷം
പകുതി ടേബിള്‍സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ഇതില്‍ അല്പം കറുവാപ്പട്ട പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കും.

ദഹനപ്രശ്നങ്ങള്‍
കറുവാപ്പട്ട രണ്ടു ടേബിള്‍ സ്പൂണ്‍ തേനില്‍ കലക്കി ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കുക. ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ ഗുണകരമാണ്.

കൊഴുപ്പ്
രാവിലെ വെറുംവയറ്റിലും രാത്രി കിടക്കുന്നതിനു മുന്‍പും കറുവാപ്പട്ട, തേന്‍ എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പകറ്റാനുള്ള നല്ലൊരു വഴിയാണ്.

വിശപ്പ്
വിശപ്പു കുറയ്ക്കാനും കറുവാപ്പട്ടയും തേനും കലര്‍ന്ന മിശ്രിതം സഹായിക്കും. ഇതുവഴിയും തടി കുറയ്ക്കാന്‍ ഈ മിശ്രിതം നല്ലതു തന്നെ.

ദഹനേന്ദ്രിയ ശുചീകരണം
ദഹനേന്ദ്രിയത്തിലെ ബാക്ടീരിയയെയും ഫംഗസിനേയും അകറ്റുകയും ഇതുവഴി ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കുകയും ഈ മിശ്രിതം നല്കുന്ന മറ്റൊരു ഗുണമാണ്.

പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കാനും പ്രമേഹം നിയന്ത്രിയ്ക്കാനും ഈ മിശ്രിതം സഹായകമാണ്.

സെല്ലുലൈറ്റ്
തുടകളിലും മറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് സെല്ലുലൈറ്റ് എന്നറിയപ്പെടുന്നത്. ഇതൊഴിവാക്കാനും തേന്‍, കറുവാപ്പട്ട മിശ്രിതം സഹായിക്കും.



Click it and Unblock the Notifications
