Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുതുവര്‍ഷത്തില്‍ ഫിറ്റ്നസ് നേടാം
പുതുവര്‍ഷത്തില്‍ പലരും എടുക്കുന്ന പ്രതിജ്ഞകളിലൊന്നായിരിയ്ക്കും ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക, ഫിറ്റ്നസ് നേടുകയെന്നത്. ഇത് എടുക്കാവുന്ന പ്രതിജ്ഞകളിലൊന്നുമാണ്. എന്നാല്‍ പ്രതിജ്ഞയെടുക്കുന്നതിലല്ലാ, ഇത് നടപ്പാക്കുന്നതിലാണ് ബുദ്ധിമുട്ട്.
ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം ഫിറ്റ്നസിലൂടെ നിങ്ങള്‍ക്കും നേടാവുന്നതേയുള്ളൂ. പുതുവര്‍ഷത്തില്‍ ഫിറ്റ്നസ് നേടാനുള്ള ചില വഴികള്‍ കണ്ടെത്തൂ,
ഫിറ്റ്നസിന്റെ മുഖ്യപാഠങ്ങളിലൊന്നാണ് ഡയറ്റ്. നല്ലൊരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കുക. ഇത് പിന്തുടരുകയും ചെയ്യുക.

ഡയറ്റ്
ഫിറ്റ്നസിന്റെ മുഖ്യപാഠങ്ങളിലൊന്നാണ് ഡയറ്റ്. നല്ലൊരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കുക. ഇത് പിന്തുടരുകയും ചെയ്യുക.

വ്യായാമം
ഡയറ്റിനൊപ്പം പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. വ്യായാമം ഒരു ദിനചര്യയാക്കുക. ഇത് ഫിറ്റ്നസ് നേടുന്നതിനു മാത്രമല്ല, അസുഖങ്ങള്‍ വരാതിരിയ്ക്കുവാനും സഹായിക്കും.

ടെലിവിഷന്‍
ടെലിവിഷന്‍ കണ്ട് മണിക്കൂറുകളോളം ചടഞ്ഞിരിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിനൊപ്പം എന്തെങ്കിലും കൊറിയ്ക്കുന്ന ശീലവും. ഇവ രണ്ടും ഫിറ്റ്നസിന്റെ ശത്രുക്കളാണ്.

കൂട്ടുകാരില്ലെങ്കിലും
കൂട്ടുകൂടി വ്യായാമം ചെയ്യുന്നത് നല്ലതുതന്നെ. എന്നാല്‍ കൂട്ടുകാരില്ലെങ്കിലും ഈ ശീലം മുടക്കരുതെന്ന കാര്യം ശ്രദ്ധിയ്ക്കുക.

പോഷകങ്ങള്‍
ഡയറ്റെടുക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നുണ്ടെന്ന കാര്യം ഉറപ്പു വരുത്തുകയും ചെയ്യുക. പ്രോട്ടീന്‍, വൈറ്റമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ശരീരത്തിന് ലഭിയ്ക്കുന്നുണ്ടെന്നുറപ്പാക്കുക.

ചെറിയ അളവില്‍ ഭക്ഷണം
ഒരുമിച്ചു കഴിയ്ക്കാതെ പല തവണകളായി ചെറിയ അളവില്‍ ഭക്ഷണം കഴിയ്ക്കുക. ഇത് പ്രധാനപ്പെട്ട ഒരു ഫിറ്റ്നസ് പാഠമാണ്.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ഫിറ്റ്നസ് നേടുന്നതിനുള്ളൊരു വഴിയാണ്.

മാതൃക
ഫിറ്റ്നസ് കാര്യത്തില്‍ ആരെയെങ്കിലും മാതൃകയാക്കുന്നത് നന്നായിരിയ്ക്കും. ലക്ഷ്യം നേടാന്‍ ഇത് നല്ലൊരു വഴിയാണ്.

വെജിറ്റേറിയന്‍ ഭക്ഷണം
ഫിറ്റ്നസില്‍ ശ്രദ്ധിയ്ക്കുന്നവര്‍ വെജിറ്റേറിയന്‍ ഭക്ഷണം കൂടുതലായി തെരഞ്ഞെടുക്കുന്നത് നന്നായിരിയ്ക്കും.

ഡാര്‍ക് ചോക്ലേറ്റ്
ചോക്ലേറ്റ് കഴിയ്ക്കുന്ന ശീലമുള്ളവര്‍ മില്‍ക് ചോക്ലേറ്റില്‍ നിന്നും ഡാര്‍ക് ചോക്ലറ്റേറിലേയ്ക്കു മാറുന്നത് നന്നായിരിയ്ക്കും. ഡാര്‍ക് ചോക്ലേറ്റ് ആരോഗ്യത്തിനും ഗുണം ചെയ്യും.

വീട്ടില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍
വീട്ടില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുക. രാത്രി ഭക്ഷണം കഴിവതും നേരത്തേയാക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ഫിറ്റ്നസിനുള്ള ഒരു പ്രധാന മാര്‍ഗമാണ്.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് ഫിറ്റ്നസിനുള്ള ഒരു പ്രധാന വഴിയാണ്.



Click it and Unblock the Notifications
