For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടക്കക്കാര്‍ക്ക് ബോഡി ബില്‍ഡിംഗ് ടിപ്‌സ്‌

By Super
|

മസിലുകള്‍ പെരുത്ത് നില്‍ക്കുന്ന ശരീരം ഭൂരിപക്ഷം യുവാക്കളുടെയും സ്വപ്നമാണ്. ഇതിനായി നല്ലതുപോലെ അധ്വാനിക്കുന്നവര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ വ്യായാമങ്ങളും, സ്റ്റീറോയ്ഡുകളും മാത്രം ഉപയോഗിച്ചതുകൊണ്ട് ശരീരഭംഗി വര്‍ദ്ധിക്കണമെന്നില്ല. അതിന് പ്രധാനമായും വേണ്ടത് വ്യായാമത്തില്‍ ശരിയായ രീതി പിന്തുടരുക എന്നതാണ്.

മസിലുകള്‍ തുടിച്ച് നില്‍ക്കുന്ന ശരീരം ഒരുദിവസം കൊണ്ട് നേടാനാവില്ല. അതിന് അതിന്‍റേതായ കാലദൈര്‍ഘ്യം വേണ്ടി വരും. കുറഞ്ഞത് 6-12 മാസം കൊണ്ട് ഏറെക്കുറെ ശരീരവടിവ് വ്യായാമം വഴി നിങ്ങള്‍ക്ക് നേടാനാവും.

വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം പരുക്കുകളുണ്ടാവാതെ മുന്‍കരുതലെടുക്കുകയാണ്. ബോഡിബില്‍ഡിങ്ങ് പരിശ്രമങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഡോക്ടറുടെ പരിശോധന

ഡോക്ടറുടെ പരിശോധന

ബോഡി ബില്‍ഡിങ്ങ് പരിശ്രമങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഒരു ഡോക്ടറെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി മനസിലാക്കണം. ഇങ്ങനെ ഡോക്ടറുടെ പരിശോധനക്ക് വിധേയനാകുന്നത് വഴി എന്തെങ്കിലും ആരോഗ്യപരമായ തകരാറുണ്ടോയെന്ന് മനസിലാക്കാനാവും.

മികച്ച ജിംനേഷ്യം തെരഞ്ഞെടുക്കുക

മികച്ച ജിംനേഷ്യം തെരഞ്ഞെടുക്കുക

മികച്ച സൗകര്യങ്ങളും, ഉപകരണങ്ങളുമുള്ള ഒരു ജിംനേഷ്യം തെരഞ്ഞെടുക്കുക. ജിംനേഷ്യം തെരഞ്ഞെടുക്കുന്നതിന് സ്ഥലം, അന്തരീക്ഷം, ആളുകള്‍, നിരക്ക് എന്നിവയൊക്കെ പരിഗണിക്കണം.

ഒരു മോഡല്‍

ഒരു മോഡല്‍

മാര്‍ഗ്ഗദര്‍ശകനെന്ന പോലെ ഒരു ബോഡി ബില്‍ഡറെ മാതൃകയാക്കുക. ഇത് ലക്ഷ്യബോധത്തോടെ വ്യായാമങ്ങള്‍ ചെയ്യുന്നതിന് പ്രേരണയാകും. ഇത് ഒരു ബോഡി ബില്‍ഡറോ, അത്‍ലറ്റോ, ഭാരോദ്വാഹകനോ ആകാം. ആരായാലും അത് നിങ്ങള്‍ക്ക് ഒരു പ്രചോദനം നല്കുന്നയാളാകണം.

പേശികള്‍ ശക്തിപ്പെടുത്തുക -

പേശികള്‍ ശക്തിപ്പെടുത്തുക -

കൂടുതല്‍ ഭാരം ഉപയോഗിക്കുന്നതിന് മുമ്പായി പേശികള്‍ക്ക് അവ താങ്ങാനാവും വിധം കരുത്ത് നേടുക. ഭാരം ഉയര്‍ത്തുന്നത് വഴിയുള്ള പേശി വേദനയെ മറികടക്കാനുള്ള കരുത്ത് ലഭിച്ചാല്‍ ഭാരോദ്വഹനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാം.

വ്യായാമങ്ങള്‍ക്ക് ഒരു കൂട്ട്

വ്യായാമങ്ങള്‍ക്ക് ഒരു കൂട്ട്

ഒരു സുഹൃത്തിനൊപ്പം വ്യായാമങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ പ്രേരണ നല്കും. മാത്രമല്ല സുഹൃത്തുമായി ഒരു മത്സര ബുദ്ധിയുണ്ടാവുന്നത് വഴി കൂടുതല്‍ ഗുണം ചെയ്യുകയും ചെയ്യും.

ശരീരം ശ്രദ്ധിക്കുക

ശരീരം ശ്രദ്ധിക്കുക

ഒരു തുടക്കക്കാരനെന്ന നിലയില്‍ നിങ്ങള്‍ മനസിനെയും ശരീരത്തെയും പരിശീലിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരം താങ്ങും എന്ന് ഉറപ്പുള്ള വ്യയാമങ്ങള്‍ മാത്രം ചെയ്യുക. പെട്ടന്നല്ല, വളരെ സാവധാനം മാത്രമേ നിങ്ങള്‍ക്ക് ശരീരത്തിന് പുരോഗതി നേടിയെടുക്കാനാവൂ. വിശ്രമം വേണമെന്ന് തോന്നുമ്പോള്‍ വിശ്രമിക്കാന്‍ മടിക്കേണ്ടതില്ല. അമിതമായ സമ്മര്‍ദ്ധം ശരീരത്തിലേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

സ്ട്രെച്ചിംഗ്

സ്ട്രെച്ചിംഗ്

ഓരോ വ്യായാമമുറകള്‍ക്ക് ശേഷവും സ്ട്രെച്ചിംഗ് ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത് വ്യായാമം മൂലം മുറുകിയിരിക്കുന്ന പേശികള്‍ക്ക് അയവ് നല്കും. വ്യായാമങ്ങള്‍ വഴിയുണ്ടാകുന്ന പരുക്കുകള്‍ തടയാനും, ശരീരത്തിന് വഴക്കം നല്കാനും സ്ട്രെച്ചിംഗ് സഹായിക്കും.

ശ്വസനം

ശ്വസനം

വ്യായാമങ്ങള്‍ക്കിടെയുള്ള ശ്വസനം ഏറെ പ്രാധാന്യമുള്ളതാണ്. ശരിയായ രീതിയിലുള്ള ശ്വസനം പേശികളിലേക്ക് ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കും. പേശികള്‍ ചുരുങ്ങുന്നത് തടഞ്ഞ് കൂടുതല്‍ ഊര്‍ജ്ജം ലഭ്യമാക്കാന്‍ ശരിയായ ശ്വസനം സഹായിക്കും.

സുഖ നിദ്ര

സുഖ നിദ്ര

ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങുന്നുവെന്ന് ഉറപ്പ് വരുത്തുക. മതിയായ ഉറക്കം പേശികളുടെ വളര്‍ച്ചക്കും, ഊര്‍ജ്ജസ്വലതയോടെയിരിക്കാനും സഹായിക്കും.

ഭക്ഷണക്രമം

ഭക്ഷണക്രമം

ബോഡി ബില്‍ഡിങ്ങില്‍ പ്രധാനമായ ഒന്നാണ് ക്രമീകരിച്ച ഭക്ഷണം. വ്യായാമത്തിന് ശേഷവും, മുമ്പും മറ്റ് സമയങ്ങളിലും ആവശ്യത്തിന് പോഷകമടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധവെയ്ക്കണം. ആവശ്യത്തിന് പ്രോട്ടീനും, കാര്‍ബോ ഹൈഡ്രേറ്റ്സും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

വാം അപ്

വാം അപ്

വ്യായാമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ശരീരം സജീവമാക്കുന്നതിനായി ചില ലഘു വ്യായാമങ്ങള്‍ ചെയ്യേണ്ട് പ്രധാനമാണ്. ഇത് ശരീരത്തിന്‍റെ വഴക്കം വര്‍ദ്ധിപ്പിക്കുകയും, പരുക്കുകളുണ്ടാക്കുന്നത് തടയുകയും ചെയ്യും.

യാഥാര്‍ത്ഥ്യബോധമുള്ള ലക്ഷ്യം

യാഥാര്‍ത്ഥ്യബോധമുള്ള ലക്ഷ്യം

ബോഡി ബില്‍ഡിങ്ങില്‍ സമയമല്ല പ്രധാനം. ഒരു നിശ്ചിത സമയത്തിനകം ലക്ഷ്യത്തിലെത്തുക എന്നതിനേക്കാള്‍ ഏത്രത്തോളം നേടി എന്നതാണ് പ്രധാനം. ഈ ലക്ഷ്യങ്ങളാകട്ടെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാവണം.

വ്യത്യസ്ത വ്യായാമങ്ങള്‍

വ്യത്യസ്ത വ്യായാമങ്ങള്‍

വ്യത്യസ്ഥങ്ങളായ വ്യായാമങ്ങള്‍ ഓരോ ദിവസവും ചെയ്യുക. ഇങ്ങനെ പലവിധത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി അവയിലേതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നത് എന്ന് കണ്ടെത്താനാകും.

വിശ്രമം

വിശ്രമം

ഇരുപത്തിനാലു മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും വ്യായാമം ചെയ്യുന്നത് സാധ്യമല്ല. ഏതാനും ദിവസത്തെ അല്ലെങ്കില്‍ ആഴ്ചകളിലെ വ്യായാമങ്ങള്‍ക്ക് ശേഷം കുറച്ച് ദിവസങ്ങള്‍ വിശ്രമമെടുക്കാം. ഇത് ശരീരത്തിന് ഗുണം ചെയ്യുന്നതാണ്.

ഉപകരണങ്ങള്‍

ഉപകരണങ്ങള്‍

യന്ത്രങ്ങളും കേബിളുകളും ഉപയോഗിച്ചുള്ള വ്യായാമത്തേക്കാള്‍ ഡംബല്‍, ബാര്‍ബെല്‍ തുടങ്ങിയവ കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുക. ഇവ പേശികള്‍ക്ക് വലുപ്പം മാത്രമല്ല കരുത്തും നല്കും.

പലവിധത്തിലുള്ള വ്യായാമങ്ങള്‍

പലവിധത്തിലുള്ള വ്യായാമങ്ങള്‍

ഇരുന്നുള്ളതും, ബഞ്ച് പ്രസ്, മിലിട്ടറി പ്രസ്, ഡംബല്‍ പോലുള്ളവ ഉപയോഗിച്ചുള്ള വ്യായാമങ്ങളും പേശികള്‍ക്ക് കൂടുതല്‍ കരുത്ത് നല്കും.

ഭാരം

ഭാരം

വ്യായാമങ്ങള്‍ ചെയ്ത് പരിചയിക്കുമ്പോള്‍ ഏത്രത്തോളം ഭാരം വഹിക്കാന്‍ കഴിയുമെന്ന് നോക്കുക. ഇത് നിങ്ങള്‍ക്ക് ആരോഗ്യപരമായി എത്ര പുരോഗമിക്കാന്‍ കഴിഞ്ഞു എന്ന് കാണിച്ചു തരും.

വ്യായാമത്തിലെ ശാരീരിക നില

വ്യായാമത്തിലെ ശാരീരിക നില

വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരിയായ ശാരീരിക നിലയിലായിരിക്കാന്‍ ശ്രദ്ധിക്കണം. ഭാരോദ്വഹനം ചെയ്യുമ്പോള്‍ ശരിയായ രീതിയിലല്ല ചെയ്യുന്നതെങ്കില്‍ അത് പരുക്കുകള്‍ക്ക് ഇടയാക്കും.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

വ്യായാമങ്ങള്‍ക്കിടെ ധാരാളം വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ ജലനഷ്ടം കുറയ്ക്കുകയും, ക്ഷീണമുണ്ടാകുന്നത് തടയുകയും ചെയ്യും.

പരുക്കുകള്‍

പരുക്കുകള്‍

ശരീരത്തില്‍ ചെറിയ പരുക്കുകളേറ്റാലും അത് അവഗണിക്കാതെ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. പരുക്കുകള്‍‌ ഗുരുതരമാകാതിരിക്കാന്‍ അവ തുടക്കത്തില്‍ തന്നെ പരിഹരിക്കുക.

ജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാംജിം വേണ്ട, വീട്ടിലിരുന്നും മസിലുണ്ടാക്കാം

English summary

Body Building Tips Beginners

So, you want to pack on some serious mass and carve out those abs?
 Getting a perfectly toned body doesn't rely on vigorous workout and
 steroids, it primarily depends on the right technique.
X
Desktop Bottom Promotion