Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
തടി കുറയ്ക്കും സുംബാ ഡാന്‍സ്
തടി കുറയ്ക്കാന്‍ പലതരം വ്യായാമമുറകളുണ്ട്. വ്യായാമങ്ങള്‍ ഹോബിയെന്ന നിലയിലും ചെയ്യാം. ഇവിടെയാണ് ഡാന്‍സിന് പ്രസക്തിയേറുന്നത്.
വിവിധതരം ഡാന്‍സുകളുണ്ട്, തടി കുറയാനുള്ള വ്യായാമമുറയെന്ന രീതിയില്‍ പരീക്ഷിയ്ക്കാവുന്നവ. ഇത്തരം ഒരു നൃത്തരൂപമാണ് സുംബാ ഡാന്‍സ്. ലാറ്റിന്‍ നൃത്തരൂപമാണിത്.

ഒരു പ്രാവശ്യം സുംബാ ഡാന്‍സ് ചെയ്യുമ്പോള്‍ 500-800 വരെ കലോറി കത്തിപ്പോകും. ഇതുകൊണ്ടു തന്നെ തടി കുറയ്ക്കാന്‍ ഇത് ഏറെ സഹായികമാണ്.
ഏറോബിക്സ് വ്യായാമങ്ങളുടെ കൂട്ടത്തില്‍ സുംബാ ഡാന്‍സിനെ പെടുത്താം. ഇതുകൊണ്ടുതന്നെ ബ്രീത്തിംഗ് എക്സര്‍സൈസിന്റെ ഗുണവും സുംബ ഡാന്‍സു കൊണ്ടു ലഭിയ്ക്കും.
തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീരം ഫിറ്റാക്കാനും സുംബാ ഡാന്‍സ് സഹായിക്കും. മസിലുകള്‍ ടോണ്‍ ചെയ്യാനും സുംബാ ഡാന്‍സ് നല്ലതു തന്നെ.
സുംബാ ഡാന്‍സ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുള്ള വ്യായാമമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് സഹായിക്കും.
ശരീരത്തിനു മാത്രമല്ല, മാനസിക ഉന്മേഷത്തിനും സുംബാ ഡാന്‍സ് നല്ലതു തന്നെ. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വ്യായാമമുറയാണിത്.
സുംബാ ഡാന്‍സ് എപ്പോഴും തനിയ ചെയ്യുന്നതിനേക്കാള്‍ ഒരു ഗ്രൂപ്പിനൊപ്പം ചെയ്യുന്നതാണ് നല്ലത്. മറ്റേതു വ്യായാമമുറയേയും പോലെയായതിനാല്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ഇത് ചെയ്യുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതു നല്ലതാണ്.
കൃത്യമായ ഫലം ലഭിയ്ക്കാന്‍ മുക്കാല്‍ മണിക്കൂറെങ്കിലും സുംബാ ഡാന്‍സ് ചെയ്യണമെന്ന കാര്യവും വളരെ പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
