Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സീറോ സൈസ് നല്‍കും വ്യായാമങ്ങള്‍
ബോളിവുഡ് താരം കരീന കപൂറാണ് സീറോ സൈസ് എന്നൊരു പ്രയോഗം കൊണ്ടുവന്നത്. ബിക്കിനിയ്ക്കനുയോജ്യമായ തീരെ മെലിഞ്ഞ ശരീരമാണ് ഇതുകൊണ്ടുദ്ദേശിയ്ക്കുന്നതും.
എല്ലാവര്ക്കും സീറോ സൈസ് ശരീരം ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഇതാഗ്രഹിക്കുന്നവരായിരിക്കും കൂടുതല്‍. കാരണം ശരീരത്തിന്റെ സൗന്ദര്യം എല്ലാവര്ക്കും പ്രധാനമായതു കൊണ്ടു തന്നെ.
സീറോ സൈസ് നേടുവാന്‍ വെറും ഡയറ്റു പോര, കഠിനമായ വ്യായാമങ്ങളും വേണം.
സീറോ സൈസ് വ്യായാമങ്ങളെക്കുറിച്ച് കൂടുതലറിയൂ,

ഹോട്ട് യോഗ
ഹോട്ട് യോഗ എന്നൊരിനം യോഗാരീതിയുണ്ട്. കരീന കപൂര്‍ അവലംബിയ്ക്കുന്ന ഒന്ന്. ചൂടായ വായുവുള്ള മുറിയില്‍ യോഗ ചെയ്യുന്ന രീതിയാണിത്.

ഓടാം
കൂടുതല്‍ കൊഴുപ്പു വേഗത്തില്‍ കത്തിച്ചു കളയാനുള്ളൊരു മാര്‍ഗമാണ് ഓടുന്നത്. ട്രെഡ് മില്ലിലോ അല്ലെങ്കില്‍ സാധാരണ രീതിയിലോ ഓടാം. സീറോ സൈസ് നേടുന്നതിനുള്ളൊരു വ്യായാമമുറയാണിത്.

സ്ക്വാട്സ്
സീറോ സൈസ് ലഭിയ്ക്കണമെങ്കില്‍ തുടകളിലേയും വയറിലേയും കൊഴുപ്പു കുറയ്ക്കണം. ഇതിനുള്ളൊരു വഴിയാണ് സ്ക്വാട്സ്. ഇവ താരതമ്യേന ചെയ്യാന്‍ ബുദ്ധിമുട്ടുള്ളൊരു വ്യായാമരീതിയുമാണ്.

പവര്‍ യോഗ
പവര്‍ യോഗ സീറോ സൈസ് ലഭിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിലുള്ള യോഗാപോസുകള്‍ താരതമ്യേന ബുദ്ധിമുട്ടേറിയതാണ്. വിവിധതരം യോഗാസനമുറകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.

പൈലേറ്റ്സ്
പൈലേറ്റ്സ് മസിലുകളെ ശക്തിപ്പെടുത്തുകയും ശരീരത്തിന് വഴക്കം നല്‍കുകയും ചെയ്യുന്ന ഒരു വ്യായാമരീതിയാണ്. സീറോ സൈസ് വ്യായാമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്ന്.

ക്രഞ്ചസ്
സീറോസൈസിന് വയറ്റില്‍ ഒരല്പം പോലും കൊഴുപ്പുണ്ടാകാന്‍ പാടില്ല. ഇതിനു പറ്റിയ വ്യായാമമാര്‍ഗമാണ് ക്രഞ്ചസ്. ദിവസവും 50-100 ക്രഞ്ചസ് വരെ ചെയ്യുക.

കൈകള്‍ക്കുമുള്ള വ്യായാമങ്ങള്‍
സീറോ സൈസില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കൊഴുപ്പ് ഒരുപോലെ നഷ്ടപ്പെടുക തന്നെ വേണം. കൈകളിലേയും കൊഴുപ്പു നഷ്ടപ്പെടണം. കാലുകള്‍ക്കും ഒപ്പം കൈകള്‍ക്കുമുള്ള വ്യായാമങ്ങള്‍ ചെയ്യുകയും വേണം.

സൈക്കിള്‍ ചവിട്ടുന്നത്
വയറ്റിലേയും കൈകളിലേയും കൊഴുപ്പു കളയാനുള്ള ഒരു വഴിയാണ് സൈക്കിള്‍ ചവിട്ടുന്നത്. തടി കുറയ്ക്കാന്‍ എളുപ്പം സാധിയ്ക്കുന്ന ഒരു വ്യായാമരീതിയാണിത്.

സുംബ ഡാന്‍സ്
സുംബ ഡാന്‍സ് എന്ന ഒരിനം നൃത്തരൂപമുണ്ട്. ശരീരത്തിലെ കൊഴുപ്പു പെട്ടെന്ന് കത്തിച്ചു കളയാന്‍ സഹായിക്കുന്ന നൃത്തരൂപമാണിത്. ഇതിലെ പ്രത്യേക തരം സ്റ്റെപ്പുകള്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നതോടൊപ്പം ശരീരത്തിന് വഴക്കം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
