Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഓഫീസിലിരുന്നു തടിയ്ക്കാതിരിക്കാന്....
ഒരേയിടത്ത് മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നവരാണ് ഇപ്പോള്‍ പലരും. ഇതിനിടയില്‍ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമുണ്ടാകും. വ്യായാമത്തിന്റെ കുറവും ഇത്തരം ഭക്ഷണശീലങ്ങളും തടി കൂട്ടുകയും ചെയ്യും.
തടി കൂടുന്നതു മാത്രമല്ല, ഇത്തരം ശീലങ്ങള്‍ പ്രമേഹം, കൊളലസ്ട്രോള് തുടങ്ങിയ അസുഖങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.
ഓഫീസ് ജോലിക്കാര്‍ക്ക് തടി കുറയ്ക്കാനുള്ള വഴികളെപ്പറ്റി അറിയൂ,

ഗ്രീന്‍ ടീ
ചായ, കാപ്പി ശീലങ്ങള്‍ ഓഫീസ് ജോലിയ്ക്കിടെ പതിവായിരിയ്ക്കും. ഇതു മാറ്റി ഗ്രീന്‍ ടീ, കട്ടന്‍ ചായ എന്നിവ പരിശീലിയ്ക്കുക.

മധുരം
കാപ്പിയിലും ചായയിലും മധുരം കുറയ്ക്കുക. നിര്‍ബന്ധമെങ്കില്‍ തേന്‍ പോലുള്ളവ ഉപയോഗിയ്ക്കുക.

സ്നാക്സ്
സ്നാക്സ് ജോലികള്‍ക്കിടയിലെ ശീലമായിരിക്കും. ആരോഗ്യകരമായ നട്സ് പോലുള്ള സ്നാക്സ് മാത്രം കഴിയ്ക്കുക.

ചെറുനാരങ്ങയും തേനും
രാവിലെ വെറുംവയറ്റില്‍ ഇളംചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങയും തേനും ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയ്ക്കുവാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും സഹായിക്കും.

സിട്രസ്
ദിവസവും സിട്രസ് അടങ്ങിയ പഴവര്‍ഗങ്ങള്‍ ശീലമാക്കുക. ഇത് തടി കുറയ്ക്കും.

പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം ഉപേക്ഷിയ്ക്കുന്ന ശീലം വേണ്ട്. ഇത് തടി കൂട്ടുന്ന ഒരു പ്രധാന ശീലമാണ്.

ഓട്സ്
ഓട്സ് പോലുളള ആരോഗ്യകരമായ പ്രാതല്‍ ശീലമാക്കുക.

കോണിപ്പടികള്‍
ഓഫീസിലേയ്ക്ക് ലിഫ്റ്റ് ഉപയോഗിക്കാതെ കോണിപ്പടികള്‍ ഉപയോഗിയ്ക്കുക.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ശീലമാണ്. ഇതുവഴി ശരീരത്തിലെ അപചയപ്രക്രിയ ശരിയായി നടക്കും. കൊഴുപ്പു പുറന്തള്ളുകയും ചെയ്യും.

സാലഡ്
ഭക്ഷണത്തിനൊപ്പം സാലഡ് കരുതുക. തടി കൂട്ടാതിരിക്കാനും ആരോഗ്യം നല്‍കാനും വിശപ്പു ശമിപ്പിയ്ക്കുവാനുമെല്ലാമുള്ളൊരു വഴിയാണിത്.

ബിസ്ക്കറ്റുകള്‍
ബിസ്ക്കറ്റുകള്‍ ജോലിയ്ക്കിടെ പലരുടേയും ശീലമാണ്. അധികം മധുരമില്ലാത്ത തരം ബിസ്കറ്റുകള്‍ തെരഞ്ഞെടുക്കുക.

ബേക്കറി പലഹാരങ്ങള്‍
ജോലിയ്ക്കിടെ കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയി ബേക്കറി പലഹാരങ്ങള്‍ കഴിയ്ക്കുന്ന ശീലം ഒഴിവാക്കണം..

ഉച്ചഭക്ഷണം
ഓഫീസില്‍ ഉച്ചഭക്ഷണം ലഘുവാക്കുക. കാരണം കൂടുതല്‍ ഭക്ഷണം കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും. ഉറക്കം വരുത്തുകയും ചെയ്യും.

ഗ്രില്‍, ബേക്ക്
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനും നിര്‍ബന്ധമുള്ളവര്‍ക്ക് ഗ്രില്‍, ബേക്ക് രീതികളില്‍ തയ്യാറാക്കിയവ പരീക്ഷിയ്ക്കാം.

നടക്കുക
ജോലിയ്ക്കിടെ ഇരുന്ന ഇരുപ്പിരിയ്ക്കാതെ എഴുന്നേറ്റു നടക്കുക.

ജോലിഭാരം
ജോലിഭാരം കാരണം രാത്രിയില്‍ പോലും ശരിയായി ഉറങ്ങാത്തവരുണ്ട്. ആവശ്യത്തിനുള്ള ഉറക്കം വളരെ പ്രധാനമാണ്.

അത്താഴം
അത്താഴം കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ശീലമാക്കുക. ഇത്ദഹനം എളുപ്പമാകാനും തടി കൂടാതിരിയ്ക്കാനും സഹായിക്കും.

സ്ട്രെസ്
ജോലിയ്ക്കിടെയുണ്ടാകുന്ന സ്ട്രെസ് നിങ്ങളെ തടിപ്പിയ്ക്കും. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയെല്ലാം അകറ്റാന്‍ യോഗ പോലുള്ളവ ശീലമാക്കുക.

വ്യായാമം
ദിവസവും അല്പസമയമെങ്കിലും വ്യായാമം പതിവാക്കണം.

വീട്ടില്‍ പാകം ചെയ്ത ഭക്ഷണം
കഴിവതും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിയ്ക്കുക. ഹോട്ടല്‍ ഭക്ഷണം എളുപ്പം തടിപ്പിയ്ക്കും.



Click it and Unblock the Notifications
