Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുരുഷന്മാരുടെ വയര്‍ കുറയ്ക്കാം
നിങ്ങളുടെ ജീവിതത്തോടുള്ള പോസിറ്റീവായ സമീപനം വെളിവാക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഒതുങ്ങിയ വയര്‍. ആരോഗ്യമാര്‍ന്ന ഒരു ജീവിത ശൈലിയുടെ വെളിപ്പെടുത്തല്‍ കൂടിയാണിത്. തടിച്ച് ചീര്‍ത്ത ആളിന് ആകര്‍ഷണീയത കുറവായിരിക്കുമെന്നതില്‍ സംശയമില്ലല്ലോ. ശരിയായ ജീവിതശൈലിയും, അല്പം സമര്പ്പണബുദ്ധിയുമുണ്ടെങ്കില് ഇത് ആര്‍ക്കും സാധ്യമാകാവുന്നതേയുള്ളൂ.
ഇടത്തരമോ അമിതമോ ആയ വയര്‍ ഉള്ള ആളാണ് നിങ്ങളെങ്കില്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളും, വ്യായാമവും വഴി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം. ക്രമേണ വ്യായാമത്തിന്റെ അളവ് കൂട്ടിക്കൊണ്ടുവരാം. ഇത് ആരംഭിച്ചാല്‍ നിങ്ങള്‍ക്ക് ശരീരത്തിലുണ്ടാകുന്ന വ്യത്യാസം വേഗത്തില്‍ തന്നെ തിരിച്ചറിയാനാവും.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുകയും പോഷകങ്ങള്‍ കൂടിയ ഭക്ഷണങ്ങള്‍ ശീലമാക്കുകയും ചെയ്യുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതും, ചീത്ത കൊളസ്ട്രോള്‍ ഇല്ലാത്തതുമായ ഭക്ഷണങ്ങളുണ്ട്. തവിട് നീക്കിയ അരിയും, വൈറ്റ് ബ്രഡുമൊക്കെ ഉപേക്ഷിച്ച് തവിട് നീക്കാത്തവ ഉപയോഗിക്കുന്നത് ശീലമാക്കാന്‍ ശ്രദ്ധിക്കണം. ഇവ ഉപയോഗിക്കുന്നത് വഴി ശരീരത്തിന് ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കുകയും അമിതമായ വിശപ്പ് മാറ്റുകയും ചെയ്യും. മുട്ടയുടെ വെള്ള പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കും. വയര്‍ കുറയ്ക്കാന്‍ പുരുഷന്മാരെ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. പ്രഭാതഭക്ഷണം
മുട്ടയുടെ വെള്ള, ബ്രൗണ്‍ ബ്രെഡ്, പച്ചക്കറികള്‍, ബദാം, ഓട്ട്സ് എന്നിവ പ്രഭാത ഭക്ഷണത്തിന് ഉപയോഗിക്കുക. ധാന്യങ്ങള്‍ മുഴുവനായും ഉപയോഗിച്ചുള്ള വിഭവങ്ങള്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതാണ്. വയര്‍ കുറയ്ക്കാന്‍ ഇവ ഏറെ ഗുണകരമാകും.

2. വെള്ളം
പലരും വെള്ളം കുടിക്കുന്ന കാര്യം അവഗണിക്കാറാണ് പതിവ്. വെള്ളം ധാരാളമായി കഴിക്കുന്നത് ശരീരം ശുദ്ധിയാക്കാന്‍ മാത്രമല്ല ദഹിക്കാത്ത ആഹാരപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും സഹായിക്കും.

3. വ്യായാമം
നടപ്പിലും ജോഗിങ്ങിലും തുടങ്ങുന്ന വ്യയാമം മറ്റ് പതിവ് വ്യായാമങ്ങളിലേക്ക് നീട്ടുക. വ്യായാമം ചെയ്യുന്നത് ഒരിക്കല്‍ നീട്ടിവെച്ചാല്‍ അത് വീണ്ടും നീണ്ടുപോവുകയേ ഉള്ളൂ. പതിവായി 20 മിനുട്ട് ഹൃദയാരോഗ്യത്തിനുള്ള വ്യായാമങ്ങളും, 20 മിനുട്ട് മറ്റ് വ്യായാമങ്ങളും ചെയ്താല്‍ ഏതാനും മാസങ്ങള്‍ക്കകം ഒതുങ്ങിയ വയര്‍

4. ധാന്യങ്ങള്‍
ധാന്യങ്ങള്‍ മുഴുവനായി ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. പുഴുക്കലരി, ഗോതമ്പ്, ഓട്ട്സ് തുടങ്ങിയവ ഉപയോഗിക്കുന്നത് ശീലമാക്കുക. ഏറെ പോഷകങ്ങളടങ്ങിയ ഇവ സാവധാനമേ ഊര്‍ജ്ജം പുറത്ത് വിടൂ. അതിനാല്‍ തന്നെ വിശപ്പ് വളരെ കുറവായി മാത്രമേ അനുഭവപ്പെടൂ. ഇക്കാരണത്താല്‍ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യാം.

5. അത്താഴം
വയര്‍ കുറയ്ക്കുന്നതില്‍ ഒരു പ്രധാന കാര്യമാണ് നേരത്തേയുള്ള അത്താഴം. കിടക്കാന്‍ പോകുന്നതിന് 3 മണിക്കൂര്‍ മുമ്പ് പോഷകസമ്പന്നമായ അത്താഴം കഴിക്കുന്നത് മികച്ച ഫലം നല്‍കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇങ്ങനെ നേരത്തെ അത്താഴം കഴിക്കുന്നതിനാല്‍ ആഹാരം ദഹിക്കുന്നതിന് സമയം ലഭിക്കും. ദഹിക്കാത്ത ആഹാരവുമായി കിടക്കയിലേക്ക് പോകുന്നത് തടി കൂട്ടാനിടയാക്കുന്നതാണ്.നേരത്തേ അത്താഴം കഴിക്കുന്നത് പടിപടിയായി വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

6. പഴങ്ങളും, ഉണക്കിയ പഴങ്ങളും
വയര്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നതാണ് പഴങ്ങള്‍. മികച്ച ദഹനം ലഭിക്കാനും, മലബന്ധം തടയാനും സഹായിക്കുന്ന കലോറി കുറഞ്ഞ ഭക്ഷണമാണ് പഴങ്ങള്‍. ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്തുക. ധാരാളം ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ മികച്ച ദഹനത്തിനും, ദഹന ശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളെ പുറന്തള്ളാനും സഹായിക്കും.



Click it and Unblock the Notifications