Latest Updates
-
ജൂലൈ 7-ലെ ശോഭന യോഗം: സാമ്പത്തിക ഇടപാടുകൾക്ക് വൻ നേട്ടം, ഈ സമയം ഒഴിവാക്കരുത്! -
ബുധൻ മിഥുനം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
ജൂലൈ 7 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
തിങ്കളാഴ്ചത്തെ രാശിഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യം! -
'പഞ്ചസാരയില്ല', '100% പ്രകൃതിദത്തം': ഭക്ഷണപ്പൊതികളിലെ കബളിപ്പിക്കലുകൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന മുന്നറിയിപ്പ് -
ഇന്ന് രവി യോഗം: കരിയറിൽ വൻ വിജയം നേടാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ജിമ്മിൽ പോകണ്ട, പട്ടിണി കിടക്കണ്ട! തടി കുറയ്ക്കാൻ രുജുത ദിവേക്കർ പറയുന്ന 3 ലളിത വഴികൾ -
വിംബിൾഡൺ ആവേശത്തിൽ ഉറക്കമൊഴിച്ചോ? രാവിലെ മുഖം വീർത്തിരിക്കാതിരിക്കാൻ ഈ ലളിത വിദ്യകൾ പരീക്ഷിക്കൂ -
മൃഗങ്ങൾ കടിച്ചാൽ മഞ്ഞൾപ്പൊടി പുരട്ടാറുണ്ടോ? ജീവൻ രക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുംബൈയിലെ റെഡ് അലർട്ട്: വീട്ടിലിരുന്ന് ടെസ്റ്റോസ്റ്റിറോൺ അളവ് കുത്തനെ ഉയർത്താൻ ഈ 4 വഴികൾ!
തടി പെട്ടെന്നു കുറച്ചാലുള്ള ചില അപകടങ്ങള്‍!
എല്ലാ തടിയന്മാരുടെയും മോഹമാണ് വണ്ണം കുറക്കുകയെന്നത്. പലരുടെയും പുതുവര്‍ഷ പ്രതിജ്ഞകളിലൊന്നും ഇതായിരിക്കും. വണ്ണം കുറക്കാന്‍ പുതുവഴി തേടി നടക്കുന്നവര്‍ക്ക് പലപ്പോഴും പ്രലോഭനം നല്കുന്ന ഒന്നാണ് 30 ദിവസത്തിനുള്ളില്‍ വണ്ണം കുറക്കാമെന്നും മറ്റുമുള്ള പരസ്യങ്ങള്‍. എങ്ങനെയും വണ്ണം കുറക്കാന്‍ കൊതിക്കുന്ന 90 ശതമാനത്തിലധികം പേരും ഇത്തരം പരസ്യങ്ങളില്‍ തലവെച്ചുകൊടുക്കുമെന്നത് ഉറപ്പാണ്.
പെട്ടന്ന് ഭാരം കുറക്കുന്നത് നല്ല കാര്യമാണെങ്കിലും അവ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ശാരീരിക അസ്വസ്തകള്‍ക്ക് പുറമെ മാനസിക പരിമുറുക്കവും സമ്മര്‍ദവും ഇത്തരക്കാരില്‍ കണ്ടുവരുന്നുണ്ട്. പ്രലോഭനകരമായ പരസ്യങ്ങളില്‍ കുടുങ്ങി വണ്ണം കുറക്കാന്‍ കൊതിക്കുന്നവര്‍ അവ ഉയര്‍ത്തുന്ന 10 ഭീഷണികള്‍ കൂടി അറിഞ്ഞിരിക്കണം.

തടി കുറച്ചാലും അപകടം
കുറഞ്ഞ വണ്ണം തിരികെ വരാനിട- പെട്ടന്ന് കുറക്കുന്ന വണ്ണം തിരികെ വരാന്‍ സാധ്യത കൂടുതലാണെന്ന് പ്രമുഖ പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ശരീരത്തെ പാകപ്പെടുത്തി എടുക്കാതെയുള്ള വണ്ണം കുറക്കലായതിനാലാണ് ഈ സാധ്യത. ശരീരം ഈ മാറ്റത്തെ ഉള്‍ക്കൊള്ളാത്തതിനാലാണ് പോയ വണ്ണം അധികം വൈകാതെ തിരികെയത്തെുക.

തടി കുറച്ചാലും അപകടം
ശരീരത്തിന്‍െറ നിര്‍ജലീകരണം -നിര്ജലീകരണത്തിലൂടെയാണ് ഏറെ ഭാരം കുറക്കലുകളും നടത്തുന്നത്. ശരീരഭാരത്തിന്‍െറ ഏറിയ പങ്കും വെള്ളമാണ് എന്നതാണ് ഇതിന് കാരണം. ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുന്നത് തലകറക്കം,മയക്കം,ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്. മസിലുകള്‍ക്ക് ക്ഷതമുണ്ടാക്കുന്നതിനൊപ്പം അപൂര്‍വ അവസരങ്ങളില്‍ മരണത്തിന് വരെ ഇത് കാരണമാകും.

തടി കുറച്ചാലും അപകടം
ഭാരം കുറക്കല്‍ ചികില്‍സക്ക് വിധേയമാകുന്നവര്‍ അതിവേഗം ക്ഷീണിതരാകും. വ്യായാമത്തിലൂടെ അമിതമായ കൊഴുപ്പ് നശിപ്പിച്ച് കളയുന്നതിന് പകരം കുറഞ്ഞ കാലറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ചെയ്യുക. ഇതുവഴി ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാതെ വരുകയും അതിവേഗം ക്ഷീണിതരാവുകയും ചെയ്യും.

തടി കുറച്ചാലും അപകടം
പെട്ടന്നുള്ള ഭാരം കുറക്കല്‍ പിത്താശയത്തില്‍ കല്ലുകള്‍ രൂപപ്പെടാനിടയാക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. കരളിന് തൊട്ടുതാഴെയുള്ള ചെറിയ സഞ്ചി പോലെയുള്ള പിത്താശയം ആവശ്യമെങ്കില്‍ കൊഴുപ്പ് ശേഖരിക്കാനുള്ള ഇടമാണ്. പെട്ടന്ന് ഭാരം കുറക്കുന്നതിലൂടെ ഇവിടെയുള്ള കൊളസ്ട്രോള്‍ കല്ലുകളുടെ രൂപത്തിലാവുകയാണ് ചെയ്യുക. ഇവ ചെറുകുടലിലേക്കുള്ള പിത്തസ്രവത്തിന്െറ സഞ്ചാരം തടസപ്പെടുത്തുന്നതിലൂടെ രോഗബാധക്ക് സാധ്യതയേറെയാണ്.

തടി കുറച്ചാലും അപകടം
ഭാരം കുറക്കലിന് വിധേയമാകുന്നവര്‍ക്ക് ഭക്ഷണ കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഇതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകും.

തടി കുറച്ചാലും അപകടം
ചില ഭക്ഷണങ്ങള്‍ തീര്‍ത്തും ഉപേക്ഷിച്ചും പട്ടിണി കിടന്നുമൊക്കെ അതിവേഗം ഭാരം കുറക്കാന്‍ ശ്രമിക്കുമ്പോള്‍ സമ്മര്‍ദം ഉണ്ടാക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടും. ഭക്ഷണത്തിലെ കുറവ് മൂലമാണ് ഇതുണ്ടാകുന്നത്. ഈ ഹോര്‍മോണിന്‍െറ അമിത സാന്നിധ്യം മൂലം നിങ്ങള്‍ മാനസികമായും ശാരീരകവുമായും വികാരപരവുമായി സമ്മര്‍ദത്തിന് അടിപ്പെട്ടിരിക്കും.

തടി കുറച്ചാലും അപകടം
മുടിയുടെ വളര്‍ച്ചക്കും സംരക്ഷണത്തിനും ഭക്ഷണത്തിലെ പ്രൊട്ടീന്െറ അളവ് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍ അധിഷ്ഠിത ഭക്ഷണത്തിന്‍െറ കുറവ് മുടി അമിതമായി കൊഴിയാന്‍ വഴിയൊരുക്കും.

തടി കുറച്ചാലും അപകടം
തടി കുറക്കാന്‍ പട്ടിണിയുടെ വഴി അവലംബിക്കുമ്പോഴേ ശരീരം കോശങ്ങള്‍ക്ക് അതിന്‍െറ സൂചനകള്‍ നല്‍കും. കോശങ്ങള്‍ ഇതനുസരിച്ച് കഴിക്കുന്ന ഭക്ഷണം കൂടുതലായി ശേഖരിച്ചുവെക്കും. നിങ്ങള്‍ സാധാരണ ഭക്ഷണ ക്രമത്തിലേക്ക് മാറുമ്പോള്‍ നഷ്ടപ്പെട്ട ഭാരം തിരികെ വരുന്നതിനൊപ്പം കുറച്ചുഅധിക ഭാരവും കൊഴുപ്പും കൂടി നിങ്ങള്‍ക്ക് ലഭിക്കും.

തടി കുറച്ചാലും അപകടം
മതിയായ പോഷകങ്ങളുടെ അഭാവം നിമിത്തം മസില് വീക്കം, അനീമിയ,മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാത്ത പക്ഷം ശരീരത്തിന് വലിയ തോതില്‍ തന്നെ ഹാനികരമാകും.



Click it and Unblock the Notifications