Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
ബിക്കിനിയില്‍ സുന്ദരിയാവാന്‍ !
കടല്‍ത്തീരവും ബിക്കിനിയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ടു പീസ് ബിക്കിനി ധരിച്ച് കടല്‍ത്തീരത്തേക്ക് പോകാനിഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ ഇത് നിങ്ങള്‍ വായിക്കേണ്ടതാണ്. ബിക്കിനി ധരിക്കുകയെന്നത് ഒരു വലിയ കാര്യമല്ല. എന്നാല്‍ ആ വേഷത്തിന് യോജിച്ച വിധമായിരിക്കണം ശരീരം എന്നത് അല്പം പരിശ്രമം ആവശ്യപ്പെടുന്നതാണ്.
നിങ്ങളുടെ ശരീരത്തിന്റെ ആകര്‍ഷണീയതയും, ആരോഗ്യവുമൊക്കെ ബിക്കിനിയണിഞ്ഞ് പ്രദര്ശിപ്പിക്കാനുദ്ദേശമുണ്ടെങ്കില് കഠിനമായ നിരാഹാരവ്രതങ്ങളൊന്നും ആവശ്യമില്ല. എന്നാല്‍ ആകര്‍ഷണീയമായ ആകാരവടിവ് നേടാന്‍ ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിത ശൈലിയും, വ്യായാമങ്ങളും പിന്തുടരേണ്ടതുണ്ട്. ഇവ നടപ്പാക്കിയാല്‍ ബിക്കിനിയില്‍ നിങ്ങള്‍ ആകര്ഷകമായിരിക്കുമെന്നതില് സംശയിക്കേണ്ടതില്ല. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

വ്യായാമം
ശരീരം വടിവൊത്തതാക്കാന്‍ വേണ്ടി മണിക്കൂറുകളോളം കഠിനമായ വ്യായാമങ്ങള്‍ ആവശ്യമില്ല. അമിതമായ നിങ്ങളുടെ അധ്വാനം നിങ്ങളെ തളര്‍ത്തുമെന്ന് മാത്രമല്ല ചിലപ്പോള്‍ നിരാശപ്പെടുത്തുകയും ചെയ്യും. തുടക്കത്തില്‍ ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും വ്യായാമം ചെയ്യുക. ഇത് ഏതെങ്കിലും പേശികള്‍ക്ക് വേണ്ടി മാത്രമല്ല ശരീരം മുഴുവനുവേണ്ടിയും വേണം ചെയ്യാന്‍.

വ്യായാമം ജിംനേഷ്യത്തില്‍ പോകാതെ
ജിംനേഷ്യത്തില്‍ വ്യായാമത്തിനായി പോകാന്‍ സമയമില്ലേ? വിഷമിക്കേണ്ട. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോളും വ്യായാമങ്ങള്‍ ചെയ്യാം. കരങ്ങള്‍ക്ക് കരുത്ത് നല്കാന് ഒരു ബാഗില്‍ സാധനങ്ങള്‍ കയ്യില്‍ തൂക്കിപ്പിടിക്കുക. ഇടക്കിടക്ക് ബാഗ് കൈമാറി പിടിക്കുക. ഇതിന് പുറമേ വേഗത്തില്‍ നടക്കുന്നതും നല്ലതാണ്.

എന്താണ് നിങ്ങള്‍ക്കാവശ്യം -?
നിങ്ങള്‍ വ്യായാമം തുടങ്ങുന്നതിന് മുമ്പായി ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. നിങ്ങള്‍ക്ക് ആരോഗ്യവതിയാണോ?, ശരീരഭാരം കുറയ്ക്കേണ്ടതുണ്ടോ?, എത്രത്തോളം കുറയ്ക്കണം?, ഏത് പേശികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക. ഇത് നിങ്ങളുടെ വ്യായാമം പ്ലാന്‍ ചെയ്യാന്‍ സഹായിക്കും.

കൊഴുപ്പ് തടയുക
ശരീരത്തില്‍ അമിതമായി കൊഴുപ്പടിയുന്നുണ്ടെങ്കില് വ്യായാമങ്ങളുടെ തീവ്രത കൂട്ടുക. ഇതുവഴി പേശികളുടെ വലുപ്പം കുറയ്ക്കാനും, കൊഴുപ്പ് എല്ലാ കോശങ്ങളിലേക്കും വിഭജിക്കപ്പെട്ട് ഒരിടത്ത് മാത്രം അടിഞ്ഞ് കൂടുന്നത് തടയുകയും ചെയ്യും. ദീര്‍ഘമായ ശ്വാസോഛാസത്തോടെ 2-3 മിനുട്ട് പേശികള്‍ക്ക് വ്യായാമം നല്‍കുക. ഇനി ചെയ്യാനാവില്ല എന്ന് തോന്നുന്നത് വരെ തുടരുക. ഇത് നിങ്ങളുടെ ശാരീരിക ശേഷി വര്‍ദ്ധിപ്പിക്കുകയും, പേശികളെ ശക്തിപ്പെടുത്തുകയും, കൊഴുപ്പ് നീക്കം ചെയ്യുകയും ചെയ്യും.

പോഷകാഹാരം
മണിക്കൂറുകള്‍ ജിംനേഷ്യത്തില്‍ ചെലവഴിച്ചതിന് ശേഷം പുറത്തിറങ്ങി പോഷകങ്ങളില്ലാത്ത റെഡിമെയ്ഡ് ആഹാരങ്ങള്‍ കഴിച്ചാല്‍ നിങ്ങളുടെ അദ്ധ്വാനം വിഫലമാവുകയേ ഉള്ളൂ. വ്യായാമത്തിന്റെ ഫലം ലഭിക്കാന്‍ അത് ചെയ്താല്‍ മാത്രം പോര അനുയോജ്യമായ ആഹാരവും കഴിക്കണം. റെഡിമെയ്ഡ് ആഹാരങ്ങള്‍ അമിതമായി കഴിക്കുക, ഭക്ഷണം ഒഴിവാക്കുക തുടങ്ങിയവ ചെയ്യാതിരിക്കുക. ബിക്കിനിക്ക് യോജിക്കുന്ന ശരീരം ലഭിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക.

കാലുകള്‍
ബിക്കിനിയില്‍ ആകര്‍ഷകത്വം ലഭിക്കണമെങ്കില്‍ കാലിന്റെയും, തുടകളുടെയും ആകാരഭംഗി പ്രധാനമാണ്. തുടകളുടെ ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കാന്‍ അരക്കെട്ടിന് പ്രാധാന്യമുള്ള വ്യായാമങ്ങള്‍ ചെയ്യണം. ജിംനേഷ്യത്തില്‍ പോവുന്നത് അസാധ്യമാണെങ്കില്‍ ഓടുകയോ, നടക്കുകയോ, നീന്തുകയോ ചെയ്ത് കാലിന് വ്യായാമം നല്‍കാം.

പൈലേറ്റ്സ്
മെലിഞ്ഞൊതുങ്ങിയ ശരീരമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ പൈലേറ്റ്സ് പരീക്ഷിക്കാം. പേശികള്‍ക്ക് കരുത്ത് മാത്രമല്ല, വഴക്കവും നല്കുന്ന വ്യായാമമാണ് പൈലേറ്റ്സ്. ഉദരപേശികള്‍ക്കും, പുറത്തിനും, അരക്കെട്ടിനും, തുടകള്‍ക്കും മറ്റ് പ്രധാന പേശികള്‍ക്കും വ്യായാമം നല്കാന് ഇത് ഉപകരിക്കും. ലളിതമായോ, കടുത്ത രീതിയിലോ ചെയ്യാവുന്ന പൈലേറ്റ്സ് ശരിയായ രീതിയില്‍ ചെയ്താലേ ഫലം ലഭിക്കൂ. അതോടൊപ്പം പരുക്കേല്‍ക്കാതെയും ശ്രദ്ധിക്കണം.

സ്റ്റെയര്‍കേസുകള്‍
സ്റ്റെയര്‍കേസുകള്‍ ഒഴിവാക്കി എലിവേറ്റര്‍ ഉപയോഗിക്കുന്ന പതിവുണ്ടെങ്കില്‍ അത് അവസാനിപ്പിക്കുക. പടിക്കെട്ടുകള്‍ കയറുന്നത് വയറിലെയും, നിതംബത്തിലെയും പേശികള്‍ക്ക് കരുത്ത് നല്‍കുന്നതാണ്. ചുമലുകള്‍ നിവര്‍ന്ന് നില്‍ക്കാനും ലളിതമായ ഈ വ്യായാമം ഉപകരിക്കും.

വെള്ളം
എല്ലാ ദിവസവും രാവിലെ തന്നെ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. വെള്ളം ശരീരത്തിലെ കോശങ്ങള്‍ക്ക് ഓക്സിജനും, ജലാംശവും നല്കി നവജീവന്‍ പകരും. അഥവാ വെള്ളം കുടിക്കാന്‍ മടി തോന്നുന്നുവെങ്കില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് വെള്ളം കുടിക്കാം. ക്ഷീണം മാറാനും ഇത് സഹായിക്കും.

ഉപ്പിന്റെ ഉപയോഗം
ഉപ്പിന്റെ ഉപയോഗം കഴിയുന്നിടത്തോളം കുറയ്ക്കുക. ഭക്ഷണ സാധനങ്ങളില്‍ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ശ്രദ്ധിക്കണം.

വയറിന് വേണ്ടിയുള്ള വ്യായാമം
വ്യായാമങ്ങള്‍ ചെയ്ത് അവസാനമാണ് വയറിന് വേണ്ടിയുള്ള വ്യായാമം ചെയ്യേണ്ടത്. അത് ആരംഭത്തിലോ ഇടക്കോ ചെയ്യരുത്.

ലഘുഭക്ഷണം
ദിവസവും 5-6 തവണ ലഘുഭക്ഷണം കഴിക്കുക. ഇത് ശരീരത്തില്‍ കൊഴുപ്പ് പെരുകുന്നത് തടയും.

പ്രഭാത ഭക്ഷണം
vരാവിലെ എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ പ്രഭാത ഭക്ഷണം കഴിക്കുക. ഇത് ശരീരത്തിന്റെ ആകാരഭംഗിക്കും ആരോഗ്യത്തിനും പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications