Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍!!
ഭക്ഷണം കുറച്ചിട്ടും വ്യായാമം ചെയ്തിട്ടുമെല്ലാം വണ്ണം കൂടുന്നതേയുള്ളൂ, കുറയുന്നില്ലെന്നു പരാതിപ്പെടുന്നവരുണ്ട്. വണ്ണം കൂടുന്നതിന്റെ കാര്യമെന്തെന്നറിയാതെ വിഷമിക്കുന്നവരുണ്ട്.
വണ്ണം കൂടുന്നതിനു പുറകില്‍ ചിലപ്പോള്‍ നിങ്ങളറിയാത്ത, മനസില്‍ പോലും വിചാരിക്കാത്ത ചില കാര്യങ്ങള്‍ കാണും. വണ്ണം കൂട്ടുന്ന സര്‍പ്രൈസിംഗ് കാരണങ്ങള്‍.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
മരുന്നുകള്‍ പലപ്പോഴും വണ്ണം വയ്പ്പിക്കുന്നതിനുള്ള കാരണങ്ങളാകാറുണ്ട്. സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നത് ഇതിനുള്ളൊരു കാരണമാണ്. മസിലുകള്‍ വളരാന്‍ മാത്രമല്ല, ആസ്തമ, വാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഇതിന് കാരണമാകും. ഇവ ശരീരത്തില്‍ വെള്ളം കെട്ടി നിര്‍ത്തുകയാണ് ചെയ്യുന്നത്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഡിപ്രഷനുള്ള മരുന്നുകള്‍ കഴിയ്ക്കുന്നത് പലപ്പോഴും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്കും ഇതുവഴി തടി കൂടാനും ഇട വരുത്തും.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഡയബെറ്റിസിനുള്ള മരുന്നുകളും ചിലപ്പോള്‍ തടി കൂട്ടാറുണ്ട്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഇതിനു പുറമെ മൈഗ്രേയ്നുള്ള മരുന്നുകള്‍, ഗ്യാസിനുള്ള മരുന്നുകള്‍ എന്നിവയും ചിലപ്പോള്‍ തടി കൂട്ടും.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് ചില സ്ത്രീകളില്‍ വണ്ണം കൂടുന്നതിന് ഇടയാക്കാറുണ്ട്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഒഴിവുകാലം ആഘോഷിക്കാന്‍ പോകുന്നത് വണ്ണം കൂട്ടാനുള്ള ഒരു കാരണമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്ഷണനിയന്ത്രണം പാലിക്കാത്തതു തന്നെ കാരണം.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
കമ്പ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകളോളം അനങ്ങാതിരുന്ന് ജോലി ചെയ്യുന്നത് തടി കൂട്ടാനുള്ള ഒരു കാരണമാണ്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഉറക്കക്കുറവും തടി കൂട്ടുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുപോലെ കൂടുതല്‍ നേരമുറങ്ങുന്നതും ദോഷം തന്നെ.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ആവശ്യത്തിന് നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കാത്തതും തടി കൂട്ടും. നാരുകളടങ്ങിയ ഭക്ഷണം ദഹനപ്രക്രിയയ്ക്കും വയര്‍ പെട്ടെന്നു നിറയുന്നതിനും വഴിയൊരുക്കും.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
പല മധുരസാധനങ്ങളിലും ഫ്രക്ടോസ് ഉപയോഗിക്കാറുണ്ട്. ഗ്ലൂക്കോസിനേക്കാള്‍ ഫ്രക്ടോസ് തടി കൂട്ടും.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
അമിതഭക്ഷണം കഴിയ്ക്കുന്ന കൂട്ടുകാരാണ് നിങ്ങള്‍ക്കെങ്കില്‍ തടി കൂടാന്‍ സാധ്യതകള്‍ കൂടുതലാണ്. ഇത് അറിയാതെ നിങ്ങളേയും കൂടുതല്‍ കഴിയ്ക്കാന്‍ പ്രേരിപ്പിക്കും.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഹോട്ടലുകളിലും മറ്റും പൈസയല്ലാതെ ക്രെഡിറ്റ് കാര്‍ഡ് വച്ച് ബില്ലടയ്ക്കുന്നത് തടി കൂട്ടാനുള്ള മറ്റൊരു കാരണമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ ഓര്‍ഡര്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
പാത്രത്തിന്റെ വലിപ്പം കൂടുന്നതും തടി കൂട്ടൂം. ഇത് കൂടുതല്‍ കഴിയ്ക്കാന്‍ ഇട വരുത്തും.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
വിവാഹം കഴിയുന്നതോടെ പലരും കൂടുതല്‍ തടിയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്നതും തടിപ്പിക്കും.വയററിയാതെ കഴിയ്ക്കാന്‍ ഇത് ഇട വരുത്തുന്നതാണ് കാരണം.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
പ്രായമാകുന്തോറും വണ്ണം വര്ദ്ധിക്കുന്നവരുണ്ട്. അപചയപ്രക്രിയകള്‍ ദുര്‍ബലമാകുന്നതാണ് ഇതിന് കാരണം.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
മസില് വളര്‍ത്തുന്നവരില്‍ ചിലപ്പോള്‍ തടി കൂടുന്നതായി കണ്ടുവരാറുണ്ട്. ശരീരത്തിലെ കൊഴുപ്പ് മസിലായി രൂപാന്തരപ്പെടുന്നതാണ് തടിയായി തോന്നുന്നത്. ഇത് ആരോഗ്യകരമായ തടിയാണ്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഗര്‍ഭവും പ്രസവവും മിക്കവാറും സ്ത്രീകളെ തടിപ്പിക്കാറുണ്ട്. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് മുഖ്യകാരണം.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
കോള്‍ഡും തടി വര്‍ദ്ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കോള്‍ഡിനു കാരണമാകുന്ന ചില ബാക്ടീരികകള് ചില കോശങ്ങളെ കൊഴുപ്പാക്കി മാറ്റുന്നതാണ് കാരണം.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഹൈപ്പോതൈറോയ്ഡിസം പൊതുവെ എല്ലാവരേയും തടിപ്പിക്കും. നേരെ മറിച്ച് ഹൈപ്പര്‍ തൈറോയ്ഡ് തടി കുറയ്ക്കുകയും ചെയ്യും.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഹൃദയപ്രശ്നങ്ങളുടെ ഒരു തെളിവു കൂടിയാണ് തടിക്കുന്നത്. ഇത്തരക്കാരുടെ ചര്‍മത്തില്‍ വിരല്‍ കൊണ്ട് അമര്‍ത്തി നോക്കൂ. കുഴിഞ്ഞു പോകുന്ന ചര്‍മം പൂര്‍വസ്ഥിതിയിലെത്താന്‍ സമയം പിടിക്കും.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
കിഡ്നിയുടെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും ശരീരത്തില്‍ വെള്ളം കെട്ടി നിന്ന് തടി കൂടാന്‍ സാധ്യത കൂടുതലാണ്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
സ്ലീപ് ആപ്നിയ പോലുള്ള രോഗങ്ങളുള്ളവരും തടിക്കുന്നതായി കണ്ടുവരാറുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതു തന്നെ കാരണം.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഒവേറിയന്‍ സിസ്റ്റ് സ്ത്രീകളുടെ വണ്ണം വര്‍ദ്ധിപ്പിക്കും. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിന് കാരണം.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ഫുഡ് അലര്‍ജിയും ചിലരില്‍ തടി വര്‍ദ്ധിപ്പിക്കാറുണ്ട്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
ജീനുകള്‍ ഒരാളെ തടിപ്പിക്കുന്നതില് മുഖ്യപങ്കു വഹിക്കുന്നുണ്ട്. പാരമ്പര്യമായി തടിയുണ്ടെങ്കില്‍ ചിലപ്പോള്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും തടി കൂടാന്‍ സാധ്യതയുണ്ട്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
മെനോപോസ് അഥവാ ആര്‍ത്തവവിരാമം സ്ത്രീകളില്‍ വണ്ണം വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന കാരണമാണ്.

തടി കൂട്ടും സര്‍പ്രൈസിംഗ് കാരണങ്ങള്‍
കരളിനുണ്ടാകുന്ന തകരാറുകളും അമിത വണ്ണത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടാം. ശരീരത്തില്‍ കൂടുതല്‍ വെള്ളം കെട്ട്ി നില്ക്കും. അരഭാഗത്ത് ഒരു കനം പോലെ അനുഭവപ്പെടും.

തടി കൂട്ടും സര്‍പ്രൈസിങ്ങ് കാരണങ്ങള്‍
ആര്‍ത്തവസമയത്തും ചില സ്ത്രീകളുടെ ശരീരം തടിക്കുന്നതായി കാണാം. ഇത് ഈ സമയം കഴിഞ്ഞാല്‍ തനിയെ മാറുകയും ചെയ്യും.



Click it and Unblock the Notifications
