Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സാലഡുകള്‍ തടി കുറയ്ക്കുമോ
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് സാലഡുകളെന്നു പറയാം. ഗ്രീന്‍ സാലഡ്, ഫ്രൂട്ട് സാലഡ്, മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള സാലഡുകള്‍ എന്നിങ്ങനെ വകഭേദങ്ങളും പലതുണ്ട്.
സാലഡുകള്‍ ഏതെല്ലാം വിധത്തിലാണ് തടി കുറയ്ക്കാനും ആരോഗ്യത്തിനും നല്ലതെന്നറിയേണ്ടേ,

വേവിക്കാത്തതു തന്നെയാണ് സാലഡുകളുടെ ഏറ്റവും വലിയ ഗുണം. ഇതുകൊണ്ടുതന്നെ ഇവ പോഷകങ്ങളുടെ കലവറയാണെന്നു പറയാം. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇതു കൊണ്ടു തന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും സഹായിക്കുകയും ചെയ്യും.
നാരുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ടുതന്നെ ഇവ വയറിനു നല്ലതാണ്. ദഹനത്തെ സഹായിക്കുമെങ്കിലും ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇതും തടി കുറയാന്‍ സഹായിക്കുന്ന ഒരു വഴി തന്നെയാണ്.
സാലഡുകളില്‍ പൊതുവെ വെള്ളത്തിന്റെ അംശം വളരെ കൂടുതലാണ്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയയെ സഹായിക്കുന്നതോടൊപ്പം പെട്ടെന്നു തന്നെ വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുകയും ചെയ്യും.
മലബന്ധവും തടി കൂടാനുള്ള ഒരു കാരണം തന്നെയാണ്. ഇത് വയറിന് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. സാലഡിലെ നാരുകള്‍ മലബന്ധം നീക്കുന്നതിനു സഹായിക്കും.
സാലഡുകളില്‍ പൊതുവെ കലോറി തീരെക്കുറവാണ്. ഇതുകൊണ്ടുതന്നെയാണ് ഇവ തടി കൂട്ടാതിരിക്കുന്നതും. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകങ്ങളും സാലഡുകളില്‍ നിന്നും ലഭിയ്ക്കും.
സാലഡുകള്‍ നിങ്ങളുടെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, ആരോഗ്യത്തിനൊപ്പം തടി കുറയുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
