Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍
ശരീരഭാരം കുറക്കാൻ ഡയറ്റിംഗ് ഉൾപ്പെടെ പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും ഉദ്ദേശിച്ച ഫലം കാണുന്നില്ലെ. എങ്കിൽ പ്രശ്നം ഭക്ഷണരീതിയുമായി മാത്രം ബന്ധപ്പെട്ടതായിക്കൊള്ളണമെന്നില്ല.
നിങ്ങളുടെ പൊതുവായ ആരോഗ്യസ്ഥിതിയും ഇതിന് കാരണമാവാം. ശരീരഭാരം കുറയാതിരിക്കാൻ കാരണമാകുന്ന കാര്യങ്ങൾ ചുവടെ സൂചിപ്പിക്കുന്നു.

തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍
ശരിയായ ഉറക്കം ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. വേണ്ടത്രസമയം ഉറങ്ങിയില്ലെങ്കിൽ അത് ഹോർമോൺ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തും. ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ നേരെചൊവ്വെ സ്വീകരിക്കാൻ ശരീരത്തിന് കഴിയാതെ വരും. ശരീരഭാരം കൂടാൻ മതിയായ കാരണമാണിത്.

തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍
വിഷാദരോഗമുള്ളവർക്ക് പൊതുവെ ഭക്ഷണത്തോട് ആർത്തി കൂടാറുണ്ട്. ചികിത്സയുടെ ഫലമായി രോഗം ഭേദമായാലോ, കൂടുതൽ ആർത്തിയോടെ കഴിക്കുന്നതും കാണാം. ഏത് ചീത്ത ഭക്ഷണവും കഴിക്കാനുള്ള ഒഴികഴിവായി അസുഖത്തെ കാണരുത്. പകരം പഴങ്ങളും ധാന്യങ്ങളും ഭക്ഷണമാക്കണം. ഇനി മരുന്നിന്റെ ഭാഗമായാണ് ഭാരം കൂടുന്നതെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറെ സമീപിച്ച് നോക്കൂ. കുഴപ്പമില്ലാത്ത മരുന്ന് പകരം കിട്ടിയേക്കും.

തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍
മനസ്സിൽ പിരിമുറുക്കമുണ്ടാകുമ്പോൾ സ്ട്രെസ് ഹോർമോണായ അഡ്രിനാലിൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടും. ഇതാവട്ടെ, വിശപ്പിന് കാരണമാകുന്ന കോർട്ടിസോൾ ഹോർമോണുകളുടെ വർദ്ധിച്ച ഉത്പാദനത്തിനും കാരണമാകും. ഈ രോഗത്തിന്റെ മറ്റൊരു ദോഷവശം ഫാസ്റ്റ് ഫുഡ്ഢുകളോടും കൂടുതൽ കലോറിയുള്ള സ്നാക്കുകളോടും മദ്യത്തിനോടുമുള്ള കമ്പമാണ്. കടുത്ത ക്ഷീണവും തോന്നാറുണ്ട്. ചുരുക്കത്തിൽ ശരീരഭാരം കൂടുവാൻ ഇടയാക്കുന്ന പല കാര്യങ്ങൾക്കും ഇത് പ്രേരണയാകാറുണ്ട്.

തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍
മാനസിക ക്ളേശങ്ങൾ ഉള്ളപ്പോഴും കഴിക്കുന്ന ഭക്ഷണം നല്ലതായിരിക്കാൻ ശ്രദ്ധിക്കണം. ജോലിയിൽ പ്രശ്നങ്ങൾ ഉള്ളവർ വാരാന്ത്യത്തിൽ പൊതുവെ, ഉണർന്നാലും അലസമായ് കിടക്കാറുണ്ട്. പല ദോഷങ്ങളും ഇത് ശരീരത്തിനുണ്ടാക്കും. ഉണർന്നാൽ അരമണിക്കൂറിനകം എന്തെങ്കിലും കഴിച്ചിരിക്കണമെന്നാണ്. അല്ലാത്തപക്ഷം നോമ്പിന്റെ മട്ടിൽ ശരീരം പ്രവർത്തിക്കും. അതായത് അവസാനമായ് കഴിച്ച ഭക്ഷണം സംഭരിച്ച് നിറുത്തും.

തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍
ഹൈപോതൈറോയിഡിസം അഥവാ തൈറോയിഡ് ഹോർമോണിന്റെ കുറവ് ശരീരത്തിൽ ഉണ്ടാകുമ്പോൾ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാൻ പ്രയാസമാണ്. തൂക്കക്കൂടുതലിന് ഇത് കാരണമാകാറുണ്ട്. ചികിത്സകളിലൂടെ ഹോർമോൺ സമനില കൈവരിച്ച് പ്രശ്നം പരിഹരിക്കാം.

തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍
പോളിസിസ്റ്റിൿ ഓവറി സിൻഡ്രോം അഥവാ പി.സി.ഒ.എസ് രോഗമുള്ള സ്ത്രീകളിൽ അധികപേരും തൂക്കക്കൂടുതലെന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ശരീരത്തിൽ കൂടിയ തോതിൽ ടെസ്റ്റോസിറോൺ ഹോർമോൺ ഉള്ളവർക്കും ശരീരഭാരം കൂടുതലായിരിക്കും. ഇൻസുലിൻ റെസിസ്റ്റൻസ് (ഐ.ആർ) എന്ന രോഗാവസ്ഥയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഭക്ഷണത്തിലെ കലോറി വേണ്ടവിധത്തിൽ വിനിയോഗിക്കാൻ ശരീരത്തിന് കഴിയാതെ വരുന്ന അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ്.

തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍
എല്ലാവരും ഒരുവിധത്തിൽ ഒരേ അളവിലുള്ള കലോറി തന്നെയാണ് ഭക്ഷണത്തിലൂടെ കഴിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, എപ്പോൾ കഴിക്കുന്നു എന്നതിലാണ് കാര്യം. കിടക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് മാത്രം ഭക്ഷണം കഴിക്കുന്നവരുടെ ശരീരത്തിന് ഭാരക്കൂടുതൽ ഉണ്ടാവാൻ കൂടുതൽ സാദ്ധ്യതയുണ്ട്. കുറേക്കൂടി നേരത്തേ കഴിക്കുന്നതാണ് നല്ലത്. കിടക്കുമ്പോൾ നിങ്ങൾ കർമ്മനിരതനല്ല എന്ന ബോധം ശരീരത്തിനുണ്ടാവുന്നു. ഇതുമൂലം കഴിച്ച ഭക്ഷണത്തിലെ കലോറിയത്രയും കൊഴുപ്പാക്കി മാറ്റി ശേഖരിച്ച് വെക്കുന്നു. ഇത് ശരീരഭാരത്തെ കൂട്ടും എന്ന് പ്രത്യേകം പറയേണ്ടതില്ല.

തടി കുറയാതിരിക്കാനും ചില കാരണങ്ങള്‍
കാർബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണസാധനങ്ങൾ നിത്യഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി നോക്കൂ. വളരെ പെട്ടെന്ന് തൂക്കം കുറയുന്നത് കാണാം. ഒഴിവാക്കുന്ന ഭക്ഷണത്തോട് ശരീരം എപ്പോഴും കൂടുതൽ കൊതി കാണിക്കുന്നത് സാധാരണയാണ്. ശരീരത്തിന് ഊർജ്ജം നല്കുന്ന പ്രധാന ഘടകമാണ് കാർബോഹൈഡ്രേറ്റുകൾ എന്ന കാര്യവും മറക്കണ്ട.



Click it and Unblock the Notifications