Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തടി കുറയ്ക്കും ചില സൂത്രങ്ങള്‍
തടി കുറയ്ക്കുവാന്‍ പല വഴികളുമുണ്ട്. ഭക്ഷണം, വ്യായാമം എന്നിങ്ങനെ പോകുന്നു ഇത്തരം വഴികള്‍. എന്നാല്‍ പലര്‍ക്കും ഭക്ഷണകാര്യത്തില്‍ കാര്യമായ നിയന്ത്രണേം വയ്ക്കുവാന്‍ സാധിയ്ക്കില്ല. മാത്രമല്ല, ഇന്നത്തെ തിരക്കു പിടിച്ച ജീവിതചര്യകളില്‍ വ്യായാമത്തിനുള്ള സമയം കണ്ടെത്താന്‍ സാധിയ്ക്കാത്തവരും ധാരാളം.
ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും തടി കുറയ്ക്കുവാന്‍ ചെയ്യാവുന്ന ചില ചെറിയ കാര്യങ്ങളുണ്ട്. കാര്യമായ പ്രയോജനം നല്കുന്ന ഇത്തരം കാര്യങ്ങള്‍ നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ചിപ്സ്
വിശക്കുമ്പോള്‍ ചിപ്സ് കഴിയ്ക്കുന്നതാണ് പലരുടേയും ശീലം. ആരോഗ്യത്തിന് ന്ല്ലതല്ലെന്നു മാത്രമല്ല, തടി കൂട്ടുകയും കൂടി ചെയ്യുന്ന ഒരു ശീലമാണിത്. ഇതിന് പകരം പഴങ്ങള്‍ കഴിയ്ക്കുക.

സാലഡ്
സാലഡ് ആരോഗ്യത്തിനു നല്ലതാണ്. ഇവ തയ്യാറാക്കി ഒരു ബൗളില്‍ വച്ച് അടച്ചു സൂക്ഷിയ്ക്കുക. വിശക്കുമ്പോള്‍ വറുത്തതിലേക്കുപോകാതെ ഇതു കഴിയ്ക്കാം.

സ്പൂണുകള്‍
ഭക്ഷണസാധനങ്ങള്‍ സ്പൂണില്‍ അളന്നു കഴിയ്ക്കുക. ഇതിനായി സ്പൂണുകള്‍ സൂക്ഷിയ്ക്കുക. ഇത് ആരോഗ്യം നന്നാക്കുവാന്‍ സഹായിക്കും.

സ്നാക്സ്
സ്നാക്സ് നട്സിലേക്കൊതുക്കുക. മധുരം വേണമെങ്കില്‍ ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കാം. ഇത് ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ മിതമായഅളവില് വേണമെന്നു മാത്രം.

ഭക്ഷണം
ഭക്ഷണം ചെറിയ പാത്രത്തിലെടുക്കുക. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കുവാന്‍ സഹായിക്കും.

ജങ്ക് ഫുഡ്
ജങ്ക് ഫുഡ് അകറ്റി നിര്‍ത്തുക. തടി കൂട്ടുന്നതില്‍ ഇത് പ്രധാന പങ്കു വഹിയ്ക്കുന്നു.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുക. അനാരോഗ്യകരമായവ സൂക്ഷിയ്ക്കാതിരിയ്ക്കുക. ജങ്ക് ഫുഡ് ഒഴിവാക്കാന്‍ ഇത് ഒരു പരിധി വരെ സഹായിക്കും.

മൂന്നിരട്ടി
ഇപ്പോള്‍ കഴിയ്ക്കുന്നതിന്റെ മൂന്നിരട്ടി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് അനാവശ്യഭക്ഷണങ്ങള് ഒഴിവാക്കാനും തടി കുറയ്ക്കാനും സഹായിക്കും.

ല്ല ഭക്ഷണവും തടി കേടാക്കുന്ന ഭക്ഷണവും
നല്ല ഭക്ഷണവും തടി കേടാക്കുന്ന ഭക്ഷണവും തമ്മില്‍ കൃത്യമായ തിരിച്ചറിവു വേണം.ഇത് ഓര്മയിലുംപ്രവൃത്തിയിലും സൂക്ഷിയ്ക്കുകയും വേണം.

ഭക്ഷണത്തിന്റെ അളവ്
നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തുക. ഇത് അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
