Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
ജിമ്മിന്റെയും ഡയറ്റിന്റെയുമെല്ലാം കാര്യം വിട്ടേക്കൂ. തടിയും കൊഴുപ്പും കുറയ്ക്കാന്‍
വീട്ടുവഴികള്‍ ധാരാളമുണ്ട്. ശരീരത്തിലെ കൊഴുപ്പു കളയുകയാണ് ഇതിന് ആദ്യമായി വേണ്ടത്.
ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
രാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അല്പം തേന്‍ ചേര്‍ത്ത് കുടിച്ചു നോക്കൂ. കൊഴുപ്പും തടിയും കുറയും.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
പാവയ്ക്ക ജ്യൂസ് തടി കുറയാന്‍ മാത്രമല്ല, പ്രമേഹത്തിനു പറ്റിയ മരുന്നു കൂടിയാണ്.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും തടി കുറയാന്‍ നല്ലതു തന്നെ.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
ക്രാന്‍ബെറിയില്‍ ധാരാളം വൈറ്റമിന്‍ സിയുണ്ട്. ശരീരത്തിലെ കൊഴുപ്പു കളയാന്‍ ക്രാന്‍ബെറി ജ്യൂസ് കുടിയ്ക്കുന്നതും നല്ലതു തന്നെ.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
മേപ്പിള്‍ സിറപ്പ് ചെറുചൂടുവെള്ളത്തില്‍ കലക്കി വെറുംവയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
ധാരാളം വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. ഇത് ഡയറ്റിന് പ്രധാനം. ശരീരത്തിലെ വിഷാംശം പുറത്തു കളയേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ്. ഒപ്പം ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും ഇത് സഹായിക്കും.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
ആപ്പിള്‍ വേവിച്ചു കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനുള്ള നല്ലൊരു വഴിയാണ്. ഇത് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നിക്കും. ധാരാളം നാരുകളും ഇതില്‍ നിന്നും ലഭിക്കും.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
ഡാന്‍ഡെലിയോണ്‍ ടീ എന്ന ഒരിനം ചായയുണ്ട്. ഒരു തരം പൂവു കൊണ്ടുണ്ടാക്കുന്ന ചായയാണിത്.
ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഇത് ഒന്നാന്തരമാണ്.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
മുളകും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.പ്രത്യേകിച്ചും ഉണക്കമുളക്. ഇതും ഇഞ്ചിയും ചേര്‍ത്ത് ചതച്ചു കഴിയ്ക്കുന്നത് നല്ലതു തന്നെ.
തടി കുറയുക മാത്രമല്ല, ലംഗ്സില്‍ അണുബാധ വരാതിരിക്കുകയും ചെയ്യും.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
ഡാര്‍ക് ചോക്ലേറ്റും തടിയും കൊഴുപ്പും കുറയ്ക്കുന്ന ഒന്നാണ്. ഇതിലെ കൊക്കോ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കുകയാണ് ചെയ്യുന്നത്.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
ദിവസം അല്പം ഇഞ്ചിനീര് കുടിയ്ക്കുന്നത് അപചയപ്രക്രിയ ശക്തിപ്പെടുത്താനും കൊഴുപ്പു കുറയ്ക്കാനും സഹായിക്കും

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
കൊഴുപ്പു കളയാനുള്ള നല്ലൊരു വഴിയാണ് സിട്രസ് ഫലങ്ങള്‍. ഇവയിലെ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ സിയുമാണ് ഈ ഗുണം നല്‍കുന്നത്.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
വെളുത്തുള്ളി കഴിച്ചു നോക്കൂ. ഇതിലെ അലിസിന് കൊഴുപ്പു കളയുന്ന നല്ലൊന്നാന്തരം വസ്തുവാണ്.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
കറിവേപ്പില ദഹനത്തിനു സഹായിക്കും. ഇതുവഴി ശരീരത്തിലെ കൊഴുപ്പു കളയാനും സഹായിക്കും. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് കൊഴുപ്പും തടിയും കുറയ്ക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊഴുപ്പു കളയാന്‍ നല്ലതാണ്. ഇതുകൊണ്ടു തന്നെ മുട്ടയേയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം.

കൊഴുപ്പു കുറയ്ക്കും വീട്ടുവൈദ്യങ്ങള്‍
കുരുമുളകും കൊഴുപ്പു കത്തിച്ചു കളയുന്ന മറ്റൊരു ഭക്ഷണമാണ്.



Click it and Unblock the Notifications
