Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഫിറ്റ്നസിനും ചില പാഠങ്ങള്‍
ഫിറ്റായ ഒരു ശരീരം ലഭിയ്ക്കുയെന്നത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരുടേയും സ്വപ്നമായിരിക്കും. എന്നാല്‍ ഈ ഭാഗ്യം ലഭിയ്ക്കുന്നതോ, വിരലിലെണ്ണാവുന്നവര്‍ക്കു മാത്രവും.
ഫിറ്റ്നസ് ലഭിക്കാന്‍ വേണ്ടത് നല്ല വ്യായാമമാണെന്ന് എല്ലാവര്ക്കും അറിയാം. ഇതിന്റെ ഒരു ഭാഗമാണ് ഭക്ഷണനിയന്ത്രണവും.
പലര്‍ക്കും പല രീതിയിലുള്ള ഭക്ഷണ, വ്യായാമ നിയന്ത്രണങ്ങളായിരിക്കും ഫിറ്റായ ശരീരത്തിനു വേണ്ടത്. എന്നാല്‍ ഫിറ്റ്നസിനും പൊതുവായ ചില നിയമങ്ങളുണ്ടെന്നതാണ് വാസ്തവം. ഇവയെന്തെന്ന് അറിഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് ഫിറ്റായ ഒരു ശരീരം ലഭിയ്ക്കാന്‍ സഹായിക്കും.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
എപ്പോഴും സ്ട്രെച്ചിംങ് ചെയ്തു കൊണ്ട് വ്യായാമമാരംഭിക്കുക. ഇത് മസിലുകള്‍ അയയാനും വ്യായാമം നല്ലപോലെ ചെയ്യുവാനും സഹായിക്കും.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
മസിലുകള്‍ക്കായി വെയ്റ്റ് എടുത്തുപൊക്കിയുള്ള വ്യായാമങ്ങള്‍ നല്ലതു തന്നെ. എന്നാല്‍ കാര്‍ഡിയോ വ്യായാമങ്ങളും വളരെ പ്രധാനമാണ്. ഇക്കാര്യം മറക്കരുത്.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
കൃത്യമായി വ്യായാമം ചെയ്യുകയെന്നതും വളരെ പ്രധാനമാണ്. ഒരു ദിവസം 10 മണിക്കൂര്‍ വ്യായാമം ചെയ്ത് പിന്നെ ഒരാഴ്ച വ്യായാമം ചെയ്യാതിരിക്കുന്നതില്‍ കാര്യമില്ല. ഫലം ലഭിക്കണമെങ്കില്‍ കൃത്യമായ വ്യായാമം വളരെ പ്രധാനമാണ്.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
നിങ്ങള്‍ക്കു കഴിയ്ക്കാനാവുന്നതില് ഒരല്പം കുറവു കഴിയ്ക്കുക. നിങ്ങള്‍ക്ക് ചെയ്യാവുന്നതില്‍ അല്പം കൂടുതല്‍ വ്യായാമം ചെയ്യുക. മാത്രമല്ല, കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചെയ്യുക.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
നല്ല രീതിയില്‍ വ്യായാമം ചെയ്യണമെങ്കില്‍, ഫിറ്റ്നസ് ലഭിക്കണമെങ്കില്‍ നല്ലപോലെ വെള്ളം കുടിയ്ക്കുകയും ചെയ്യുക. ശരീരത്തിലെ ജലാംശം നല്ല വ്യായാമത്തിന് വളരെ പ്രധാനം.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
മസിലുകള്‍ക്ക് ഉറപ്പു നല്‍കാനുള്ള വ്യായാമം ഫിറ്റ്നസിന് പ്രധാനമാണ്. മസിലുകള്‍ക്ക് ഉറപ്പില്ലെങ്കില്‍ ഫിറ്റായ ഒരു ശരീരം അപ്രാപ്യമാണ്.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
വയറ്റിലെ മസിലുകള്‍ക്ക് ഉറപ്പു ലഭിക്കാനുള്ള ഒരു വഴിയാണ് ബ്രീത്തിംഗ് വ്യായാമങ്ങള്‍ ചെയ്യുകയെന്നത്. ഇത് ശരീരത്തിന്റെ ആരോഗ്യത്തിനും വളരെ പ്രധാനം തന്നെ. ശ്വസനക്രിയകള്‍ പരിശീലിക്കുക.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം മാത്രമാണ് ഫിറ്റായ ശരീരത്തിന് വേണ്ടതെന്ന ധാരണ തെറ്റാണ്. പ്രോട്ടീനൊപ്പം ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
ഫിറ്റ്നസിന് ശരീരത്തിന് ആവശ്യമായ വിശ്രമവും നല്‍കണം. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

ചില ഫിറ്റ്നസ് മന്ത്രങ്ങള്‍
ചിട്ടയായ ജീവിതരീതികള്‍ ഫിറ്റായ ശരീരത്തിന് വളരെ അത്യാവശ്യമാണ്. കൃത്യമായ സമയത്ത് ഉറങ്ങുക, ഉണരുക, നല്ല ജീവിതചര്യകള്‍ എന്നിവയെല്ലാം ഇതിന് സഹായിക്കും.



Click it and Unblock the Notifications
