Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക!
വിവാഹം തീരുമാനിച്ചോ, തടി അല്പം കുറച്ചാലോ
വിവാഹം സ്ത്രീക്കും പുരുഷനും പുതിയൊരു ജീവിതത്തിലേക്കുള്ള പടിവാതിലാണെന്നു പറയാം. വിവാഹദിനം എല്ലാവരുടേയും ശ്രദ്ധ വധുവരന്മാരില്, പ്രത്യേകിച്ച് വധുവിലായിരിക്കും.
വിവാഹം കഴിഞ്ഞു വരുന്നവരോട് എങ്ങനെയുണ്ട് പെണ്ണെന്ന ചോദ്യവും സാധാരണം. ഇതുകൊണ്ടു തന്നെ ഈ ഒരു ദിവസത്തിനു വേണ്ടി വധൂവരന്മാര് നേരത്തെ തയ്യാറെടുക്കുന്നു. പ്രത്യേകിച്ച് സൗന്ദര്യ, ശരീര സംരക്ഷണത്തില്‍.
ഇതിനു വേണ്ടി ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പ് ഒാരോരുത്തര്‍ക്കും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. സൗന്ദര്യത്തിനു വേണ്ടി സഹായിക്കുന്ന ചില സാധനങ്ങളുണ്ട്.

ചെറുനാരങ്ങ
ചെറുനാരങ്ങ സൗന്ദര്യസംരക്ഷണമാര്ഗത്തിന് ഏറ്റവും പ്രധാനമെന്നു വേണമെങ്കില്‍ പറയാം. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്ത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്്ക്കാം. ഇതില്‍ ഒന്നോ രണ്ടോ തുള്ളി തേന്‍ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് കൂടുതല്‍ നല്ലത്.

മുളക്
മുളക് എരിവിനായാണ് ഉപയോഗിക്കുന്നതെങ്കിലും തടി കുറയ്ക്കാന്‍ ഇത് സഹായിക്കും. തടി കുറയ്ക്കാന്‍ മാത്രമല്ല, ക്ഷീണമകറ്റാനും ഇത് നല്ലതു തന്നെ. ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുളള കഴിവ് മുളകിനുണ്ട്.

സ്ട്രോബെറി
നവവധുവിന്റെ തിളങ്ങുന്ന ചര്‍മത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യണമെന്നുണ്ടോ, സ്ട്രോബെറി കഴിച്ചു നോക്കൂ. ഇത് ചര്‍മം നന്നാക്കുമെന്നു മാത്രമല്ല, ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ബീറ്റ്റൂട്ടും വിവാഹത്തിന് ഒരുങ്ങേണ്ടവര് കഴിയ്ക്കേണ്ട ഒരു ഭക്ഷണം തന്നെ. ഇതിലെ വൈറ്റമിന്‍ സി, ബി6, ബീറ്റാ കരോട്ടിന്‍ എന്നിവ രക്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നവവധുവിന്റെ മുഖം ചുവന്നു തുടുക്കാന്‍ റൂഷ് വേണ്ടെന്നര്‍ത്ഥം.

തേന്‍
തടി കുറയ്ക്കാനാണ് ശ്രമമെങ്കില്‍ തേന്‍ ചെറുചൂടുവെള്ളതിലോ നാരങ്ങ പിഴിഞ്ഞൊഴിച്ച വെള്ളത്തിലോ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. കൊഴുപ്പു നീക്കം ചെയ്യുന്ന നല്ലൊന്നാന്തരം വഴിയാണിത്.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് മാതളനാരങ്ങ അഥവാ കമ്പിളിനാരകം. ഇത് ശരീരത്തിലെ വിഷാംശം അകറ്റുന്നതിനും ഗുണം ചെയ്യും.

പച്ചക്കറികള്‍
നല്ല ചര്‍മത്തിനും സൗന്ദര്യത്തിനുമുള്ള ഒരു വഴിയാണ് പച്ചക്കറികള്‍. ക്യാബേജ്, ബ്രൊക്കോളി തുടങ്ങിയവയില്‍ ലുട്ടീന്‍ എന്നൊരു പദാര്‍ത്ഥമുണ്ട്. ചര്‍മത്തിളക്കം കൂട്ടാന്‍ ഇത് സഹായിക്കും. ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍, പ്രോട്ടീനുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

വെള്ളം
ചര്‍മത്തിനും തടി കുറയ്ക്കാനും ഏറെ സഹായിക്കുന്ന ഒരു ഘടകമാണ് വെള്ളം. ധാരാളം വെള്ളം കുടിയ്ക്കുക. തിളങ്ങുന്ന ചര്‍മത്തിനു പറ്റിയ വഴിയാണിത്.

കുറേശെ ഭക്ഷണം
വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാനും തടി കുറയ്ക്കാനും ഭക്ഷണം കഴിയ്ക്കുന്ന രീതിയും പ്രധാനം. കുറേശെ വീതം ഭക്ഷണം പലപ്പോഴായി കഴിയ്ക്കുക. ഇത് ശരീരത്തിലെ അപചയ പ്രക്രിയ വേണ്ട വിധത്തില്‍ നടക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
