Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മെലിയാം, ചില അടിസ്ഥാന കാര്യങ്ങള്‍
മെലിയാനായി ഡയറ്റും വ്യായാമങ്ങളും പട്ടിണിയടക്കമുള്ള മാര്ഗമങ്ങളും പരീക്ഷിക്കാന്‍ പലരും തയ്യാറാണ്. തടി കുറഞ്ഞിരിക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും പ്രധാനമാണെന്ന ചിന്തയാണ് ഇതിന് പുറകില്‍.
എന്നാല്‍ അനാരോഗ്യകരമായി തടി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുന്നത് ആരോഗ്യത്തിനു ദോഷം മാത്രമേ ചെയ്യൂ. ആരോഗ്യകരമായ രീതിയില്‍ വേണം തടി കുറയ്ക്കാന്‍. ഇതിനായി മറ്റു മാര്ഗങ്ങളിലേക്കു പോകുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്.

ഒരിക്കലും ക്രാഷ് ഡയറ്റെടുത്ത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കരുത്. അത് ഗുണമുണ്ടാക്കില്ലെന്നു മാത്രമല്ല, ആരോഗ്യത്തിന് ദോഷവും വരുത്തി വയ്ക്കും. ക്രാഷ് ഡയറ്റ് അവസാനിപ്പിച്ചാല്‍ പോയ വണ്ണം ചിലപ്പോള്‍ ഇരട്ടിയായി തിരിച്ചെത്തിയെന്നും വരും. കാരണം ഇത്തരം ഡയറ്റ് ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിപ്പിക്കാനേ സഹായിക്കൂ. മാത്രമല്ല, പ്രായക്കുടുതല്‍ തോന്നാനും ഊര്‍ജം നഷ്ടപ്പെടാനും ഇത്തരം വ്യായാമങ്ങള്‍ ഇട വരുത്തും.
ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ചു കഴിയ്ക്കുകയെന്നത് തടി കുറയ്ക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ദഹനം സുഗമമായി കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. വറുത്തതു പൊരിച്ചതുമായവ അകറ്റി നിര്‍ത്തി പച്ചക്കറികളും പഴങ്ങളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം.
തടി കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നാനും വെള്ളം സഹായിക്കും. ജ്യൂസ് പോലുള്ളവവും ചെറുനാരങ്ങാവെള്ളവും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നവ തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
