Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ബാലന്‍സ് വേണോ, ബാലന്‍സ്
ആരോഗ്യത്തിന് ഭക്ഷണമെന്ന പോലെ വ്യായാമവും വളരെ പ്രധാനമാണ്. എന്നാല്‍ ഇതിനായി ജിമ്മില്‍ തന്നെ പോകണമെന്നില്ല. കൂടുതല്‍ സമയവും കണ്ടെത്തണമില്ല. ഇത്തരത്തിലുള്ള ചില നല്ല വ്യായാമങ്ങളെക്കുറിച്ച് അറിയൂ.

വീടു വൃത്തിയാക്കുന്നത് ഇത്തരത്തിലുള്ള നല്ലൊരു വ്യായാമമാണ്. അടിയ്ക്കുക, തുടയ്ക്കുക തുടങ്ങിയ ജോലികള്‍ നല്ല മസിലുകളുണ്ടാകാനും ആരോഗ്യത്തിനും നല്ലതു തന്നെയാണ്. വീടു വൃത്തിയാക്കുന്ന എല്ലാം നല്ല വ്യായാമത്തിന്റെ കൂട്ടത്തില്‍ പെടും. ഇത് ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ കുറയ്്കുന്നതിനും നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.
കോണിപ്പടികള്‍ കയറിയിറങ്ങുന്നത് മറ്റൊരു വ്യായാമം. വീട്ടിലെ കോണിപ്പടികള്‍ കുറച്ചു തവണ കയറിയിറങ്ങി നോക്കൂ. ഇത് നല്ലൊരു വ്യായാമത്തില്‍ പെടുന്ന ഒന്നാണ്.
ജിമ്മില്‍ കയ്യിലെ മസിലുകളെ ശക്തിപ്പെടുത്താന്‍ ഡംബെല്സുകള് എടുത്തുയര്‍ത്തി വ്യായാമം ചെയ്യാറുണ്ട്. ഇത് വീട്ടിലും ചെയ്യാം. ഡബെല്സില്ലെങ്കില് ഇതുപോലെ കനമുള്ള മറ്റെന്തെങ്കിലും സാധനങ്ങള്‍ മതിയാകും. 2 ലിറ്റര്‍ വെള്ളം നിറച്ച കുപ്പികള്‍ വേണമെങ്കില്‍ ഇതിന് ഉപയോഗിക്കാം. ഇവ രണ്ടു കയ്യിലും വച്ച് ഉയര്‍ത്തുക.
സ്കിപ്പിംഗ് പോലുള്ള കളികള്‍ കുട്ടികള്‍ക്ക് മാത്രമല്ലാ, മുതിര്‍ന്നവര്‍ക്കും നല്ലതു തന്നെയാണ്. ഇത് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വ്യായാമമാണ്. ദിവസവും 10 മിനിറ്റ് നേരം ഈ വ്യയാമം ചെയ്യാവുന്നതേയുള്ളൂ.
ബാലന്‍സിംഗ് വീട്ടില്‍ ചെയ്യാവുന്ന നല്ലൊരു വ്യായാമമാണ്. തലയും ഹൃദയവും തമ്മിലുള്ള ബാലന്‍സ് ശരിയാക്കാന്‍ ഈ മാര്‍ഗം സഹായിക്കും. തലയില്‍ ഒരു ബുക്കു വച്ച് അത് താഴെ വീഴാതെ നടക്കുക. ഇത് വ്യായാമത്തിന് പുറമെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം കൂടിയാണ്. നേരായ രീതിയില്‍ നടക്കുന്നതിനും ഈ വ്യായാമം സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
