Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
പൊക്കം കൂട്ടും വ്യായാമം

പൊക്കം കൂട്ടാനുള്ള വ്യായാമങ്ങളില്‍ പ്രധാനം കോബ്ര എന്നറിയിപ്പെടുന്ന ഒരിനമാണ്. പേരു സൂചിപ്പിക്കുന്നതു പോലെ മൂര്‍ഖന്‍ പത്തി വിരിച്ചു നില്‍ക്കുന്നതിനോട് സാമ്യമുള്ള വ്യായാമമാണിത്. നിലത്തു കമഴ്ന്നു കിടന്ന് പിന്നീട് കൈകള്‍ നിവര്‍ത്തി നിലത്തു കുത്തി ശരീരത്തിന്റെ അര മുതലുള്ള ഭാഗങ്ങള്‍ മുകളിലേക്കുയര്ത്തുന്നതാണ് ഇത്. നെഞ്ചും തലയും മുകളിലേക്കുയര്ന്നിരിക്കണം. നടുഭാഗം കഴിവതും നിവര്ത്തിപ്പിടിക്കുകയും വേണം.
കാര്‍ സ്ട്രെച്ച് എന്ന ഒരിനം വ്യായാമമുണ്ട്. ഇവിടെ കൈകള്‍ പുറകിലേക്കു പിണച്ചു വച്ച്് കമഴ്ന്നു കിടന്ന് നെഞ്ചുയര്ത്തുയര്ത്തി പുറികിലേക്കായുന്ന രീതിയാണിത്. കാലുകള്‍ നിലത്തു തന്നെ ഉറപ്പിച്ചു വയ്ക്കുകയും വേണം.
ബേസിക് ലെഗ് സ്ട്രെച്ച് പൊക്കം വര്‍ദ്ധിക്കാനുള്ള മറ്റൊരു വ്യായാമം. ഇവിടെ നിലത്ത് കാലുകള്‍ നീട്ടി അകറ്റി വച്ചിരിക്കണം.കഴിവതും കാലുകള്‍ അകറ്റിയിരിക്കണം. ഇടതു കയ്യു കൊണ്ട് വലതുകാലിലും വലതുകയ്യു കൊണ്ട് ഇടം കാലിന്റെ പാദത്തിലും പിടിയ്ക്കണം. കാലുകള്‍ വളയ്ക്കാന്‍ പാടില്ല.
ബോ ഡൗണ്‍ പൊക്കം കൂട്ടാനുള്ള മറ്റൊരു വ്യായാമമാര്‍ഗമാണ്. നിവര്‍ന്നുനിന്ന് കൈകള്‍ അരയില്‍ കുത്തി വയ്ക്കുക. താടി നെഞ്ചിനോട് ചേര്‍ത്തു വച്ച് കഴിവതും മുന്നിലേക്കു കുനിയുക. ഇതേ രീതിയില്‍ കൈകള്‍ അരയില്‍ വച്ച് കഴിവതും പുറകിലേക്ക് വളയുക. ഇവിടെ താടിയുടെ സ്ഥാനത്തിന് പ്രാധാന്യമില്ല.
തൂങ്ങിക്കിടന്നാടുന്നത് പൊക്കം കൂട്ടാനുള്ള ഏറ്റവും എളുപ്പമുള്ള വ്യായാമമാണ്. ഇത് നട്ടെല്ലിന് നീളം വയ്പ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ഉയരം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
