Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മസിലുണ്ടാകാന്‍ ഭക്ഷണവും പ്രധാനം.

വ്യായാമത്തിന് മാത്രമല്ലാ, ഭക്ഷണത്തിനും മസിലുണ്ടാകാന്‍ കാര്യമായ സഹായങ്ങള്‍ ചെയ്യാന്‍ കഴിയും. ഇതിനുള്ള ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങള്‍ തന്നെയുണ്ട്.
മുട്ടയ്ക്കു വേണമെങ്കില്‍ മസില് ഫുഡെന്നു പേരിടാം. ഇതിലെ വെള്ളയും മഞ്ഞയും ഒരുപോലെ പോഷകസമൃദ്ധമാണ്. അമിനോ ആസിഡ്, പ്രോട്ടീന്‍, വൈറ്റമിന്‍, ധാതുക്കള്‍ തുടങ്ങിയ എല്ലാ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിനും ഇത് വളരെ നല്ലതാണ്.
മസില് വേണ്ടവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണമാണ് ചിക്കന്‍ ബ്രെസ്റ്റ്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയിട്ടില്ല. അനിമല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുമുണ്ട്.
മീനെണ്ണ മസിലുണ്ടാകാന്‍ നല്ലതാണ്. മത്സ്യത്തിന്റെ രൂപത്തിലായാലും സീകോഡ് ടാബ്ലറ്റായും ഇത് കഴിയ്ക്കാം. ട്യൂണ, സാല്‍മണ്‍ എന്നിവ മസിലുണ്ടാകാന്‍ സഹായിക്കുന്ന നല്ല മത്സ്യങ്ങളാണ്.
തൈരും ഈ ഗണത്തില്‍ പെട്ട നല്ല ഭക്ഷണമാണ്. ഇത് വയറ്റില്‍ ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളെ വളര്‍ത്തുന്നു. ഭക്ഷണം ദഹിക്കാനും അതിലെ നല്ല അംശങ്ങള്‍ ശരീരത്തിലേക്ക് വലിച്ചെടുക്കാനും തൈര് സഹായിക്കും. നല്ല മസിലിന് ഇതും വളരെ പ്രധാനമാണ്.
പാചകത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതും നല്ലത്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കഠിനമായ വ്യായാമമുറകള്‍ ശരീരത്തിനുള്ളിലുണ്ടാക്കാന് സാധ്യതയുള്ള മുറിവുകള്‍ കുറയ്ക്കും. കൊഴുപ്പടങ്ങിയിട്ടില്ല എന്ന ഗുണം കൂടിയുണ്ട് ഇതിന്.
നട്സും ആരോഗ്യത്തിന് വളരെ നല്ലതാണ്. മസിലുറപ്പ് നല്കാന് സഹായിക്കുന്ന ഭക്ഷണമാണിത്.
തക്കാളിയില്‍ ലൈകോഫീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു. മസില് റിക്കവറിക്ക് സഹായിക്കുകയും ചെയ്യും.
സ്റ്റാമിന കൂട്ടാന്‍ ഓറഞ്ച്, ചെറുനാരങ്ങ എന്നിവയിലെ വൈറ്റമിന്‍ സി സഹായിക്കും.
ചീര, പാലക് എന്നിവ വളരെ പ്രധാനം. ഇവ ആല്‍ക്കലൈന്‍ ഭക്ഷണമാണ്. എല്ല്, മസില് എന്നിവയുടെ ഉറപ്പ് കാക്കാന്‍ ഇത് അത്യാവശ്യമാണ്.
രാവിലെയും ഉച്ചക്കും നല്ലപോലെ ഭക്ഷണമാകാം. അത്താഴം കുറയ്ക്കണം. അല്ലെങ്കില്‍ മസിലിന് പകരം പൊണ്ണത്തടിയാകും ഫലം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
