For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോട്ടീന്‍ കഴിയ്ക്കൂ വയറു കുറയും

By Super
|

Slim Belly
പലരിലും ആത്മവിശ്വാസം കുറയ്ക്കുന്ന ഒന്നാണ് അനുദിനം ചാടിവരുന്ന വയര്‍. ഇക്കാര്യത്തില്‍ ഇന്നത്തെക്കാലത്ത് പ്രായഭേദമോ ലിംഗഭേദമോ ഒന്നും ഇല്ല, തിരക്കുപിടിച്ച ദിനചര്യകള്‍ക്കിടയില്‍ ആലിലപോലുള്ള വയറുണ്ടാക്കിയെടുക്കുകയെന്നത് ശ്രമകരമായ ജോലിയാണ്.

ജോലിസാഹചര്യങ്ങളും മറ്റും വയറുചാടാന്‍വലിയ കാരണവുമാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നത് ഇതിനൊരു പ്രധാനകാരണമാണ്, ഭക്ഷണം കഴിഞ്ഞ് വേണ്ടത്ര ഇടവേളകളില്ലാത്തതും എല്ലാം പ്രശ്‌നം തന്നെ.

പക്ഷേ ഇതിനൊരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ്. പ്രോട്ടീന്റെ അളവ് കൂടിയ കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുരഞ്ഞ മിതമായ ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണം വയറ് ചാടുന്നത് കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ആര്‍ത്തവവിരാമത്തിന് തൊട്ടുമുമ്പ് സ്ത്രീകളില്‍ വയറുചാടുന്നതും തടികൂടുന്നതുമെല്ലാം പതിവാണ്. ഈ ഭക്ഷണരീതി പിന്തുടര്‍ന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കൂടുതല്‍ പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുമുള്ള ഭക്ഷണസാധനങ്ങള്‍ കൊടുത്ത് ഒരു ഗ്രൂപ്പിനെയും കൃത്യമായ വ്യായാമമുറകള്‍ ചെയ്യുന്ന മറ്റൊരു ഗ്രൂപ്പിനെയും നിരീക്ഷിച്ചാണ് ഗവേഷകര്‍ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഗവേഷകര്‍ നിശ്ചയിച്ച സമയപരിധിയില്‍ കൃത്യമായി വ്യായാമം ചെയ്തവരേക്കാളെറെ മറ്റുകൂട്ടരുടെ ശരീരം ട്രിം ആയെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രത്യേകിച്ചും അടിവയറിലും, ഇടുപ്പിലുമായി അടിഞ്ഞുകൂടുന്ന കൊഴിപ്പിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടായത്രേ.

പയറുവര്‍ഗങ്ങള്‍, കട്ടത്തൈര്, കൊഴുപ്പു കുറഞ്ഞ പാല്, ഓട്‌സ്, അയല, സാല്‍മണ്‍, മത്തി, ട്യൂണ, ചിക്കന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളെല്ലാം കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നവയാണ്.

English summary

Diet, Obese, Belly, Protein, Food, Women, തടി, പൊണ്ണത്തടി, വയര്‍, ആര്‍ത്തവം, സ്ത്രീ, പ്രോട്ടീന്‍, ഭക്ഷണം

A higher-protein, lower-carbohydrate energy-restricted diet has a major positive impact on body composition, trimming belly fat and increasing lean muscle, particularly when the proteins come from dairy products, according to a new research.
Story first published: Wednesday, May 9, 2012, 14:46 [IST]
X
Desktop Bottom Promotion