Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
നനഞ്ഞ കാലും അണുബാധയും അത്യന്തം അപകടം; പ്രമേഹ രോഗികള്‍ക്ക് മഴക്കാലം ദുരിതകാലം
മഴക്കാലം പലവിധ അണുബാധകള്‍ കൊണ്ടുവരുന്ന കാലമാണ്. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം, പ്രത്യേകിച്ച് പ്രമേഹ രോഗികള്‍. കാരണം, മഴക്കാലമാണ് പ്രമേഹ രോഗികള്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയം. ധാരാളം രോഗാണുക്കളും അണുബാധകളും മറ്റ് ആരോഗ്യപ്രശ്നങ്ങളും കൊണ്ടുവരുന്ന സീസണാണ് ഇത്. നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, അറിയാതെ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും നിങ്ങളുടെ പ്രമേഹത്തെ വഷളാക്കും.
മഴക്കാല സീസണില്‍ പ്രമേഹ രോഗികള്‍ വിവിധ തരത്തിലുള്ള അണുബാധകള്‍ക്ക് ഇരയാകുന്നു. ഇത് അവരുടെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ മഴക്കാലത്ത് കൂടുതല്‍ ശ്രദ്ധിക്കണം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പ്രമേഹ രോഗികളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍, ജലമലിനീകരണം എന്നിവ ജലജന്യ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നു. മഴക്കാലത്ത് പ്രമേഹ രോഗികള്‍ അവരുടെ പ്രമേഹ നിയന്ത്രണത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പാദ സംരക്ഷണം
പ്രമേഹം നിങ്ങളുടെ പാദങ്ങള്‍ക്ക് വളരെ അപകടകരമാണ്. ഒരു ചെറിയ മുറിവ് പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര മോശം രക്തചംക്രമണത്തിന് കാരണമാകുന്നു. ഇത് നിങ്ങളുടെ പാദങ്ങളിലെ ഞരമ്പുകളെ തകരാറിലാക്കും. ഇത് ന്യൂറോപ്പതി എന്ന് വിളിക്കുന്ന ഒരു അവസ്ഥയാണ്. അതിനാല്‍, പ്രമേഹമുള്ളവര്‍ മഴക്കാലത്ത് പാദങ്ങളുടെ കാര്യത്തില്‍ ഇനിപ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കണം:
മഴയ്ക്ക് ശേഷം നിങ്ങളുടെ പാദങ്ങള്‍ വൃത്തിയായും ഉണങ്ങിയും സൂക്ഷിക്കുക. കട്ടിയുള്ള പ്ലാസ്റ്റിക് പാദരക്ഷകള്‍ ഉപയോഗിക്കരുത്. പാദരക്ഷകള്‍ സുഖപ്രദമായ മെറ്റീരിയലുകൊണ്ട് നിര്‍മിച്ചതായിരിക്കണം. മഴക്കാലത്ത് നഗ്നപാദരായി നടക്കരുത്. നിങ്ങളുടെ കാലും കാല്‍വിരലുകളും പതിവായി മസാജ് ചെയ്യുക. പാദങ്ങളില്‍ വിള്ളലുകള്‍, മുറിവുകള്‍, വ്രണങ്ങള്‍ എന്നിവയുണ്ടോയെന്ന് ദിവസവും പരിശോധിക്കുക.
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക
മഴക്കാലത്ത് പ്രമേഹ രോഗികള്‍ കഴിക്കുന്നതും കുടിക്കുന്നതും ശ്രദ്ധിക്കണം. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ ഭക്ഷണത്തിന്റെ ശുചിത്വം, ഗുണനിലവാരം, പോഷക മൂല്യം എന്നിവ ഉറപ്പുവരുത്താനാകും. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക.
പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക
ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. വീട്ടില്‍ പാകം ചെയ്ത പുതിയ ഭക്ഷണം കഴിക്കുക. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുക. അത് സ്വാഭാവികമായും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പ്രതിരോധശേഷി ശക്തമാക്കുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുമ്പ് നന്നായി കഴുകുക. അവയിലുണ്ടാകാവുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ അല്പം വിനാഗിരി വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുക്കിവയ്ക്കുക. കൂടാതെ, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

ആവശ്യത്തിന് വെള്ളം കുടിക്കുക
മണ്‍സൂണ്‍ കാലത്ത് ഈര്‍പ്പമുള്ള കാലാവസ്ഥയിലും നിങ്ങളുടെ ശരീരത്തിന് ധാരാളം വെള്ളം വേണം. ധാരാളം വെള്ളം കുടിക്കുന്നത് പ്രമേഹമുള്ള ഒരു വ്യക്തിയുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ജലജന്യ രോഗങ്ങളുടെ അപകടസാധ്യത ഒഴിവാക്കാന്‍ ചെറുചൂടുള്ള വെള്ളം കുടിക്കുക. കടയില്‍ നിന്ന് വാങ്ങുന്ന കുപ്പി പാനീയങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.
വ്യായാമം മുടക്കരുത്
മഴക്കാലത്ത് നിങ്ങള്‍ക്ക് പുറത്തിറങ്ങാതെ കൂടുതല്‍ സമയവും കിടക്കയില്‍ തന്നെ ഇരിക്കാന്‍ തോന്നിയേക്കാം. എന്നാല്‍ പ്രമേഹ രോഗികള്‍ മഴക്കാലത്തും വ്യായാമം മുടക്കരുത്. പതിവ് വ്യായാമം ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
മുറിവുകള്‍ ഉടനടി ചികിത്സിക്കുക
മണ്‍സൂണ്‍ കാലത്ത് ഉരച്ചിലുകള്‍, ചതവ്, മുറിവുകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അവ വൃത്തിയാക്കാന്‍ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുക. മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുന്ന ആന്റിബയോട്ടിക് ക്രീമുകളോ തൈലങ്ങളോ ഉപയോഗിക്കുക.

നേത്ര പരിചരണം
മണ്‍സൂണ്‍ കാലത്ത് നേത്ര അണുബാധകള്‍ സാധാരണമാണ്. പ്രത്യേകിച്ച് നിങ്ങള്‍ ഏതെങ്കിലും രോഗത്താല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍. നിങ്ങള്‍ക്ക് പിന്തുടരാവുന്ന ചില ലളിതമായ നേത്ര സംരക്ഷണ നുറുങ്ങുകള്‍ ഇതാ. വൃത്തികെട്ട കൈകളാല്‍ നിങ്ങളുടെ കണ്ണുകളെ ഒരിക്കലും തൊടരുത്. ഇടയ്ക്കിടെ കൈ കഴുകുക. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് കണ്ണ് അണുബാധകളെ അകറ്റി നിര്‍ത്തും. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഉടന്‍ നേത്രപരിശോധന നടത്തണം.
വ്യക്തിശുചിത്വം പാലിക്കുക
മണ്‍സൂണ്‍ ബാക്ടീരിയ, വൈറസുകള്‍ തുടങ്ങി നിരവധി സൂക്ഷ്മാണുക്കളെ കൂടെ കൊണ്ടുവരുന്നു. അണുബാധ തടയുന്നതിന് പതിവായി അണുവിമുക്തമാക്കുകയും കൈകള്‍ കഴുകുകയും ചെയ്യുന്നത് ഉറപ്പാക്കുക. കൂടാതെ, നിങ്ങളുടെ നഖങ്ങള്‍ അണുക്കളുടെ ഹോട്ട്സ്പോട്ടായതിനാല്‍ അവ ട്രിം ചെയ്യുക. ചൂടുവെള്ളത്തില്‍ മാത്രം കുളിക്കുക.
അധികം നനയാതിരിക്കുക
നിങ്ങള്‍ മഴയില്‍ നനഞ്ഞാല്‍ ഉണങ്ങിയ വസ്ത്രങ്ങളും പാദരക്ഷകളും പെട്ടെന്ന് തന്നെ മാറ്റുക. പ്രമേഹ രോഗികള്‍ പാദവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ പാദങ്ങള്‍ എപ്പോഴും വൃത്തിയുള്ളതും വരണ്ടതുമായി സൂക്ഷിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












