For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം: അപകടം ഒഴിവാക്കാന്‍ ശൈത്യകാലത്ത് ഡയറ്റ് ശ്രദ്ധിക്കാം

|

നിങ്ങളുടെ ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതോ അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരീരത്തിന് പ്രതികരിക്കാന്‍ കഴിയാത്തതോ ആയ ഒരു ഉപാപചയ അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഗുരുതരമായ ഒരു അവസ്ഥയാണ്, ഇത് നിയന്ത്രിക്കുകയും നന്നായി കൈകാര്യം ചെയ്യുകയും ചെയ്തില്ലെങ്കില്‍ ഹൃദയം, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്ക് കാര്യമായ നാശമുണ്ടാക്കാം. പ്രമേഹ രോഗികള്‍ക്ക് കോവിഡ് 19 ബാധിക്കാനുള്ള അപകടസാധ്യത ഏറെയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

Most read: തണുപ്പുകാലത്ത് ശരീരം ചൂടാക്കാന്‍ 10 ഭക്ഷണങ്ങള്‍Most read: തണുപ്പുകാലത്ത് ശരീരം ചൂടാക്കാന്‍ 10 ഭക്ഷണങ്ങള്‍

പതിവായി മൂത്രമൊഴിക്കുന്നത് പ്രമേഹത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്. മാത്രമല്ല രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കൂടിയാണ് ഇത്. ശൈത്യകാലത്ത്, നിങ്ങള്‍ കുറച്ച് വെള്ളം മാത്രം കുടിക്കുന്നു, പക്ഷേ അപ്പോഴും കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നു. കാരണം വിയര്‍പ്പിലൂടെ വെള്ളം നഷ്ടപ്പെടുന്നില്ല. ശൈത്യകാലത്ത് പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ നിരീക്ഷിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരവും സാധാരണവുമായി നിലനിര്‍ത്തുന്നതിന് പ്രമേഹരോഗികള്‍ ശൈത്യകാലത്ത് അവരുടെ ഡയറ്റ് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ബ്രേക്ക്ഫാസ്റ്റ് എന്ത് കഴിക്കണം

ബ്രേക്ക്ഫാസ്റ്റ് എന്ത് കഴിക്കണം

ശൈത്യകാലത്ത് പ്രമേഹമുള്ളവര്‍ക്ക് ഉയര്‍ന്ന ഫൈബര്‍, പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നന്ന്. പ്രമേഹരോഗികള്‍ക്ക് അവരുടെ പ്രഭാതഭക്ഷണത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന ചില ശൈത്യകാല സീസണല്‍ ഭക്ഷണങ്ങളാണ് മധുരക്കിഴങ്ങ് സാലഡ്, പുഴുങ്ങിയ മുട്ട, മധുരമില്ലാത്ത കോഫി / ചായ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സീസണല്‍ പഴങ്ങള്‍.

ഉച്ചഭക്ഷണം എങ്ങനെയായിരിക്കണം

ഉച്ചഭക്ഷണം എങ്ങനെയായിരിക്കണം

പ്രമേഹരോഗികള്‍ക്ക് അവരുടെ എല്ലാ ഭക്ഷണത്തിലും ഉയര്‍ന്ന അളവില്‍ ഫൈബര്‍ ഉള്‍പ്പെടുത്തുന്നത് പ്രധാനമാണ്. ഉച്ചഭക്ഷണത്തിനായി ചപ്പാത്തി, പച്ചക്കറികളായ ചീര, കാരറ്റ്, റാഡിഷ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സാലഡും കഴിക്കാവുന്നതാണ്.

Most read:രോഗങ്ങള്‍ തൊടില്ല നിങ്ങളെ; രാവിലെ ഇത് കുടിക്കൂMost read:രോഗങ്ങള്‍ തൊടില്ല നിങ്ങളെ; രാവിലെ ഇത് കുടിക്കൂ

ലഘുഭക്ഷണം

ലഘുഭക്ഷണം

പ്രമേഹരോഗികള്‍ ഇടവിട്ട് ലഘുഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. മിഡ് ഡേ അല്ലെങ്കില്‍ സായാഹ്ന ലഘുഭക്ഷണമായി അവര്‍ക്ക് കഴിക്കാന്‍ കഴിയുന്ന ചില ശൈത്യകാല സീസണല്‍ ഭക്ഷണങ്ങളാണ് ആപ്പിള്‍ പോലുള്ള കുറഞ്ഞ കലോറി അടങ്ങിയ പഴങ്ങള്‍, കാരറ്റ് പോലുള്ള അസംസ്‌കൃത പച്ചക്കറികള്‍ എന്നിവ.

രാത്രിഭക്ഷണത്തിന്

രാത്രിഭക്ഷണത്തിന്

അത്താഴത്തിന്, പ്രമേഹരോഗികള്‍ക്ക് കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതുമായ ഭക്ഷണം കഴിക്കണം. പച്ചക്കറികള്‍, ചിക്കന്‍ സൂപ്പ്, സാലഡ് തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് അത്താഴത്തില്‍ ഉള്‍പ്പെടുത്താം.

Most read:രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവMost read:രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവ

പ്രമേഹ ലക്ഷണങ്ങള്‍

പ്രമേഹ ലക്ഷണങ്ങള്‍

പല്ല്, കണ്ണ്, ചെവി എന്നിവിടങ്ങളില്‍ അഴുക്ക് അടിയുക. കൈകാലുകളില്‍ ചൂട് അനുഭവപ്പെടുക. കഫവും ദുര്‍മേദസും ഉണ്ടാവുക. വായില്‍ മധുരരസം അനുഭവപ്പെടുക. ദാഹം വര്‍ധിക്കുക, തലമുടിയുടെ സ്വാഭാവികത നഷ്ടപ്പെടുക, സാധാരണയില്‍ അധികമായി നഖം വളരുക എന്നിവയെല്ലാം പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്. ചികിത്സിക്കാതെയിരുന്നാല്‍ എല്ലാവിധ പ്രമേഹവും മധുമേഹം ആയിത്തീരും. തേനിന്റെ നിറത്തോടും കൊഴുപ്പോടും കൂടിയ മൂത്രം കൂടുതലായി പോകുന്നതിനാലാണ് ഈ അവസ്ഥയെ മധുമേഹം എന്ന് വിളിക്കുന്നത്. ലളിതമായ രക്തപരിശോധനയിലൂടെ നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ്.

അപകട സാധ്യതകള്‍

അപകട സാധ്യതകള്‍

പ്രമേഹത്തിന് പല ഘട്ടങ്ങളുണ്ട്. പ്രീ ഡയബറ്റിസ്, ടൈപ്പ് 1, ടൈപ്പ് 2, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപതി എന്നിങ്ങനെ പോകുന്നു അത്. ടൈപ്പ് 2 പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്നതാണ് പ്രീ ഡയബറ്റിസ്. ടൈപ്പ് 2 പ്രമേഹമാണ് സാധാരണയായി മിക്കവരിലും കണ്ടുവരുന്നത്. ഇത് ബാധിച്ചാല്‍ നിങ്ങളില്‍ ഇനിപ്പറയുന്ന സങ്കീര്‍ണതകള്‍ കണ്ടേക്കാം:

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന കൊളസ്ട്രോള്‍

ഹൃദ്രോഗം

സ്ട്രോക്ക്

വൃക്കരോഗം

ഞരമ്പുകളുടെ തകരാറ്

കാഴ്ച പ്രശ്നങ്ങള്‍

Most read:അലര്‍ജി അടുക്കില്ല; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂMost read:അലര്‍ജി അടുക്കില്ല; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കാം

പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കാം

* കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക

* വയര്‍ നിറയുന്ന വരെ മാത്രം കഴിക്കുക, അമിതാഹാരം പാടില്ല.

* ഉയര്‍ന്ന പോഷകങ്ങളും കലോറി മൂല്യവുമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.

* നിങ്ങളുടെ ശരീരഭാരം നിയന്ത്രിച്ച് ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്തുക.

* ഹൃദയാരോഗ്യത്തിന് ദിവസവും അരമണിക്കൂറോളം എയറോബിക് വ്യായാമങ്ങള്‍ ചെയ്യുക.

English summary

Winter Diet Plan For People With Diabetes

Diabetes is a serious condition that requires a healthy, balanced diet for blood sugar management. Here is a winter diet plan for diabetics. Take a look.
Story first published: Thursday, December 17, 2020, 11:29 [IST]
X
Desktop Bottom Promotion