For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹ രോഗികളുടെ നോമ്പ്; ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

|

ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവോ ശരീരകോശങ്ങളുടെ പ്രതിരോധമോ മൂലം രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യാവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥയില്‍ രക്തത്തില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നു. രക്തത്തില്‍ പഞ്ചസാര കൂടുതലുള്ളവര്‍ക്ക് സാധാരണയായി പോളൂറിയ (പതിവായി മൂത്രമൊഴിക്കല്‍) അനുഭവപ്പെടും. ഇത് ദാഹം (പോളിഡിപ്‌സിയ), വിശപ്പ് (പോളിഫാഗിയ) എന്നിവയ്ക്ക് വഴിവയ്ക്കും. അതിനാലാണ് റമദാന്‍ മാസത്തില്‍ പ്രമേഹരോഗികള്‍ ഉപവസിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത്.

Most read: കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണംMost read: കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണം

റമദാനില്‍ ഉപവസിക്കുന്ന ഡയബറ്റിക് രോഗികള്‍ക്ക് ആരോഗ്യപരമായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത്തരക്കാര്‍ ഉപവസിക്കാവൂ. പ്രമേഹ രോഗികള്‍ക്ക് ചില ഭക്ഷണനിയന്ത്രണങ്ങളുണ്ട്. എന്നാല്‍ റമദാന്‍ മാസത്തില്‍ വ്രതമെടുക്കുന്നതിലൂടെ ഇതെല്ലാം തെറ്റുന്നു. ഇത് പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ അപകടസാധ്യത ഒരുക്കുന്നു. നോമ്പെടുത്താല്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെയുള്ള ഉപവാസം ശരീരത്തിലെ ഉപാപചയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം, ഇത് പ്രമേഹ രോഗികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, പ്രമേഹമുള്ളവര്‍ക്ക് ഘടനാപരമായ പോഷകാഹാര ഡയറ്റ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. റമദാന്‍ വ്രതകാലത്ത് പ്രമേഹ രോഗികള്‍ക്കായുള്ള ചില നിര്‍ദേശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

വ്രതവും ആരോഗ്യവും

വ്രതവും ആരോഗ്യവും

വ്രതമെടുക്കുമ്പോള്‍ അവസാന ഭക്ഷണം കഴിഞ്ഞ് ഏകദേശം എട്ട് മണിക്കൂറിന് ശേഷം നമ്മുടെ ശരീരം ഊര്‍ജ്ജ സ്റ്റോറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണമായ ആളുകള്‍ക്ക് ഇത് ദോഷകരമല്ല. എന്നാല്‍ പ്രമേഹരോഗികളില്‍, പ്രത്യേകിച്ച് മരുന്നുകള്‍ അല്ലെങ്കില്‍ ഇന്‍സുലിന്‍ എടുക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞ് ഹൈപ്പോഗ്ലൈസീമിയയുടെ അപകടമുണ്ടാകുന്നു. ഉപവാസത്തിനു മുമ്പും ശേഷവും നിങ്ങള്‍ കഴിക്കുന്ന വലിയ ഭക്ഷണം ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവിനു കാരണമാകുന്നുവെന്നതാണ് മറ്റൊരു പ്രശ്നം.അതിനാല്‍ റമദാന്‍ മാസത്തില്‍ വ്രതമെടുക്കണമെന്ന് ആഗ്രഹിക്കുന്ന പ്രമേഹ രോഗികള്‍ അവരുടെ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഉപവസിക്കുക.

ശരീരത്തിലെ മാറ്റം

ശരീരത്തിലെ മാറ്റം

ആരോഗ്യമുള്ള ഒരു വ്യക്തി നോമ്പ് അനുഷ്ഠിക്കുമ്പോള്‍ തടി കുറയല്‍, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊഴുപ്പ് എന്നിവ ക്രമമാകല്‍ തുടങ്ങിയ നല്ല കാര്യങ്ങള്‍ സംഭവിക്കാം. എന്നാല്‍ പ്രമേഹ രോഗികള്‍ നോമ്പെടുത്താല്‍ പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതിലൂടെയും നോമ്പു മുറിക്കുന്ന നേരങ്ങളില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലൂടെയും ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത്തരം അവസ്ഥകള്‍ പ്രമേഹ രോഗികളില്‍ ഗുരുതരമായ പല പ്രത്യഘാതങ്ങള്‍ക്കും കാരണമാകുന്നു.

Most read:മാനസിക സന്തോഷം ഉയര്‍ത്തും ഹോര്‍മോണുകള്‍ കൂട്ടാന്‍ എളുപ്പ വഴിMost read:മാനസിക സന്തോഷം ഉയര്‍ത്തും ഹോര്‍മോണുകള്‍ കൂട്ടാന്‍ എളുപ്പ വഴി

പ്രമേഹ സങ്കീര്‍ണതകള്‍

പ്രമേഹ സങ്കീര്‍ണതകള്‍

നോമ്പ് എടുക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് ഉപവാസം അപകടകരമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ത്തന്നെ, പ്രമേഹം പോലുള്ള ചില ആരോഗ്യ അവസ്ഥയുള്ള ആളുകള്‍ റമദാന്‍ ഉപവാസത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. പ്രമേഹത്തെ ശരിയായി കൈകാര്യം ചെയ്യാത്ത ആര്‍ക്കും മറ്റു സങ്കീര്‍ണതകള്‍ അല്ലെങ്കില്‍ അവരുടെ വൃക്കകള്‍ക്കോ കണ്ണുകള്‍ക്കോ കേടുപാടുകള്‍ സംഭവിക്കുന്നു. റമദാന്‍ നോമ്പ് അനുഷ്ഠിക്കുന്നതിനു മുമ്പ് പ്രമേഹ രോഗികള്‍ ഡോക്ടറുടെ ഉപദേശം തേടുക.

ഈ ആരോഗ്യാവസ്ഥയില്‍ നോമ്പ് വേണ്ട

ഈ ആരോഗ്യാവസ്ഥയില്‍ നോമ്പ് വേണ്ട

രക്തത്തിലെ പഞ്ചസാര അപകടകരമാം വിധം കുറഞ്ഞോ കൂടിയോ ഉള്ളവര്‍, പ്രമേഹം കാരണമായി വൃക്കരോഗമുള്ളവര്‍, രക്തത്തിലെ പഞ്ചസാര കുറഞ്ഞാല്‍ അതു തിരിച്ചറിയാന്‍ കഴിയാത്തവര്‍, ചികിത്സ പരാജയപ്പെട്ട ടൈപ്പ് 1 പ്രമേഹ രോഗികള്‍, വയോധികരായ പ്രമേഹ രോഗികള്‍, പ്രമേഹ സംബന്ധമായ മറ്റ് രോഗങ്ങള്‍ ഉളളവര്‍ എന്നിവര്‍ ഒരുകാരണവശാലും നോമ്പ് എടുക്കരുത്. ഇത് ഇത്തരം അവസ്ഥകളുള്ള രോഗികളില്‍ ഏറെ അപകടത്തിന് വഴിവയ്ക്കുന്നു.

Most read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയുംMost read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയും

റമദാന്‍ മാസം ശ്രദ്ധിക്കാന്‍

റമദാന്‍ മാസം ശ്രദ്ധിക്കാന്‍

* ദിവസവും ശരീരത്തിന് ആവശ്യത്തിന് കലോറി ഉപഭോഗത്തില്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ 1-2 തവണ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കാം.

* ഭക്ഷണം നന്നായി സന്തുലിതമായിരിക്കണം. കാര്‍ബോഹൈഡ്രേറ്റുകള്‍ 40-50% വരെയും കുറഞ്ഞ ജി.ഐ പ്രോട്ടീന്‍ (പയര്‍വര്‍ഗ്ഗങ്ങള്‍, മത്സ്യം, കോഴി അല്ലെങ്കില്‍ ലീന്‍ മീറ്റ്) 20-30% വരെ അടങ്ങിയിരിക്കണം. മോണോ, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ 30-35% അടങ്ങിയിരിക്കണം.

റമദാന്‍ മാസം ശ്രദ്ധിക്കാന്‍

റമദാന്‍ മാസം ശ്രദ്ധിക്കാന്‍

* ഇഫ്താറിനു ശേഷവും ഭക്ഷണത്തിനിടയിലും പഞ്ചസാര കൂടുതലുള്ള മധുരപലഹാരങ്ങള്‍ ഒഴിവാക്കണം.

* ഗ്ലൈസമിക് സൂചിക കുറവുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കണം, പ്രത്യേകിച്ച് ഫൈബര്‍ കൂടുതലുള്ളവ. പച്ചക്കറികള്‍ (വേവിച്ചതും അസംസ്‌കൃതവും), പഴങ്ങള്‍, തൈര്, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് നേടുക. പഞ്ചസാര, ഗോതമ്പ് മാവ്, ധാന്യം, വൈറ്റ് റൈസ്, ഉരുളക്കിഴങ്ങ് പോലുള്ള അന്നജം എന്നിവയില്‍ നിന്നുള്ള കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം.

Most read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടംMost read:രാവിലെ പല്ല് തേക്കാന്‍ മടി വേണ്ട; ഇല്ലെങ്കില്‍ ഈ അപകടം

റമദാന്‍ മാസം ശ്രദ്ധിക്കാന്‍

റമദാന്‍ മാസം ശ്രദ്ധിക്കാന്‍

* ആവശ്യത്തിന് വെള്ളം കുടിക്കുക. ശുദ്ധജലമാണ് ഉത്തമം. പഞ്ചസാര പാനീയങ്ങള്‍, സിറപ്പുകള്‍, ടിന്നിലടച്ച ജ്യൂസുകള്‍ അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്ത ജ്യൂസുകള്‍ എന്നിവ ഒഴിവാക്കണം. നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന ഡൈയൂററ്റിക്‌സായി പ്രവര്‍ത്തിക്കുന്നതിനാല്‍ കഫീന്‍ പാനീയങ്ങളുടെ (കോഫി, ചായ, കോള പാനീയങ്ങള്‍) ഉപഭോഗം കുറയ്ക്കണം.

* ഉപവാസത്തില്‍ നിന്നുള്ള നിര്‍ജ്ജലീകരണം മറികടക്കാന്‍ ധാരാളം വെള്ളം കുടിച്ച ശേഷം ഇഫ്താര്‍ ആരംഭിക്കണം. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്താന്‍ 1-3 ഈന്തപ്പഴവും കഴിക്കുക.

English summary

Ramadan 2021: Know How You Can Manage Diabetes During Ramadan

Ramadan fasting rules depends on a number of factors, including the medication you are taking and other medical conditions you may have. Read on how you can manage diabetes during Ramadan.
X
Desktop Bottom Promotion