For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം പിടിമുറുക്കിയ ഇന്ത്യ; പഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

|

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത്ര സുഖമില്ലാത്ത വാര്‍ത്തയാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ പ്രമേഹം പിടിമുറുക്കിക്കൊണ്ടിരിക്കുകയാണെന്ന് വര്‍ഷാവര്‍ഷം പുറത്തിറങ്ങുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പ്രമേഹത്തിന്റെ പിടിയിലായ ഇന്ത്യ എത്രത്തോളം അപകടത്തിലാണെന്ന് ഇതുവരെ മനസിലാക്കാത്തവരാണ് ഇന്ത്യക്കാര്‍.

Most read: പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹംMost read: പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹം

പുതിയ പഠനം പറയുന്നത് ഇന്ത്യയിലെ 20 വയസ് പ്രായമുള്ള പകുതിയിലധികം പുരുഷന്മാര്‍ക്കും (55 ശതമാനം) മൂന്നില്‍ രണ്ട് ഭാഗം സ്ത്രീകള്‍ക്കും (65 ശതമാനം) പ്രമേഹം വരാന്‍ സാധ്യതയുണ്ടെന്നാണ്. ഇതില്‍ 95 ശതമാനവും ടൈപ്പ് 2 ഡയബറ്റിസ് ആയിരിക്കും. ഡയബറ്റോളജിയയില്‍ (യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റിസ് ജേണല്‍) പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ ഫലമാണ് ഇന്ത്യയില്‍ പ്രമേഹം വര്‍ധിക്കുന്നതായി പറയുന്നത്.

2045 ഓടെ 13.4 കോടി പ്രമേഹബാധിതര്‍

2045 ഓടെ 13.4 കോടി പ്രമേഹബാധിതര്‍

ഇന്ത്യ, യു.കെ, യു.എസ് എന്നിവിടങ്ങളിലെ ഒരു സംഘമാണ് ഗവേഷണം നടത്തിയത്. ഇന്ത്യയില്‍ ഇതിനകം തന്നെ പ്രമേഹം ബാധിച്ച 7.7 കോടി ആളുകളുണ്ട്. 2045 ഓടെ ഇത് ഇരട്ടിയായി 13.4 കോടിയായിരിക്കുമെന്നും കണക്കാക്കുന്നു. നഗരങ്ങളില്‍ താമസിക്കുന്നവരിലാണ് അപകടസാധ്യത കൂടുതലും. നഗരവത്കരണം, ജീവിതശൈലി, മോശം ഭക്ഷണശീലം, ശാരീരിക അധ്വാനക്കുറവ് തുടങ്ങിയ ഘടകങ്ങള്‍ ഇവരില്‍ മറഞ്ഞിരിക്കുന്ന പ്രമേഹത്തെ പുറത്തെത്തിക്കുന്നുവെന്നും പഠനം പറയുന്നു.

ഇന്ത്യക്കാര്‍ക്ക് പ്രമേഹബാധാ സാധ്യത കൂടുതല്‍

ഇന്ത്യക്കാര്‍ക്ക് പ്രമേഹബാധാ സാധ്യത കൂടുതല്‍

മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ താമസിക്കുന്നവരില്‍ അമിതവണ്ണം അപകടകരമായ രീതിയില്‍ ഉയരുന്നുവെന്നും പഠനം പറയുന്നു. 20 വയസ് പ്രായമുള്ളവരില്‍ സ്ത്രീകളില്‍ 86 ശതമാനവും പുരുഷന്മാരില്‍ 87 ശതമാനവും അമിതവണ്ണമുള്ളവരാണ്. യൂറോപ്യന്‍ രാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്കും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും കുറഞ്ഞ പ്രായത്തില്‍ തന്നെ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

Most read:പപ്പായ ശീലമാക്കൂ.. 'മധുരകാലം' തിരികെയെത്തിക്കൂMost read:പപ്പായ ശീലമാക്കൂ.. 'മധുരകാലം' തിരികെയെത്തിക്കൂ

പ്രമേഹം പകര്‍ച്ചവ്യാധിയാകുന്ന ഘട്ടം

പ്രമേഹം പകര്‍ച്ചവ്യാധിയാകുന്ന ഘട്ടം

പ്രമേഹമുള്ളവര്‍ക്ക് രണ്ട് മുതല്‍ നാല് മടങ്ങ് അധികമായി കൊറോണറി ആര്‍ട്ടീരിയല്‍ ഡിസീസ് (സിഎഡി) ഉണ്ടാകാനുള്ള സാധ്യത നേരിടേണ്ടിവരുമെന്ന് മറ്റൊരു പഠനം പറയുന്നു. ആദം ഹീത്ത് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് രാജ്യത്ത് പ്രമേഹം ഒരു പകര്‍ച്ചവ്യാധിയായി മാറുന്ന ഘട്ടത്തിലാണെന്നും പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ഇപ്പോഴും അറിവില്ലെന്നുമാണ്.

മിക്കവരും രോഗത്തെ ചെറുതായി കാണുന്നവര്‍

മിക്കവരും രോഗത്തെ ചെറുതായി കാണുന്നവര്‍

ആരോഗ്യവാന്മാരാണെന്ന് വിശ്വസിക്കുന്ന 38 ശതമാനം ഇന്ത്യക്കാരും യഥാര്‍ത്ഥത്തില്‍ പ്രമേഹ രോഗികളാണ്. കൂടാതെ, പ്രമേഹവും അമിതവണ്ണവുമാണ് ഹൃദ്രോഗങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്നതെന്ന കാര്യം 50 ശതമാനം ഇന്ത്യക്കാര്‍ക്കും അറിയില്ല. ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗത്തിന് കാരണമാകുമെന്ന് 88 ശതമാനം പേര്‍ക്കും അറിയില്ലെന്നും പഠനം പറയുന്നു.

Most read:പ്രമേഹത്തെ തുരത്താം ഈ ആസനങ്ങളിലൂടെMost read:പ്രമേഹത്തെ തുരത്താം ഈ ആസനങ്ങളിലൂടെ

അപകടസാധ്യതകളെക്കുറിച്ച് അജ്ഞര്‍

അപകടസാധ്യതകളെക്കുറിച്ച് അജ്ഞര്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനുള്ള സാധ്യത ഉയര്‍ത്തുന്നതാണെന്ന കാര്യത്തെക്കുറിച്ച് 50 ശതമാനം ആളുകള്‍ക്കും ഇപ്പോഴും അറിവില്ല. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ഇവര്‍ അജ്ഞരാണെന്നും പഠനം പറയുന്നു. ധമനികളുടെ കാഠിന്യവുമായി ബന്ധപ്പെട്ട കൊറോണറി സ്റ്റെനോസിസ് ഏകദേശം 30 ശതമാനം ജനങ്ങളെ ബാധിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍, അത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യത തടയുന്നതിനായി ഓരോരുത്തരും ജീവിതശൈലിയില്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണിതെന്നും പഠനസംഘം പറയുന്നു.

പ്രമേഹ ലക്ഷണങ്ങള്‍

പ്രമേഹ ലക്ഷണങ്ങള്‍

പല്ല്, കണ്ണ്, ചെവി എന്നിവിടങ്ങളില്‍ അഴുക്ക് അടിയുക. കൈകാലുകളില്‍ ചൂട് അനുഭവപ്പെടുക. കഫവും ദുര്‍മേദസും ഉണ്ടാവുക. വായില്‍ മധുരരസം അനുഭവപ്പെടുക. ദാഹം വര്‍ധിക്കുക, തലമുടിയുടെ സ്വാഭാവികത നഷ്ടപ്പെടുക, സാധാരണയില്‍ അധികമായി നഖം വളരുക എന്നിവയെല്ലാം പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്. ചികിത്സിക്കാതെയിരുന്നാല്‍ എല്ലാവിധ പ്രമേഹവും മധുമേഹം ആയിത്തീരും. തേനിന്റെ നിറത്തോടും കൊഴുപ്പോടും കൂടിയ മൂത്രം കൂടുതലായി പോകുന്നതിനാലാണ് ഈ അവസ്ഥയെ മധുമേഹം എന്ന് വിളിക്കുന്നത്. ലളിതമായ രക്തപരിശോധനയിലൂടെ നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ്.

Most read:പ്രമേഹത്തെ ചെറുത്തു തോല്‍പ്പിക്കാം; ദിവസവും ഇത് ശീലമാക്കൂMost read:പ്രമേഹത്തെ ചെറുത്തു തോല്‍പ്പിക്കാം; ദിവസവും ഇത് ശീലമാക്കൂ

നിയന്ത്രണത്തിന് വഴികള്‍

നിയന്ത്രണത്തിന് വഴികള്‍

* കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക

* വയര്‍ നിറയുന്ന വരെ മാത്രം കഴിക്കുക, അമിതാഹാരം പാടില്ല.

* ഉയര്‍ന്ന പോഷകങ്ങളും കലോറി മൂല്യവുമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.

* നിങ്ങളുടെ ശരീരഭാരം നിയന്ത്രിച്ച് ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്തുക.

* ഹൃദയാരോഗ്യത്തിന് ദിവസവും അരമണിക്കൂറോളം എയറോബിക് വ്യായാമങ്ങള്‍ ചെയ്യുക.

English summary

Over Half of 20-year-olds in Urban India Likely to Develop Diabetes: Study

Decreasing diet quality, and decreased levels of physical activity are all contributing to hidden epidemic of diabetes in urban India. Read on.
Story first published: Thursday, December 10, 2020, 11:15 [IST]
X
Desktop Bottom Promotion