For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ വ്രതം; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍

|

ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് വളരെ പ്രധാനപ്പെട്ട സമയമാണ് റമദാന്‍. വിശ്വാസികള്‍ മിക്കവരും ഇക്കാലത്ത് വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകിയിരിക്കുന്നു. റമദാന്‍ മാസത്തില്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മുസ്ലിംങ്ങള്‍ ഉപവസിക്കണമെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് നോമ്പില്‍ നിന്ന് ചില ഇളവുകളും ഖുര്‍ആന്‍ പറയുന്നു. നമുക്ക് രോഗികളുടെ കാര്യമെടുക്കാം. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഈ വര്‍ഷം ഈ പുണ്യമാസം മറ്റു കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. കൊറോണ വൈറസിന്റെ ഏതെങ്കിലും ലക്ഷണമുള്ളവര്‍ ഈ കാലത്ത് ഉപവസിക്കാതിരിക്കുന്നതാണ് ഉചിതം. മറ്റു രോഗാവസ്ഥയിലുള്ളവരെ അസുഖം എളുപ്പത്തില്‍ ബാധിക്കുമെന്നതിനാല്‍ പ്രമേഹ രോഗികളും റമദാന്‍ കാലത്ത് ഏറെ കരുതലെടുക്കേണ്ടിയിരിക്കുന്നു.

Most read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെങ്കില്‍ ഉപവാസം അപകടകരമാണ്. എന്നല്‍ ആത്യന്തികമായി, ഉപവസിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നിരുന്നാലും, നിങ്ങള്‍ ഉപവസിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ സ്വയം ശരിയായി പരിപാലിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുവരുത്താന്‍ റമദാന് മുമ്പായി നിങ്ങളുടെ ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്. നോമ്പുകാലത്ത് പ്രമേഹ രോഗികള്‍ക്ക് ശ്രദ്ദിക്കാനായുള്ള ചില നിര്‍ദേശങ്ങള്‍ ഇവിടെ വായിച്ചറിയാം.

ഉപവസിക്കുമ്പോള്‍ ശരീരത്തിന് സംഭവിക്കുന്നത്

ഉപവസിക്കുമ്പോള്‍ ശരീരത്തിന് സംഭവിക്കുന്നത്

ഒരാള്‍ ഉപവസിക്കുമ്പോള്‍, അവസാന ഭക്ഷണം കഴിഞ്ഞ് ഏകദേശം എട്ട് മണിക്കൂറിന് ശേഷം നമ്മുടെ ശരീരം ഊര്‍ജ്ജ സ്റ്റോറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണമായ ആളുകള്‍ക്ക് ഇത് ദോഷകരമല്ല. എന്നാല്‍ നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, പ്രത്യേകിച്ച് ടാബ്‌ലെറ്റുകള്‍ അല്ലെങ്കില്‍ ഇന്‍സുലിന്‍ എടുക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞ് ഹൈപ്പോഗ്ലൈസീമിയ അവസ്ഥയുടെ അപകടമുണ്ടാകുന്നു. മറ്റൊരു പ്രശ്‌നം ഉപവാസത്തിനു മുമ്പും ശേഷവും നിങ്ങള്‍ കഴിക്കുന്ന വലിയ ഭക്ഷണം ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവിനു കാരണമാകുന്നുവെന്നതാണ്.

റംസാന്‍ വ്രതവും ആരോഗ്യവും

റംസാന്‍ വ്രതവും ആരോഗ്യവും

അസുഖങ്ങള്‍ ഒന്നുമില്ലാത്ത ഒരാള്‍ നോമ്പ് അനുഷ്ഠിക്കുമ്പോള്‍ ശരീരഭാരം കുറയല്‍, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം, കൊഴുപ്പ് എന്നിവ ക്രമമായ തോതിലാകല്‍ തുടങ്ങിയ പല നല്ലതും സംഭവിക്കാം. എന്നാല്‍ പ്രമേഹ രോഗികളില്‍, പഴക്കം ചെന്നതായാലും പ്രമേഹം തുടക്കക്കാരായാലും ഇവര്‍ പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതിലൂടെയും നോമ്പു മുറിക്കുന്ന നേരങ്ങളില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലൂടെയും ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത്തരം അവസ്ഥകള്‍ പ്രമേഹ രോഗികളില്‍ ഗുരുതരമായ പല പ്രത്യഘാതങ്ങള്‍ക്കും കാരണമാകുന്നു.

Most read:Ramadan 2020: ഇനി വ്രതശുദ്ധിയുടെ നാളുകള്‍Most read:Ramadan 2020: ഇനി വ്രതശുദ്ധിയുടെ നാളുകള്‍

പ്രമേഹ രോഗികളുടെ നോമ്പ്

പ്രമേഹ രോഗികളുടെ നോമ്പ്

നോമ്പ് തിരഞ്ഞെടുക്കുന്നത് വളരെ വ്യക്തിപരമാണ്. എന്നാല്‍ പ്രമേഹമുള്ള ചില ആളുകള്‍ക്ക്, ഉപവാസം അപകടകരമാണ്. അല്ലെങ്കില്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. പ്രമേഹം പോലുള്ള ചില ആരോഗ്യ അവസ്ഥയുള്ള ആളുകള്‍ഉപവാസത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു, പ്രത്യേകിച്ചും അവര്‍ മരുന്നോ ഇന്‍സുലിലിനോ ഉപയോഗിക്കുകയാണെങ്കില്‍. പ്രമേഹത്തെ ശരിയായി കൈകാര്യം ചെയ്യാത്ത ആര്‍ക്കും പ്രമേഹം മൂലമുണ്ടാകുന്ന മറ്റു സങ്കീര്‍ണതകള്‍ അല്ലെങ്കില്‍ അവരുടെ വൃക്കകള്‍ക്കോ കണ്ണുകള്‍ക്കോ കേടുപാടുകള്‍ സംഭവിക്കുന്നു. റമദാന്‍ നോമ്പ് അനുഷ്ഠിക്കുന്നതിനു മുമ്പ് പ്രമേഹ രോഗികള്‍ അവരുടെ ഡോക്ടറുമായി ഒന്ന് ആലോചിക്കുക.

പ്രമേഹമുള്ളവര്‍ക്ക് നോമ്പിന്റെ അപകടങ്ങള്‍

പ്രമേഹമുള്ളവര്‍ക്ക് നോമ്പിന്റെ അപകടങ്ങള്‍

* ഹൃദയം, വൃക്കരോഗം, കാഴ്ച തകരാറ് പോലുള്ള പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, നോമ്പുകാലത്ത് ഇവ രൂക്ഷമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

* പ്രമേഹമുള്ളവര്‍ക്ക് ഗുളികകളോ ഇന്‍സുലിനോ എടുക്കുന്നവര്‍ക്ക്, ഉപവാസം ഹൈപ്പോഗ്ലൈസീമിയയുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

* ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ നിങ്ങളുടെ വ്രതം മുറിച്ച് കുറച്ച് പഞ്ചസാര പാനീയം കഴിക്കുകയും അന്നജം കഴിക്കുകയും വേണ്ടതായി വരുന്നു. അല്ലാത്തപക്ഷം നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുന്നതായിരിക്കും.

Most read:പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹംMost read:പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹം

പ്രമേഹമുള്ളവര്‍ക്ക് നോമ്പിന്റെ അപകടങ്ങള്‍

പ്രമേഹമുള്ളവര്‍ക്ക് നോമ്പിന്റെ അപകടങ്ങള്‍

* നോമ്പു കാലത്ത് നിങ്ങള്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കഴിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ സാധാരണയേക്കാള്‍ ശാരീരികമായി സജീവമല്ലെങ്കില്‍, പ്രമേഹ കെറ്റോഅസിഡോസിസ് (ഡി.കെ.എ) ലേക്ക് നയിക്കപ്പെടാം. നോമ്പുകാലത്തെ വലിയ ഭക്ഷണം കാരണമുള്ള രക്തത്തില്‍ ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവിന് കാരണമാണിത്.

* നിങ്ങളുടെ സാധാരണ തരത്തില്‍ നിന്ന് ഇന്‍സുലിന്‍ തരവും മാറേണ്ടതുണ്ട്.

* നോമ്പുകാലത്ത് പ്രീമിക്‌സഡ് ഇന്‍സുലിന്‍ ശുപാര്‍ശ ചെയ്യുന്നില്ല.

പ്രമേഹമുള്ളവര്‍ക്ക് നോമ്പിന്റെ അപകടങ്ങള്‍

പ്രമേഹമുള്ളവര്‍ക്ക് നോമ്പിന്റെ അപകടങ്ങള്‍

* ഉപവാസം ആരംഭിക്കുന്നതിനുമുമ്പ്, പഴങ്ങളും പച്ചക്കറികളും സഹിതം സാവധാനത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന ഭക്ഷണം (കുറഞ്ഞ ജി.ഐ) നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

* നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ തവണ പരിശോധിക്കുക

* നിങ്ങള്‍ നോമ്പ് മുറിക്കുമ്പോള്‍, ചെറിയ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക. മധുരമുള്ളതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണം മാത്രം കഴിക്കുന്നത് ഒഴിവാക്കുക.

* നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഉപവാസത്തിന്റെ അവസാനം ധാരാളം വെള്ളം കുടിക്കണം.

Most read:കുട്ടികളിലെ ടൈപ്പ്-1 പ്രമേഹം; ലക്ഷണം, കാരണംMost read:കുട്ടികളിലെ ടൈപ്പ്-1 പ്രമേഹം; ലക്ഷണം, കാരണം

ഇത്തരം പ്രമേഹ രോഗികള്‍ക്ക് നോമ്പ് അപകടം

ഇത്തരം പ്രമേഹ രോഗികള്‍ക്ക് നോമ്പ് അപകടം

പ്രമേഹം ഓരോ ഘട്ടത്തിലും വ്യത്യസ്തമാണ്. അതിനാല്‍ മൂന്നു മാസത്തിനിടെ രക്തത്തിലെ പഞ്ചസാര അപകടകരമാം വിധം കുറഞ്ഞോ കൂടിയോ ഉള്ളവര്‍, പ്രമേഹം കാരണമായി വൃക്കരോഗമുള്ളവര്‍, രക്തത്തിലെ പഞ്ചസാര കുറഞ്ഞാല്‍ അതു തിരിച്ചറിയുവാന്‍ കഴിയാത്തവര്‍, ചികിത്സ പരാജയപ്പെട്ട ടൈപ്പ് 1 പ്രമേഹ രോഗികള്‍, വയോധികരായ പ്രമേഹ രോഗികള്‍, പ്രമേഹ സംബന്ധമായ മറ്റ് രോഗങ്ങള്‍ ഉളളവര്‍ എന്നിവര്‍ ഒരുകാരണവശാലും നോമ്പ് എടുക്കരുത്. ഇത് ഇത്തരം അവസ്ഥകളുള്ള രോഗികളില്‍ ഏറെ അപകടത്തിന് വഴിവയ്ക്കുന്നു.

English summary

Diabetes and Ramadan – Guidance for Fasting During the Holy Month

Here we are discussing the health precautions for diabetes patients who are fasting in the month of ramadan. Take a look.
X
Desktop Bottom Promotion