For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?

|

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് മാത്രമല്ല തകരാറിലാക്കുന്നത് ശരീരത്തിലെ മറ്റ് സുപ്രധാന അവയവങ്ങള്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം നിങ്ങളുടെ ഹൃദയത്തെയും വൃക്കയെയും കരളിനെയുമൊക്കെ സാരമായി ബാധിക്കുന്നു.

Most read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീരത്തിലെ മറ്റ് സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനും പ്രമേഹരോഗികള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് വളരെ പ്രധാനമാണ്.

പ്രമേഹമുള്ളവര്‍ക്ക് മുട്ട നല്ലതാണോ?

പ്രമേഹമുള്ളവര്‍ക്ക് മുട്ട നല്ലതാണോ?

പ്രമേഹമുള്ളവര്‍ക്ക് പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ് മുട്ട. ഇവയില്‍ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നവയാണ്. മുട്ടയില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തണമെന്നു മാത്രം. ഈ ലേഖനത്തില്‍, പ്രമേഹമുള്ളവര്‍ക്ക് മുട്ട കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.

പ്രമേഹമുള്ളവര്‍ക്ക് മുട്ട മികച്ചത്

പ്രമേഹമുള്ളവര്‍ക്ക് മുട്ട മികച്ചത്

എളുപ്പവും രുചികരവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി മുട്ടയെ കണക്കാക്കുന്നു. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, മാത്രമല്ല അവ വ്യത്യസ്തമായ രീതിയില്‍ പാകം ചെയ്തു കഴിക്കാവുന്നതുമാണ്. പ്രമേഹമുള്ളവര്‍ക്ക് മുട്ടയും മികച്ച ഭക്ഷണമാണ്. ഒരു വലിയ മുട്ടയില്‍ ഏകദേശം അര ഗ്രാം കാര്‍ബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ടൈപ്പ് 2 പ്രമേഹത്തിനും പ്രീഡയബറ്റിക്‌സ് രോഗികള്‍ക്കും ആഴ്ചയില്‍ 12 മുട്ടകള്‍ വരെ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Most read:ജലദോഷം, പനി; അകറ്റിനിര്‍ത്താം ഈ അണുബാധകളെMost read:ജലദോഷം, പനി; അകറ്റിനിര്‍ത്താം ഈ അണുബാധകളെ

പ്രമേഹവും മുട്ടയും തമ്മിലുള്ള ബന്ധം

പ്രമേഹവും മുട്ടയും തമ്മിലുള്ള ബന്ധം

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി പ്രമേഹമുള്ളവര്‍ അവരുടെ ഡയറ്റില്‍ മുട്ടകള്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ശരീരത്തിലെ എല്‍.ഡി.എല്‍ (മോശം), എച്ച്.ഡി.എല്‍ (നല്ല) കൊളസ്‌ട്രോള്‍ എന്നിവയുടെ സന്തുലിതാവസ്ഥയെ പ്രമേഹം ബാധിക്കും. പ്രീ ഡയബറ്റിസ് അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ പതിവായി മുട്ട കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നുവെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. പ്രതിദിനം ഒരു മുട്ട കഴിക്കുന്നത് ഒരു വ്യക്തിയുടെ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

കലോറി കുറവ്

കലോറി കുറവ്

മുട്ടയില്‍ കോളിന്‍ അടങ്ങിയിട്ടുണ്ട്, ഇത് മാനസികാവസ്ഥയും മെമ്മറിയും വര്‍ദ്ധിപ്പിക്കും. പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട. ഇതില്‍ കലോറിയും കുറവാണ്. മുട്ട ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഒരു വ്യക്തിയെ ഏറെ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുന്നു. ഇത് പ്രമേഹമുള്ളവരില്‍ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കും.

Most read:ഡെങ്കിപ്പനി എന്ന മരണകാരി;ശ്രദ്ധിക്കാം ഇവMost read:ഡെങ്കിപ്പനി എന്ന മരണകാരി;ശ്രദ്ധിക്കാം ഇവ

മുട്ടയും പോഷണവും

മുട്ടയും പോഷണവും

മുട്ട ഒരു സമ്പൂര്‍ണ്ണ പ്രോട്ടീന്‍ ആണ്. ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാന്‍ കഴിയാത്ത ഒമ്പത് അമിനോ ആസിഡുകളും അവയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ട ഇനിപ്പറയുന്ന പോഷകമൂല്യങ്ങള്‍ നല്‍കുന്നു:

6.25 ഗ്രാം (ഗ്രാം) പ്രോട്ടീന്‍

4.74 ഗ്രാം കൊഴുപ്പ്

0.35 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്

72 കലോറി

ഫൈബര്‍ ഇല്ല

മുട്ട പാകം ചെയ്യുമ്പോള്‍

മുട്ട പാകം ചെയ്യുമ്പോള്‍

ഒരു മുട്ടയിലെ പ്രോട്ടീന്റെ ഭൂരിഭാഗവും വെള്ളയില്‍ നിന്നാണ് വരുന്നതെങ്കില്‍, മഞ്ഞക്കരു ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, ഡി, ഇ, കെ, ല്യൂട്ടിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ്. വിറ്റാമിന്‍ ബി 12, ഇരുമ്പ്, ചെമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുടെയും ഉറവിടമാണ് മുട്ട. മുട്ടകളില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. മുട്ട പാകം ചെയ്യുമ്പോള്‍ ചീസ്, സോസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതും പ്രമേഹരോഗികള്‍ ഒഴിവാക്കണം.

Most read:സ്ത്രീകള്‍ ഭയക്കേണ്ടത് ഈ ആസുഖങ്ങളെMost read:സ്ത്രീകള്‍ ഭയക്കേണ്ടത് ഈ ആസുഖങ്ങളെ

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

മുട്ടയുടെ മറ്റൊരു ഘടകം കോളിന്‍ ആണ്, ഇത് ശരീര പ്രക്രിയകളായ മെമ്മറി, മാനസികാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌ക വികാസത്തില്‍ പങ്കുവഹിക്കുന്ന മുട്ട, സ്ത്രീകള്‍ക്ക് ഗര്‍ഭകാലഘട്ടത്തില്‍ കഴിക്കാവുന്ന മികച്ച ഭക്ഷണവുമാണ്. കുറഞ്ഞ പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ തന്നെയാണ് പ്രമേഹരോഗികള്‍ക്ക് പ്രധാനം. അതിനുപുറമെ, പ്രമേഹരോഗികള്‍ ചെറിയ അളവില്‍ നിശ്ചിത സമയം ഇടവിട്ടുള്ള ഭക്ഷണക്രമവും പിന്തുടരണം. പ്രത്യേകിച്ചും അവര്‍ പ്രമേഹ മരുന്ന് കഴിക്കുമ്പോള്‍.

പ്രമേഹരോഗികള്‍ ശ്രദ്ധിക്കാന്‍

പ്രമേഹരോഗികള്‍ ശ്രദ്ധിക്കാന്‍

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനു പുറമേ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനും പതിവ് വ്യായാമവും വളരെ പ്രധാനമാണ്. ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനും ചെറുക്കുന്നതിനുമായുള്ള ചില വ്യായാമങ്ങളാണ് യോഗ, ഓട്ടം, ജോഗിങ്, എയ്‌റോബിക് വ്യായാമങ്ങള്‍ തുടങ്ങിയവ.

Most read:തടി കുറയ്ക്കാന്‍ വിയര്‍ക്കേണ്ട തക്കാളിയുണ്ടെങ്കില്Most read:തടി കുറയ്ക്കാന്‍ വിയര്‍ക്കേണ്ട തക്കാളിയുണ്ടെങ്കില്

English summary

Can You Eat Eggs if You Have Diabetes

Eggs are a good source of protein for people with diabetes. They contain little carbohydrate and may improve fasting blood glucose levels. Learn more about the link between eggs and diabetes here.
X
Desktop Bottom Promotion