For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് ആയുര്‍വ്വേദത്തില്‍ ഉറപ്പുള്ള ഒറ്റമൂലി

അതിനെല്ലാം പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

പ്രമേഹം എല്ലാവരേയും അലട്ടുന്ന ഒന്നാണ്. പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ ഇല്ലാതെ ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചില്ലറയല്ല. പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിനെ നേരിടാന്‍ ചിട്ടയായ ആഹാര ക്രമവും ഭക്ഷണ രീതിയും എല്ലാം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

രണ്ട് തുള്ളി നാരങ്ങ നീര് മതി ഇതിനെല്ലാം പരിഹാരംരണ്ട് തുള്ളി നാരങ്ങ നീര് മതി ഇതിനെല്ലാം പരിഹാരം

പ്രായഭേദമന്യേ പലരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ചെറുപ്പക്കാരില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒന്നാണ് ടൈപ്പ് ടു പ്രമേഹം. ഇത് ചിലപ്പോള്‍ കുടുംബ ജീവിതം പോലും തകര്‍ക്കാന്‍ കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നതില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് ആയുര്‍വ്വേദം. ആയുര്‍വ്വേദത്തിലെ ചില പൊടിക്കൈകള്‍ പലപ്പോഴും പ്രമേഹത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ അതിന് സഹായിക്കുന്നത് എന്ന് നോക്കാം.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില പ്രമേഹത്തിന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു മാര്‍ഗമാണ്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ കഴിക്കുന്ന അളവ് വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക പ്രമേഹം തടയുന്നതിന് ഏറെ സഹായകമാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ അല്‍പം നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് പ്രമേഹത്തിന് പെട്ടെന്ന് പരിഹാരം കാണുന്ന ഒന്നാണ്.

പാവയ്ക്കാജ്യൂസ്

പാവയ്ക്കാജ്യൂസ്

പാവയ്ക്കാജ്യൂസ് പ്രമേഹം തടയുന്നതിന് ഏറെ നല്ലതാണ്. ഇത് രകത്തിലെ ഗ്ലൂക്കോസിനെ മറ്റു ശരീരഭാഗങ്ങളിലേയ്ക്കു കൊണ്ടു പോകുന്നു. മാത്രമല്ല പ്രമേഹത്തെ എന്നന്നേക്കുമായി നിയന്ത്രിക്കാന്‍ ഇതിന് കഴിയുന്നു.

ചക്കരക്കൊല്ലി

ചക്കരക്കൊല്ലി

ചക്കരക്കൊല്ലി പ്രമേഹം നിയന്ത്രിയ്ക്കുന്ന മറ്റൊരു മരുന്നാണ്. ഇതിന്റെ ഇല വെള്ളത്തിട്ടു തിളപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കില്‍ ഇല തന്നെ ചവച്ചു തിന്നാം. പെട്ടെന്ന് തന്നെ നമുക്ക് പ്രമേഹത്തിന് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

ഉലുവ

ഉലുവ

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഉലുവ. ഇത് വെള്ളത്തിലിട്ടു കുതിര്‍ത്ത മുളപ്പിച്ച് ദിവസവും കഴിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണ്. പെട്ടെന്ന് തന്നെ നമുക്ക് പ്രമേഹത്തിന് ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ.

ചിറ്റമൃത്

ചിറ്റമൃത്

ചിറ്റമൃത് എന്ന സസ്യം ആയുര്‍വേദ മരുന്നുകളിലെ പ്രധാന ചേരുവയാണ്. വീടുകളിലും ചിലപ്പോള്‍ ഇതുണ്ടാകും ഇതിന്റെ നീരെടുത്ത് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്.

കറുവപ്പട്ട

കറുവപ്പട്ട

അല്‍പം കറുവപ്പട്ട എടുത്ത് ഇത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലക്കി ചൂടാക്കി കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. എല്ലാ വിധത്തിലും ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു.

കൂവളത്തിന്റെ ഇല

കൂവളത്തിന്റെ ഇല

കൂവളത്തിന്റെ ഇല കൂവളത്തിന്റെ ഇല അരച്ച് ഇതിന്റെ നീരെടുത്തു കുടിയ്ക്കുന്നതും പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. എന്നാല്‍ എന്തും അധികമാവുമ്പോളാണ് അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട ്തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 പേരയുടെ ഇല

പേരയുടെ ഇല

പേരയുടെ ഇലയും പ്രമേഹത്തിന് പരിഹാരം കാണുന്ന ഒന്നാണ്. പേരയുടെ തളിരില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കാം. ഇത് പ്രമേഹത്തെ പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കും.

ജിന്‍സെംങ്

ജിന്‍സെംങ്

ജിന്‍സെംങ് എന്ന ആയുര്‍വേദ സസ്യത്തിന്റെ വേര് പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങലെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

English summary

top ten ayurveda medicines for diabetes

We have listed some ayurveda home remedies for diabetes, read on.
X
Desktop Bottom Promotion